എല്‍ഐസി ക്രഡിറ്റ് കാര്‍ഡുകളെക്കുറിച്ചറിയാമോ ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്‍ഐസി കാര്‍ഡ് സര്‍വീസിന്റേയും ആക്‌സിസ് ബാങ്കിന്റേയും പങ്കാളിത്തമുള്ളതാണ് എല്‍ഐസി ക്രഡിറ്റ് കാര്‍ഡുകള്‍.എല്‍ഐസിയുടെ 100% ഉടമസ്ഥതയിലുള്ള കാര്‍ഡ് കമ്പനി ഇന്ത്യയില്‍ ക്രഡിറ്റ് കാര്‍ഡുകള്‍ ആരംഭിക്കുന്നതിനു വേണ്ടിയാണ് നിലവില്‍ വന്നത്.

കസ്റ്റമറുടെ ആവശ്യത്തിനും യോഗ്യതക്കുമനുസരിച്ച് എല്‍ഐസി ക്രഡിറ്റ് കാര്‍ഡുകള്‍ പല തരത്തിലുള്ള ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കാറുണ്ട്. അധിക ചാര്‍ജുകളും ഫീസുകളൊന്നും ഇല്ലാതെത്തന്നെ ക്രഡിറ്റ് കാര്‍ഡ് ലഭിക്കും.

വാര്‍ഷികഫീസ്,അധികചാര്‍ജ്,കാര്‍ഡ് നഷ്ടപ്പെട്ടാലോ മോഷണം പോയാലോ റീപ്ലേസ്‌മെന്റ് ചാര്‍ജ് എന്നിവയുണ്ടാവില്ല.

എല്‍ഐസി ഗോള്‍ഡ് ക്രഡിറ്റ് കാര്‍ഡ്

എല്‍ഐസി ഗോള്‍ഡ് ക്രഡിറ്റ് കാര്‍ഡ്

1.80,000 രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഈ ഗോള്‍ഡ് കാര്‍ഡിനപേക്ഷിക്കാം. എല്‍ഐസി പ്രീമിയം അടക്കുന്ന ഓരോ 100 രൂപയിന്മേലും 2 റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.മറ്റ് കാറ്റഗറിയിലുള്ളവക്ക് 1 റിവാര്‍ഡ് പോയിന്റ് ലഭിക്കും.

 

എല്‍ഐസി ടൈറ്റാനിയം ക്രഡിറ്റ് കാര്‍ഡ്

എല്‍ഐസി ടൈറ്റാനിയം ക്രഡിറ്റ് കാര്‍ഡ്

ആകര്‍ഷകമായ പോയിന്റുകളാണ് ഈ കാര്‍ഡില്‍

  • ഫോറിന്‍ കറന്‍സിയിലും എല്‍ഐസി പ്രീമിയത്തിലും 2 റിവാര്‍ഡ് പോയിന്റുകള്‍
  • മറ്റ് കാറ്റഗറിയിലുള്ളവക്ക് 1 റിവാര്‍ഡ് പോയിന്റ് ലഭിക്കും.
  • റിലയന്‍സ് ട്രെന്‍ഡ്‌സ്,റിലയന്‍സ് ഡിജിറ്റല്‍,ക്ലിപ്പര്‍ ലോഞ്ച് എന്നിവിടങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ ഓഫറുകളുണ്ട്.
  • ഇന്റര്‍നാഷ്ണല്‍ ഇടപാടുകള്‍ക്കും എല്‍ഐസി പ്രീമിയം പേയ്‌മെന്റുകള്‍ക്കും ഇരട്ടി റിവാര്‍ഡ് പോയിന്റുകളാണ്.
  •  

    എല്‍ഐസി പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡ്

    എല്‍ഐസി പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡ്

    5 ലക്ഷവും അതിനു മുകളിലും വാര്‍ഷികവരുമാനം ഉള്ളവര്‍ക്ക് ഈ കാര്‍ഡ് നേടാം.ഇന്ത്യയില്‍ എല്ലാ പമ്പുകളിലും 2.5% ഇന്ധനസര്‍ചാര്‍ജ് കുറവുണ്ടാവും.42000 രൂപയുടെ സാലറി സ്ലിപ് സമര്‍പ്പിച്ചാലേ കാര്‍ഡ് ലഭിക്കുകയുള്ളൂ.

    എല്‍ഐസി സിഗ്നേച്ചര്‍ ക്രഡിറ്റ് കാര്‍ഡ്

    എല്‍ഐസി സിഗ്നേച്ചര്‍ ക്രഡിറ്റ് കാര്‍ഡ്

    യാത്രയിലും താമസങ്ങള്‍ക്കുമെല്ലാം മികച്ച ഓഫറുകള്‍ നല്‍കുന്നതാണ് ഈ ക്രഡിറ്റ് കാര്‍ഡ്. 15 ലക്ഷത്തിലധികം വാര്‍ഷികവരുമാനമുള്ളവര്‍ക്ക് സിഗ്നേച്ചര്‍ ക്രഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാംഇന്റര്‍നാഷ്ണല്‍ ഇടപാടുകള്‍ക്കും എല്‍ഐസി പ്രീമിയം പേയ്‌മെന്റുകള്‍ക്കും ചിലവാക്കുന്ന എല്ലാ 100 രൂപക്കും ഇരട്ടി റിവാര്‍ഡ് പോയിന്റ് ലഭിക്കും.

    ബ്രാന്‍ഡുകളായ കിമായ,ആപ്പിള്‍,മോഷീനോ,ഇഡോക്‌സ്,ടൈ റാക്ക്,ബ്യൂമോ ആന്‍ഡ് മേഴസ്യര്‍,എയര്‍ചാര്‍ട്ടേഴ്‌സ്,യാഷ് എന്നീ സേവനങ്ങള്‍ക്കും ഓഫറുകള്‍ ലഭിക്കും. കൂടാതെ ബുക്ക് മൈ ഷോ,എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ,ഗോള്‍ഫ് ഓഫറുകള്‍ എന്നിവയിലും വിസാ ഓഫറുകള്‍ ലഭിക്കും.

     

    പേയ്‌മെന്റ് ലേറ്റായാല്‍

    പേയ്‌മെന്റ് ലേറ്റായാല്‍

    നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുകയാണെങ്കില്‍ എല്‍ഐസി കാര്‍ഡ് കസ്റ്റമര്‍ സര്‍വീസില്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ ഇന്‍ഷൂര്‍ ചെയ്തിട്ടുള്ള തുക വരെ പരിരക്ഷ ലഭിക്കും. 2000 രൂപ വരെ ലേയ്റ്റ് പേയ്‌മെന്റ് ഫീസ് വന്നാല്‍ 300 രൂപയും 2001-5000 വരെ വ്ന്നാല്‍ 400 രൂപയും,5001ന് മുകളിലാണെങ്കില്‍ 600 രൂപയും പിഴയായി ഈടാക്കും.

English summary

LIC Credit Cards: Know The Different Types And Features

LIC Credit cards offer different types of credit cards based on the need and eligibility of the customer.
Story first published: Tuesday, June 7, 2016, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X