റിട്ടയര്‍മെന്റ് ലൈഫ് എങ്ങനെ പ്ലാന്‍ ചെയ്യാം?എങ്ങനെ സ്മാര്‍ട്ടായി ജീവിക്കാം?

യുവത്വത്തിന്റെ ആരവങ്ങളിലും പിന്നീടുള്ള ജീവിതഭാരങ്ങളിലും പലരും മറന്നുപോകുന്നതാണ് റിട്ടയര്‍മെന്റ് ജീവിതം.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവത്വത്തിന്റെ ആരവങ്ങളിലും പിന്നീടുള്ള ജീവിതഭാരങ്ങളിലും പലരും മറന്നുപോകുന്നതാണ് റിട്ടയര്‍മെന്റ് ജീവിതം. ഒരുപക്ഷെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നോക്കുന്ന തിരക്കില്‍ പലരുമിത് മനപ്പൂര്‍വ്വം മറന്നുകളയുന്നതാവും. എന്നാല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സന്തോഷകരമായ ജീവിതാന്തരീക്ഷം മുന്നോട്ട് കൊണ്ട് പോകാന്‍ നേരത്തെ കുറച്ച് പ്ലാന്‍ ചെയ്യണം. ചെറിയ പ്രായത്തില്‍ തന്നെ റിട്ടയര്‍മെന്റ് ലൈഫിലേക്ക് ഒരു ചെറിയ തുക വീതം മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ ദുഖിക്കേണ്ടിവരില്ല്. പെന്‍ഷന്‍ ആവുമ്പോഴേക്കും ആ ചെറിയ തുക വലിയ സംഖ്യയായിട്ടുണ്ടാവും.

കാത്തിരുന്ന് സമയം കളയരുത്.

കാത്തിരുന്ന് സമയം കളയരുത്.

ഇനിയും ഒരുപാട് സമയമുണ്ടല്ലോന്ന് കരുതി റിട്ടയര്‍മെന്റ് ജീവിതത്തിവേക്കുള്ള നിക്ഷേപം മാറ്റിവയ്ക്കരുത്. ഉദാഹരണത്തിന് ഐ റ്റി മേഖലയില്‍ ജോലിചെയ്യുന്ന ഒരു വ്യക്തിയുടെ പ്രായം 28ആണെന്ന് വിചാരിക്കുക . 60 അറുപതാം വയസില്‍ അയാള്‍ ജോലിയില്‍ നിന്ന് വിരമിച്ചാല്‍ അതുവരെ അദ്ദേഹത്തിന് 32 വര്‍ഷമുണ്ട് . 1500 രൂപ വീതം മാസം നിക്ഷേപിച്ചാല്‍ 15 ശതമാനം പലിശ വീതം(മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന്) 32 വര്‍ഷത്തിനുശേഷം ഒരു കോടിയിലധികം രൂപ ലഭിക്കും. എന്നാല്‍ 50 വയസിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ അത്ര തുക ലഭിക്കാന്‍ മാസം തോറും നിക്ഷേപിക്കേണ്ട തുക 41,500 രൂപയാവും. ഇതാണ് ചെറിയ പ്രായത്തില്‍ നിക്ഷേപിച്ചാലുള്ള ഗുണം. മാത്രമല്ല കൂടുന്ന ചികില്‍സാചെലവ്, വര്‍ധിക്കുന്ന പണപ്പരുപ്പം, കൂടുന്ന ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവ മൂലം വലിയൊരു തുക കരുതേണ്ടി വരും.

 

 

എത്ര തുക മാറ്റിവെയ്ക്കാം?

എത്ര തുക മാറ്റിവെയ്ക്കാം?

വന്‍കിട കമ്പനിയിലെ ഉദ്യോഗസ്ഥനും സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കും ഒരേ തുകയല്ല റിട്ടയര്‍മെന്റ് ജീവിതത്തിനായി മാസംതോറും നീക്കിവയ്‌ക്കേണ്ടത്. ഇരുവരുടേയും ജീവിത നിലവാരം തീര്‍ച്ചയായും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ഭാവിജീവിതത്തില്‍ എത്ര പണം വേണ്ടിവരുമെന്ന് നോക്കി നിക്ഷേപിക്കുക. ഇതിനുവേണ്ടി ബജറ്റ് തയ്യാറാക്കുന്നത് നല്ലതാണ്.

 

 

ബജറ്റ് തയ്യാറാക്കമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ബജറ്റ് തയ്യാറാക്കമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

 

  • നിങ്ങളുടെ നിങ്ങളുടെ നിലവിലെ പ്രായം
  • എത്ര വയസ്സിലാണ് വിരമിക്കുന്നത്.
  • നിലവിലെ മാസവരുമാനം എത്രയാണെന്ന് പരിശോധിക്കുക.
  • ഓരോ വര്‍ഷവും വരുമാനത്തിലുണ്ടാകുന്ന ഏകദേശ വര്‍ധന 
  • റിട്ടയര്‍മെന്റ് കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ മാസ വരുമാനം ഏകദേശം എത്ര വരുമെന്ന് കണക്കാക്കുക.
  • പണപ്പെരുപ്പ നിരക്ക് 
  • നിങ്ങളുടെ ബജറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍ അനുയോജ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുക.

 

 2017ല്‍ സുരക്ഷിതമായി എവിടെ നിക്ഷേപിക്കാം? കെടിഡിഎഫ്‌സിയിലും സമ്പാദ്യം സുരക്ഷിതം. 2017ല്‍ സുരക്ഷിതമായി എവിടെ നിക്ഷേപിക്കാം? കെടിഡിഎഫ്‌സിയിലും സമ്പാദ്യം സുരക്ഷിതം.

 

English summary

How to plan for your retirement life?

Most of the people purposely forget to invest for their retirement life. Here there are some simple plans for the retirement investments.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X