ജൂണ്‍ 1 മുതല്‍ ബില്ലുകള്‍ കൂടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ധനമന്ത്രി നികുതിബാധകമായ എല്ലാ സേവനങ്ങള്‍ക്കും 0.50 ശതമാനം കൃഷി കല്യാണ്‍ സെസ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. സേവനനികുതിയുള്ള എന്തു വാങ്ങിയാലും നിങ്ങളിനി അധികം പണം നല്‍കേണ്ടിവരും. ജൂണ്‍ 1 മുതല്‍ നിലവിലുള്ള സേവനനികുതി 14.5ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തും.

 

എന്തിനെല്ലാം വില കൂടുമെന്ന് നോക്കാം

ഫോണ്‍ബില്ലുകള്‍

ഫോണ്‍ബില്ലുകള്‍

ഫോണ്‍ബില്ലുകള്‍ ഉയരാന്‍ പോവുകയാണ്. സ്വച്് ഭാരത് സെസ് കൂടാതെ 0.5 ശതമാനം കൃഷി കല്യാണ്‍ സെസ് ഈടാക്കും.
15 ശതമാനം സേവനനികുതി ഇനി ഫോണ്‍ബില്ലിന്മേല്‍ അടക്കണം.

ഹോട്ടല്‍ ഭക്ഷണം ചിലവേറും

ഹോട്ടല്‍ ഭക്ഷണം ചിലവേറും

സേവനനികുതി പരിധിയില്‍പ്പെട്ട റെസ്റ്റോറന്റില്‍ നിന്നും ഇനി ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും.
0.5% അത്ര വലിയ തുകയല്ല ,പക്ഷെ വര്‍ഷത്തില്‍ എല്ലാം കൂടി കണക്കാക്കുമ്പോള്‍ വലിയ തുക വരും.

യാത്രകള്‍

യാത്രകള്‍

ചുരുക്കം ചിലവക്കൊഴികെ സാധാരണ യാത്രകള്‍ക്ക് സേവനനികുതി ഈടാക്കുന്നുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും യാത്രാ ഏജന്റുമാര്‍ക്കും സേവനനികുതിയുള്ളതുകൊണ്ട് ഇനി ആകാശയാത്രക്ക് അധികം ചിലവാക്കേണ്ടിവരും.

സാമ്പത്തിക സേവനങ്ങള്‍

സാമ്പത്തിക സേവനങ്ങള്‍

ഇന്‍ഷൂറന്‍സ് പോലെ സേവനനികുതിയുള്ള സസാമ്പത്തിക സര്‍വീസുകള്‍ക്ക് 2016 ജൂണ്‍ 1 മുതല്‍ ചിലവേറും.
ചാര്‍ജ് വര്‍ധനയെപ്പറ്റി അറിയിച്ചുകൊണ്ട് ഇപ്പോള്‍ത്തന്നെ കമ്പനികള്‍ കസ്റ്റമേഴ്‌സിന് നോട്ടീസ് അയക്കുന്നുണ്ട്.

സേവനനികുതിയുള്ള സേവനങ്ങള്‍ നോക്കാം

സേവനനികുതിയുള്ള സേവനങ്ങള്‍ നോക്കാം

പ്രോഫഷണലുകള്‍ സേവനനികുതി ഈടാക്കാറുണ്ട്. പ്രോഫഷണല്‍ ഉപദേശം തേടുമ്പോള്‍ കൃഷികല്യാണ്‍ സെസ് കാരണം ഇനിയധികം പണം നല്‍കേണ്ടിവരും.

സേവനനികുതി എങ്ങനെ കണക്കാക്കാം

സേവനനികുതി എങ്ങനെ കണക്കാക്കാം

നിലവില്‍ സേവനനികുതി 14 ശതമാനമാണ്. കഴിഞ്ഞവര്‍ഷം 0.50% സ്വച് ഭാരത് സെസ് ഈടാക്കിയിരുന്നു. അതായത് അപ്പോള്‍ നികുതി 14.5 %.
ഈ വര്‍ഷം 0.50 കൃഷികല്യാണ്‍ സെസ് കൂടി ചേരുമ്പോള്‍ സേവനനികുതി 15 ശതമാനമാവും.

English summary

Your Bill Amounts Are Going To Increase From June 1, 2016; Take A Look

Union Finance Minister, Arun Jaitley, recommended a 0.50 per cent, Krishi Kalyan Cess on all taxable services.
Story first published: Friday, May 27, 2016, 10:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X