ബിസിനസ് തുടങ്ങാനിതാ മൂന്ന് വായ്പകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതൊരു തൊഴില്‍ സംരംഭവും ആരംഭിക്കാന്‍ നിക്ഷേപം വേണം. അതുകണ്ടെത്താന്‍ പല വഴികളും ഉണ്ട്. അവയില്‍ ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകര്‍ ആശ്രയിക്കുന്നത്. 12 ശതമാനത്തില്‍ ഏറെയാണ് ചെറിയ വായ്പാ തുകകള്‍ക്ക് ഇന്നത്തെ ബാങ്ക് പലിശ. എന്നാല്‍ അപ്പോഴും ശ്രദ്ധികേണ്ട ഒരു കാര്യം എന്തെന്നാല്‍, തുടക്കത്തിലേ വലിയ വായ്പകള്‍ എടുക്കാതിരിക്കുന്നതാണ് ഉത്തമം.

വളര്‍ച്ചാ സാധ്യത ഏറെയുള്ള ഇത്തരം തൊഴില്‍ സംരംഭകര്‍ക്ക് ആശ്വാസം പകരുന്നതാണ് സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍. ഇവയെക്കുറിച്ചറിയാം.

വനിതകള്‍ക്ക് വി മിഷന്‍ കേരള

വനിതകള്‍ക്ക് വി മിഷന്‍ കേരള

വനിതകള്‍ക്ക് പ്രത്യേക ഈടൊന്നും നല്‍കാതെ 25 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണിത്.
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് (കെഎസ്ഐഡിസി) ഈ പദ്ധതി നടപ്പാക്കുന്നത്.7.75 ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും.

കെഎസ്ഇഡിഎം പലിശരഹിത വായ്പ

കെഎസ്ഇഡിഎം പലിശരഹിത വായ്പ

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് കീഴിലുള്ള സംസ്ഥാന സംരംഭക വികസന മിഷന്‍ (കെഎസ്ഇഡിഎ) നടപ്പാക്കി സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് ഇത്. ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ പലിശ രഹിത പദ്ധതി.

കെഎസ്ഇഡിഎം പലിശരഹിത വായ്പ

കെഎസ്ഇഡിഎം പലിശരഹിത വായ്പ

രണ്ട് പേരില്‍ കുറയാത്ത പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കാണ് വായ്പ നല്‍കുക. പരമാവധി അഞ്ച് പേര്‍ വരെ ചേര്‍ന്ന് അപേക്ഷ സമര്‍പ്പിക്കാം.
പോളിടെക്നിക്, ബിടെക്, ബിബിഎ, എംബിഎ എന്നീ യോഗ്യത ഉള്ള ടെക്നോക്രാറ്റുകള്‍ക്ക് സ്വന്തം നിലയില്‍ സ്ഥാപനം ആരംഭിക്കുന്നതിന് വായ്പ ലഭിക്കും.

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി

പുതുസംഭകര്‍ക്കായി 2008-09 മുതല്‍ നടപ്പാക്കിവരുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് പിഎംഇജിപി ഏകദേശം 5000 - ല്‍ പരം സംരംഭങ്ങള്‍ക്കാണ് കേരളത്തില്‍ പ്രതിവര്‍ഷം ഈ പദ്ധതി വഴി വായ്പ അനുവദിക്കുന്നത്.
പുതിയ സംരംഭങ്ങള്‍ക്കാണ് വായ്പ-നിലവിലുള്ളവ വികസിപ്പിക്കാന്‍ ലഭിക്കില്ല. 10 ലക്ഷം രൂപയില്‍ കൂടുതല്‍ പദ്ധതി ചെലവ് വരുന്ന നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും അഞ്ച് ലക്ഷം വരെ ചിലവ് വരുന്ന സേവനസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും 8ാം ക്ലാസ് പാസായിരിക്കണം.സാധാരണ ബാങ്ക്പലിശയാണ് വായ്പയ്ക്ക് ഈടാക്കുക.

English summary

Three loans for starting a small scale business

For every business there is a need for huge investment. This three loan schemes are aimed to provide loan for small scale entrepreneurs.
Story first published: Tuesday, May 24, 2016, 17:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X