എന്തൊരു ചിലവ്! കാലിപോക്കറ്റിനോട് ഇനി നോ പറയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാലറി കിട്ടുന്നതേ ഓര്‍മ്മ കാണൂ, ഒരു സിനിമയും ഷോപ്പിംഗുമെല്ലാം കഴിഞ്ഞ് പഴ്‌സ് നോക്കിയാല്‍ കാലി! ഈ അവസ്ഥ എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? പലപ്പോഴും അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കാത്തതാണ് മാസാവസാനം കടം കൂട്ടുന്നത്.

ഇത്തിരിയൊന്ന് ശ്രദ്ധിച്ചാല്‍ ചിലവുകള്‍ക്ക് കടിഞ്ഞാണിടാം.

1. ആദ്യം സമ്പാദ്യം പിന്നെ ചിലവ്

1. ആദ്യം സമ്പാദ്യം പിന്നെ ചിലവ്

സാലറി ലഭിക്കുമ്പോള്‍ത്തന്നെ നിക്ഷേപിക്കാന്‍ ശ്രമിക്കണം. മ്യൂച്വല്‍ ഫണ്ടിലേക്കോ ഫിക്‌സഡ് ഡിപോസിറ്റിലേക്കോ നേരിട്ട് സാലറി അക്കൗണ്ടില്‍ നിന്നും ക്രഡിറ്റാവുമെങ്കില്‍ അതാണേറെ നല്ലത്.

2. പ്ലാസ്റ്റിക് കറന്‍സി

2. പ്ലാസ്റ്റിക് കറന്‍സി

ക്രഡിറ്റ് കാര്‍ഡിന്റെ പരിധി വിട്ട ഉപയോഗം കുറയ്ക്കണം. ചിലവുകള്‍ ചുരുക്കാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ ഒരിക്കലും സഹായിക്കില്ല. ഷോപ്പിംഗിനും മറ്റ് ആര്‍ഭാടങ്ങള്‍ക്കും പണം നഷ്ടപ്പെടാന്‍ ഇത് കാരണമാവും.

3. ബജറ്റ് വേണം

3. ബജറ്റ് വേണം

കുടുംബത്തിനും ഒരു ബജറ്റ് വേണം. വരവും ചിലവും റെക്കോര്‍ഡ് ചെയ്യാന്‍ ഇപ്പോള്‍ പലതരം മൊബൈല്‍ ആപ്പുകളുണ്ട്. സമയാസമയം ചിലവുകള്‍ പരിശോധിക്കണം.

4. ആഡംബരങ്ങള്‍ വേണ്ട

4. ആഡംബരങ്ങള്‍ വേണ്ട

ആഡംബരത്തിനല്ല ആവശ്യങ്ങള്‍ക്കാണ് വസ്തുക്കളെന്ന് ആദ്യം ഓര്‍മ്മിക്കുക. ആവശ്യ സാധനങ്ങള്‍ക്കാണ് പണം മുടക്കേണ്ടത്.

5. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍

5. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍

ഇ-കൊമേഴ്‌സ് കമ്പനികളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ ഏറെക്കുറെ സൗകര്യപ്രദമാണ്. ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉപയോഗപ്പെടുത്തി അത്യാവശ്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.

6. എമര്‍ജന്‍സി ഫണ്ട്

6. എമര്‍ജന്‍സി ഫണ്ട്

എപ്പോഴും അത്യാവശ്യകാര്യങ്ങള്‍ക്കായി ഒരു എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാം. പെട്ടന്ന് അസുഖം വന്നാലോ സാമ്പത്തിക പ്രതിസന്ധി വന്നാലോ ഈ പണം ഉപയോഗിക്കാം.

7. സ്‌റ്റേറ്റ്‌മെന്റുകള്‍ വേണം

7. സ്‌റ്റേറ്റ്‌മെന്റുകള്‍ വേണം

പ്രതിമാസ ക്രഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍,ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ തുടങ്ങിയവ സൂക്ഷിക്കണം. അനാവശ്യ ചിലവുകള്‍ മനസിലാക്കാന്‍ ഇത് സഹായിക്കും.

8. ആപ്പ് ഉപയോഗിക്കാം

8. ആപ്പ് ഉപയോഗിക്കാം

ബാങ്കിംഗ്,പേഴ്‌സണല്‍ ഫിനാന്‍സ് ആപ്പുകള്‍ ധാരാളമുണ്ട്. ഇവയുപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക നീക്കങ്ങള്‍ ട്രാക്ക് ചെയ്യാം.

9. ഫാഷനുകള്‍

9. ഫാഷനുകള്‍

ട്രെന്‍ഡുകള്‍ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനനുസരിച്ച് വസ്ത്രങ്ങളും മറ്റും തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഫാഷനില്‍ പണം ചിലവാക്കുമ്പോള്‍ പുതിയ മാറ്റങ്ങള്‍ നിരീക്ഷിക്കാം.

English summary

9 Best Ways To Control Unnecessary Spending Habits

As a person's earning capacity increases so does his spending habits. Young individuals despite earning a hefty salary are hardly able to save enough amount after monthly expenses.
Story first published: Friday, August 19, 2016, 11:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X