പച്ചക്കറി മുതല്‍ ഗ്യാസ് വരെ, വീട്ടുച്ചിലവുകള്‍ ചുരുക്കാന്‍ ഏറെ വഴികള്‍

എപ്പോഴും നമ്മുടെ കൈയിലാണ് സമ്പാദ്യത്തിന്റേയും ചിലവിന്റേയും താക്കോലുള്ളത്. ഗാര്‍ഹിക ചിലവുകളില്‍ ഒന്ന് കണ്ണുവെച്ചാല്‍ത്തന്നെ മാസം നല്ല തുക ലാഭിക്കാനാവും. ഇതാ ചില ഉദാഹരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ വരുമാനം നിശ്ചയിക്കുന്നത് നാമല്ല, നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനമോ നമ്മള്‍ ചെയ്യുന്ന ബിസിനസോ ആണ്. എന്നാല്‍ നമ്മുടെ ചിലവുകളുടെ പൂര്‍ണ നിയന്ത്രണവും നമ്മുടെ കയ്യിലാണ്.

ഇതുകൊണ്ടൊക്കെത്തന്നെ എപ്പോഴും നമ്മുടെ കൈയിലാണ് സമ്പാദ്യത്തിന്റേയും ചിലവിന്റേയും താക്കോലുള്ളത്. ഗാര്‍ഹിക ചിലവുകളില്‍ ഒന്ന് കണ്ണുവെച്ചാല്‍ത്തന്നെ മാസം നല്ല തുക ലാഭിക്കാനാവും. ഇതാ ചില ഉദാഹരണങ്ങള്‍

ഗ്യാസ് വേണോ

ഗ്യാസ് വേണോ

വീട്ടിലെ ചിലവുകളില്‍ പ്രധാനമായുള്ളത് വൈദ്യുതിയും ഗ്യാസും പിന്നെ പലവ്യഞ്ജനങ്ങളുമാണ്. വീട്ടു ചിലവ് കൈകാര്യം ചെയ്യുമ്പോഴുള്ള പ്രധാന സംശയം എല്‍.പി.ജിയും ഇന്‍ഡക്ഷന്‍ കുക്കറും തമ്മിലുള്ള ചിലവിന്റെ താരതമ്യമാണ്. സബ്സിഡിയോടുകൂടിയ ഗ്യാസിനെക്കാളും ചിലവു കൂടുതലാണ് ഇന്‍ഡക്ഷന്‍ കുക്കറുപയോഗിച്ചുള്ള പാചകം. പത്തു ലിറ്റര്‍ വെള്ളം ചൂടാക്കാന്‍ എല്‍.പി.ജി. അടുപ്പില്‍ ചിലവാകുന്നത് 5.09 രൂപയാണെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ ചിലവാകുന്നത് 5.21 രൂപയാണ്. ഒരു യൂണിറ്റിന് അഞ്ചു രൂപ വൈദ്യുതി നിരക്കടിസ്ഥാനത്തിലാണിത്.

പാചകത്തില്‍ ശ്രദ്ധിക്കാം

പാചകത്തില്‍ ശ്രദ്ധിക്കാം

പാചകം ചെയ്യുമ്പോഴും ചിലവ് ശ്രദ്ധിക്കണം. ചെറിയ തോതിലുള്ള പാചകം ഇന്‍ഡക്ഷന്‍ കുക്കറിലും, സമയം അധികം വേണ്ടിവരുന്നത് എല്‍.പി.ജി. അടുപ്പിലും ചെയ്യുന്നതാണ് നല്ലത്. ഇതിലൂടെ ഊര്‍ജം ലാഭിക്കാം. ഒപ്പം തന്നെ കറന്റ് ബില്ലിലും വലിയ വ്യത്യാസം കണ്ടെത്താനാകും. ഊര്‍ജത്തിന്റെ ഉപയോഗം കുറയ്ക്കാനുതകുന്ന പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.

സാധനങ്ങള്‍ ഒന്നിച്ച്

സാധനങ്ങള്‍ ഒന്നിച്ച്

പച്ചക്കറിയൊഴികെ ദൈനംദിന ആവശ്യത്തിനുവേണ്ടിവരുന്ന സാധനങ്ങള്‍ മൊത്തമായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്. എപ്പോഴും ഹോള്‍സെയില്‍ കടകളില്‍ നിന്ന് വാങ്ങുന്നത് ഹോള്‍സെയില്‍ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കും. ഓരോ സാധനത്തിലുമുള്ള ചെറിയ രൂപ വ്യത്യാസം തന്നെ മാസത്തില്‍ നൂറ് രൂപയിലധികം സമ്പാദിക്കാന്‍ വഴിയൊരുക്കും.

ഓഫറും ഡിസ്‌കൗണ്ടും കളയേണ്ട

ഓഫറും ഡിസ്‌കൗണ്ടും കളയേണ്ട

ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ഓഫറുകളും ഡിസ്‌കൗണ്ടുകളും പിന്നെ കൂപ്പണുകളും ഫലപ്രദമായി ഉപയോഗിക്കണം. സൊഡാക്‌സോ പോലെയുള്ള കൂപ്പണുകള്‍ ഉപയോഗിച്ച് പലവ്യഞ്ചനങ്ങള്‍ വാങ്ങാം. സാധനങ്ങള്‍ വാങ്ങാന്‍ വെച്ച പണം വെവ്വേറെ കാര്യങ്ങള്‍ക്ക് ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യാം.

English summary

Four areas where you can cut your bills fast

Fortunately, there are plenty of ways to chop your spending without a lot of time or hassle. Some of these cuts will save you just a few dollars, while others can net even bigger savings.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X