പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളറിയണം ഈ കാര്യങ്ങള്‍

Buying a new car is everyone's dream. There are many financial things we need to consider before buying a new car.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായൊരു കാര്‍ വാങ്ങുക എന്നത് ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ്. എന്നാല്‍ പുതിയ കാര്‍ വാങ്ങാനൊരുങ്ങുമ്പോള്‍ ഭൂരിഭാഗം പേര്‍ക്കും പല ആശയക്കുഴപ്പങ്ങള്‍ വരാറുണ്ട്. ആശയക്കുഴപ്പം വന്നില്ലെങ്കിലേ അത്ഭുതമുള്ളു. അത്രയധികം വാഹനനിര്‍മ്മാതാക്കള്‍ ഇന്ന് നമ്മുടെ രാജ്യത്തുണ്ട്.

 

പുതിയ കാര്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ പൊതുവേ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളേയും, പരസ്യങ്ങളേയും, സുഹൃത്തുക്കളേയുമൊക്കെയാണ്. ഈ വഴികള്‍ പലപ്പോഴും വിജയിക്കാറില്ലയെന്നതാണ് സത്യം. കാര്‍ വാങ്ങിയ പല ഉപഭോക്താക്കളും സന്തുഷ്ടരല്ലായെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ബജറ്റ് അറിയാം

ബജറ്റ് അറിയാം

പുതിയ കാര്‍ വാങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ആവശ്യങ്ങളെ അവലോകനം ചെയ്യേണ്ടത്. വാങ്ങുന്നയാളുടെ ഉപയോഗമനുസരിച്ച് കാര്‍ തെരെഞ്ഞെടുക്കാം. പത്തുലക്ഷം രൂപയില്‍ താഴെയാണ് നിങ്ങളുടെ ബജറ്റെങ്കില്‍, ഈ വിഭാഗത്തില്‍ പെട്രോള്‍, ഡീസല്‍ എന്നീ വിഭാഗങ്ങളിലായി വിവിധതരം ഫീച്ചറുകള്‍ക്കു കീഴില്‍ ഏകദേശം 250തോളം മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്. ഇതില്‍ നിന്നും കണ്ടെത്തുക കുറച്ചു ബുദ്ധിമുട്ടാണ്.

ബോഡി, പെട്രോള്‍-ഡീസല്‍, കളര്‍, ഗിയര്‍ എന്നിവയാണ് പുതിയ കാര്‍ വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍. ഇതൊക്കെ വാഹനം വാങ്ങുന്നയാലിന്റെ ആവശ്യത്തിനും ഔചിത്യത്തിനും അനുസരിച്ച് തെരെഞ്ഞെടുക്കാം.

 

ബോഡി തെരെഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കാം

ബോഡി തെരെഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കാം

സെഡാന്‍, എസ് യു വി, മിഡ് സൈസ്്, സ്മാള്‍ കാര്‍ എന്നീവയില്‍ ഏതാണ് നിങ്ങളുടെ ഇഷ്ടമെന്നു നോക്കി തെരെഞ്ഞെടുക്കാം. ഡസ്റ്റര്‍, ഇക്കോ-സ്പോര്‍ട്ട്, എ-ക്രോസ് തുടങ്ങിയ ക്രോസ്സോവറുകളും ഇപ്പോള്‍ ട്രന്‍ഡാണ്. നഗരത്തിലാണ് നിങ്ങളുടെ ഉപയോഗമെങ്കില്‍ 2-ബോക്സ് അല്ലെങ്കില്‍ ഹാച്ച്ബാക്ക് കാറുകള്‍ വളരെ മികച്ചതാണ്. മികച്ച ഇന്ധനക്ഷമതയും പാര്‍ക്ക് ചെയ്യാന്‍ എളുപ്പവുമുള്ള ഇത്തരം കാറുകളുടെ റീസെയില്‍ മൂല്യവും കൂടുതലാണ്. മാരുതി സെലേറിയോ, ഹ്യണ്ടായ് ഐ-10, ഫോര്‍ഡ് ഫീഗോ, ടാറ്റാ ബോള്‍ട്ട് തുടങ്ങിയവ മികച്ച 2-ബോക്സ് കാറുകളാണ്.

 

 

ഡീസലോ-പെട്രോളോ ?

ഡീസലോ-പെട്രോളോ ?

കാറുവാങ്ങാനുദ്ദേശിക്കുന്ന ഭൂരിഭാഗംപേരും കൂടുതല്‍ ശ്രദ്ധിക്കുക ഇന്ധനത്തിലാവും. പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ കാറകള്‍ക്കു വില കുറച്ചു കൂടുതലാണ്. ഇപ്പോള്‍ ഇറങ്ങുന്ന ഡീസല്‍ കാറുകള്‍ക്ക് മെയ്ന്റനന്‍സ് അത്ര കൂടുതലല്ല. 2-ബോക്സ് കാറാണു എടുക്കുന്നതെങ്കില്‍ പെട്രോലാണ് നല്ലത്. സെഡാനൊ എസ് യു വിയൊ ആണെങ്കില്‍ ഡീസല്‍ കുഴപ്പമില്ല.

 

 

നിറം ഏതു വേണം?

നിറം ഏതു വേണം?

കളര്‍ തെരെഞ്ഞെടുക്കുന്നത് ഒരോ വ്യക്തിയുടെ ഇഷ്ടമനുസരിച്ചാണ്. ലൈറ്റ് കളറുകളാണ് എപ്പോഴും നല്ലത്. മിക്ക കമ്പനികളും പുതിയ മോഡലുകള്‍ പുറത്തിറക്കുമ്പോള്‍ വേറിട്ട നിറങ്ങള്‍ കൊടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഇത്തരം കളറുകള്‍ക്ക് അധികം തുകയും ഈടാക്കും.

 

 

 ഓട്ടോ ഗിയര്‍

ഓട്ടോ ഗിയര്‍

ഇത്തരം കാറുകള്‍ നാളെയുടെ വാഹനങ്ങളാണ്. നിങ്ങള്‍ക്ക് ഓട്ടോ ഗിയര്‍ സൗകര്യം ആവശ്യമാണെങ്കില്‍, വാങ്ങാനുദ്ദേശിക്കുന്ന കാറിനു ഓട്ടോ ഗിയര്‍ ഓപ്ഷന്‍ ലഭ്യമാണെങ്കില്‍ തീര്‍ച്ചയായും അതിനെ കുറിച്ചു ചിന്തിക്കാം. ഇപ്പോഴിറങ്ങുന്ന ഓട്ടോമാറ്റിക് കാറുകള്‍ക്ക് മോശമില്ലാത്ത ഇന്ധനക്ഷമതയുമുണ്ട്.

<strong>പുതിയ കാര്‍ വാങ്ങിച്ചോ? പഴയ കാര്‍ വില്‍ക്കാം വളരെ എളുപ്പത്തില്‍</strong>പുതിയ കാര്‍ വാങ്ങിച്ചോ? പഴയ കാര്‍ വില്‍ക്കാം വളരെ എളുപ്പത്തില്‍

English summary

Things to remember while buying a new car

Buying a new car is a significant step for most of the buyers. But many of us unwittingly fall prey to temptations laid before us by manufacturers or dealers, miss reading the fine print, or sometimes commit the most common mistakes buyers make while buying a new car.
Story first published: Tuesday, December 6, 2016, 15:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X