ഒരിത്തിരി ശ്രദ്ധിച്ചാല്‍ നിങ്ങളുടെ പണം നഷ്ടപ്പെടില്ല

32 ലക്ഷം എടിഎം കാര്‍ഡുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഭീഷണിയിലുള്ളത്. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ എടിഎമ്മുകളില്‍ സംഭവിക്കുന്ന അബദ്ധങ്ങൡ നിന്നും രക്ഷപ്പെടാനാവും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎം തട്ടിപ്പുകളുടെ ഭീതിയിലാണ് ഇന്ത്യ. വിവിധ ഭാഗങ്ങളിലുണ്ടായ എടിഎം കവര്‍ച്ചകളും ഹാക്കിംഗുകളും ഉപഭോക്താക്കളെ കുറച്ചൊന്നുമല്ല പേടിപ്പിക്കുന്നത്.

 

32 ലക്ഷം എടിഎം കാര്‍ഡുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഭീഷണിയിലുള്ളത്. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ എടിഎമ്മുകളില്‍ സംഭവിക്കുന്ന അബദ്ധങ്ങൡ നിന്നും രക്ഷപ്പെടാനാവും.

1. ബാങ്ക് എടിഎം മാത്രം

1. ബാങ്ക് എടിഎം മാത്രം

അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎം മാത്രം കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് എടിഎം ചാര്‍ജ് ഒഴിവാക്കാനും സഹായിക്കും. ഒറ്റപ്പെട്ട സ്ഥലത്തുള്ള എടിഎം കൗണ്ടറുകളെ അധികം ആശ്രയിക്കാതിരിക്കുക.

2. പിന്‍ നമ്പര്‍

2. പിന്‍ നമ്പര്‍

പിന്‍ നമ്പര്‍ ആരുമായും പങ്കുവെയ്ക്കരുത്. രഹസ്യ പിന്‍കോഡ് എന്റര്‍ ചെയ്യുന്ന സമയത്ത് ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തുക. Read Also: നിങ്ങളുടെ പൈസയും നഷ്ടപ്പെട്ടോ?എടിഎം കാര്‍ഡുകള്‍ക്ക് വമ്പന്‍ പൂട്ട്, 32 ലക്ഷം കാര്‍ഡുകള്‍ ഭീഷണിയില്‍

3. മെസേജ് നോക്കാം

3. മെസേജ് നോക്കാം

ബാങ്കില്‍ നിന്നും വരുന്ന മെസേജ് അലര്‍ട്ടുകളെ അവഗണിക്കരുത്. എപ്പോഴും നിങ്ങള്‍ ഉപയോഗിക്കുന്ന അതേ ഫോണ്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുക. അറിയാതെ ഇടപാടുകള്‍ നടന്നാല്‍ അപ്പോള്‍ത്തന്നെ ബാങ്കിനെ വിവരമറിയിക്കുക.

4. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൂക്ഷിച്ച് മതി

4. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൂക്ഷിച്ച് മതി

ഓണ്‍ലൈനായി ഷോപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അക്കൗണ്ട് ഇടപാട് നടത്തുന്നതിന് പകരം ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ തിരഞ്ഞെടുക്കാം. അനധികൃതമായ സൈറ്റുകള്‍ക്ക് അക്കൗണ്ട് പാസ് വേഡും വിവരങ്ങളും നല്‍കുന്നത് ഹാക്കിംഗുകാര്‍ക്ക് എളുപ്പമാകും.

5. വലിയ പാസ് വേഡുകള്‍

5. വലിയ പാസ് വേഡുകള്‍

പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുന്ന പാസ് വേഡുകള്‍ അക്കൗണ്ടില്‍ ഉപയോഗിക്കണ്ട. പാസ് വേഡ് ഇടയ്ക്കിടെ മാറ്റുന്നതും നല്ലതാണ്. സങ്കീര്‍ണമായ പാസ് വേഡുകള്‍ സംരംക്ഷണം നല്‍കും.

6. ഒടിപി നോക്കാം

6. ഒടിപി നോക്കാം

ഓണ്‍ലൈനായി ബസ് ബുക്ക് ചെയ്യുമ്പോഴും സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോഴും വണ്‍ ടൈമ പാസ് വേഡ് ഓപ്ഷന്‍ ഉപയോഗിക്കാം. അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണിലേക്കോ ഇ-മെയില്‍ ഐഡിയിലേക്കോ ഒടിപി ലഭിക്കും. ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും ഇത്.

English summary

Is your debit card safe? Everything you need to know

There is a lot that debit card holders can do to prevent ATM theft and protect one's bank related confidential information.
Story first published: Friday, October 21, 2016, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X