മാസംതോറും അധിക വരുമാനത്തിന് 8 വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസാമാസം കൃത്യമായി ശമ്പളം ലഭിക്കാത്തവര്‍ ചെലവുകള്‍ എങ്ങനെ നടത്തും. ശമ്പളം കൃത്യ ദിവസം കിട്ടുന്ന ആളുകള്‍ക്കുതന്നെ മാസാമാസം ചിലവുകള്‍ക്ക് ബുദ്ധിമുട്ടാവുമ്പോള്‍ അല്ലാത്തവരുടെ കാര്യം ഊഹിക്കാമല്ലോ.

പ്രൈവറ്റ് ജോലിക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കും റിട്ടയര്‍മെന്റിനും സമ്പാദ്യത്തിനും തീരെ പണം തികയാതെ വരും.ഇവിടെയാണ് മറ്റൊരു വരുമാനത്തിന്റെ പ്രസക്തി.

സ്ഥിരമായൊരു വരുമാനം വേണ്ടവര്‍ക്ക് പരീക്ഷിക്കാനിതാ 8 വഴികള്‍

1. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

1. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

പോസ്റ്റ് ഓഫീസുകളും ബാങ്കുകളും സീനിയര്‍ സിറ്റിസണ്‍സിന് വേണ്ടി അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ സ്‌കീമാണിത്. മെച്യൂരിറ്റി കാലാവധി 5 വര്‍ഷമാണ്. പലിശനിരക്ക് വര്‍ഷത്തില്‍ 8.6% വരും. ഒരാള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ അക്കൗണ്ടുകള്‍ ഒറ്റയ്‌ക്കോ പങ്കാളിയുമായി ചേര്‍ന്നോ ആരംഭിക്കാം.

2. മ്യൂച്വല്‍ ഫണ്ട് എംഐപി

2. മ്യൂച്വല്‍ ഫണ്ട് എംഐപി

സ്ഥിരമായൊരു വരുമാനം വേണ്ടവര്‍ക്ക് മ്യൂച്വല്‍ ഫണ്ട്‌സ് മന്ത്‌ലി ഇന്‍കം പ്ലാനുകള്‍ പരീക്ഷിക്കാം. ഹൈബ്രിഡ് ഫണ്ട്,ഡെബ്റ്റ് ഫണ്ട് എന്നിങ്ങനെ വരവും സുരക്ഷയും അനുസരിച്ച് വ്യത്യസ്ത പ്ലാനുകളുണ്ട്.

3. ബാങ്ക് ഫിക്‌സഡ് ഡിപോസിറ്റുകള്‍

3. ബാങ്ക് ഫിക്‌സഡ് ഡിപോസിറ്റുകള്‍

റിസ്‌കെടുക്കാന്‍ മടിയുള്ളവര്‍ക്ക് നല്ല പലിശനിരക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.ഒരു മാസം കൂടുമ്പോഴോ മൂന്ന് മാസത്തിലൊരിക്കലോ പലിശ ലഭിക്കും.

4. മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍

4. മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍

മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാനിലൂടെ നിക്ഷേപകന് കൃത്യമായ തുക പിന്‍വലിക്കാം. മാസത്തിലോ, മൂന്നു മാസം കൂടുമ്പോഴോ വര്‍ഷത്തിലൊരിക്കലോ ആവശ്യത്തിനനുസരിച്ച് തുക പിന്‍വലിക്കാം.

5. മ്യൂച്വല്‍ ഫണ്ട് ഡിവിഡെന്റ്

5. മ്യൂച്വല്‍ ഫണ്ട് ഡിവിഡെന്റ്

സ്ഥിരമായി ഡിവിഡെന്റ് നല്‍കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. വര്‍ഷത്തില്‍ മാത്രം ഡിവിഡെന്റ് നല്‍കുന്ന ഒരുപാട് ഇക്യുറ്റി ഡിവിഡെന്റ് ഫണ്ടുകളുണ്ട്.

6. ഡയറക്ട് ഇക്യൂറ്റി

6. ഡയറക്ട് ഇക്യൂറ്റി

വലിയ വരുമാനം വേണമെന്നുള്ളവര്‍ക്ക് ഇക്യുറ്റികളില്‍ നിക്ഷേപിക്കാം. പക്ഷേ ഇത്തിരി റിസ്‌കുണ്ടെന്ന് മാത്രം. വര്‍ഷക്കണക്കിലാണ് ഇക്യുറ്റി ഡിവിഡെന്റ് നല്‍കുക.

7. റിയല്‍ എസ്റ്റേറ്റ്

7. റിയല്‍ എസ്റ്റേറ്റ്

അധികമായി സ്ഥലമോ ഭൂമിയോ ഉണ്ടെങ്കില്‍ അത് വാടകയ്ക്ക് നല്‍കാം. സ്ഥിരമായൊരു വരുമാനത്തിന് റിയല്‍ എസ്‌റ്റേറ്റ് നല്ല മാര്‍ഗമാണ്.

8. പോസ്റ്റ് ഓഫീസ് എംഐഎസ്

8. പോസ്റ്റ് ഓഫീസ് എംഐഎസ്

ഒരാള്‍ക്ക് പരമാവധി 4.5 ലക്ഷം രൂപ വരെ പോസ്റ്റ് ഓഫീസ് മാസ പദ്ധതിയില്‍ നിക്ഷേപിക്കാം. 7.80 ശതമാനം വരെ പലിശ ലഭിക്കും.

English summary

8 Best Investments To Get Regular Monthly Income In India

Individuals other than salaried, most of the time bother about expenses and how to tackle them when their income is not regular. Such persons find it difficult to manage their finances.
Story first published: Friday, July 29, 2016, 13:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X