കാര്‍ വാങ്ങൂ പൈസ തരാന്‍ ബാങ്കുകകള്‍ പിന്നാലെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ ജീവനക്കാരുടെ പിന്നാലെയാണ്. പ്രത്യേക ആനുകൂല്യങ്ങളുളള വാഹന വായ്പകളാണ് ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നത്.

 

100% വായ്പ, പലിശ നിരക്കില്‍ ഇളവ്, കുറഞ്ഞ പ്രോസസിംഗ് ഫീ എന്നിവയാണ് ബാങ്കുകള്‍ ഇവര്‍ക്കായി മുന്നോട്ടുവെയ്ക്കുന്നത്.

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക്

വാഹനത്തിന്റെ മൊത്തം തുകയും വായ്പയായി ആക്‌സിസ് ബാങ്ക് നല്‍കുന്നുണ്ട്. വായാപാ കാലാവധി ഏഴ് വര്‍ഷത്തില്‍ നിന്നും എട്ട് വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 9.99-10.25 ശതമാനമായിരുന്ന പലിശ നിരക്ക് 9.97 ശതമാനമാക്കി കുറച്ചു.

എസ്ബിഐ

എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ വാഹനത്തിന്റെ ഓണ്‍ റോഡ് വിലയ്ക്ക് തുല്യമായ പൈസ വായ്പ നല്‍കാന്‍ തയ്യാറാണ്. നേരത്തെ 90% വരെ മാത്രമായിരുന്നു വായ്പ നല്‍കിയിരുന്നത്.

ജീവനക്കാര്‍ക്ക് പ്രത്യേക നിരക്ക്

ജീവനക്കാര്‍ക്ക് പ്രത്യേക നിരക്ക്

വനിതാ ജീവനക്കാര്‍ക്ക് 9.65% പുരുഷന്മാര്‍ക്ക് 9.70% എന്നിങ്ങനെയാണ് എസ്ബിഐ അവതരിപ്പിക്കുന്ന പുതിയ പലിശനിരക്ക്. ആദ്യം ഇത് 9.75 ശതമാനമായിരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക്

ഓണ്‍ റോഡ് പ്രൈസിന്റെ 90 ശതമാനമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ ലോണ്‍ നല്‍കുന്നത്. പ്രോസസിംഗ് ഫീസിലും ഇളവുണ്ട്. 2,885-5,150 രൂപയുണ്ടായിരുന്ന പ്രോസസിംഗ് ഫീസ് ഇപ്പോള്‍ 599 രൂപയാക്കി. 9.65% ആണ് പലിശ. Read Also: ഏഴാം ശമ്പളക്കമ്മീഷന്‍: നിങ്ങളറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

 

 

ശമ്പളപരിഷ്‌കരണം

ശമ്പളപരിഷ്‌കരണം

രാജ്യത്തെ 48 ലക്ഷം ജീവനക്കാര്‍ക്കും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. Read Also: ഏഴാം ശമ്പളക്കമ്മീഷന്‍: സാധാരണക്കാര്‍ അറിയേണ്ട 6 കാര്യങ്ങള്‍

English summary

Banks sweeten car loan terms for govt employees

Leading banks have rolled out attractive car-financing schemes for government employees and pensioners after the Seventh Pay Commission salary revision.
Story first published: Saturday, September 24, 2016, 10:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X