എടിഎമ്മില്‍ നിന്നും ഇനി മൂന്ന് ഫ്രീ വിത്ത് ഡ്ര്വാവല്‍സ്?ബജറ്റില്‍ പ്രഖ്യാപനം വരാന്‍ സാധ്യത

പ്രതിമാസം സൗജന്യമായി നടത്താവുന്ന എടിഎം ഇടപാടുകളുടെ എണ്ണം 3 ആയി വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവംബര്‍ 8ന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കറന്‍സി രഹിത ഇടപാടുകള്‍ ഇനിയും കൂടുതല്‍ പ്രോഝാഹിപ്പിക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടുള്ള ബാങ്കില്‍ നിന്നും പ്രതിമാസം സൗജന്യമായി നടത്താവുന്ന എടിഎം ഇടപാടുകളുടെ എണ്ണം 3 ആയി വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഫെബ്രുവരി ഒന്നിന് വരാനിരിക്കുന്ന യൂണിയന്‍ ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളില്‍ ഒന്നാവും ഇത്. ഈ നിര്‍ദേശം ധനമന്ത്രാലയവും ബാങ്കുകളും തമ്മില്‍ ആലോചിച്ച് അംഗീകരിച്ചെന്നാണ് രാജ്യത്തെ ഒരു മുതിര്‍ന്ന ബാങ്കര്‍ പറഞ്ഞത്. ബജറ്റില്‍ ഇത്തരമൊരു പ്രഖ്യാപനം വന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വീണ്ടും വന്‍ തോതില്‍ ഉയരും.

 
എടിഎമ്മില്‍ നിന്നും ഇനി മൂന്ന് ഫ്രീ വിത്ത് ഡ്ര്വാവല്‍സ്?

നിലവില്‍ സ്വന്തം അക്കൗണ്ടുള്ള എടിഎമ്മില്‍ നിന്നും സൗജന്യമായി 8 മുതല്‍ 10 തവണവരെ പണം പിന്‍വലിക്കാന്‍ സാധിക്കും. ഇത് മൂന്നാക്കിയാല്‍ അതിന് ശേഷമുള്ള ഓരോ എടിഎം ഉപയോഗത്തിനും സര്‍വ്വീസ് ചാര്‍ജ് ഈടാക്കും.

 

ഇപ്പോള്‍ എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപയാണ്. നേരത്തെ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 മാത്രം.

കറണ്ട് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം ആക്കിയിട്ടുണ്ട്. നേരത്തെ ഇത് 50000 ആയിരുന്നു. കറന്റ് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിക്കാം എന്ന ഇളവ് ഓവര്‍ഡ്രാഫ്റ്റിനും ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടിനും ബാധകമാണ്.

ഡിസംബര്‍ 31ന് ശേഷം മൂന്ന് തവണ അക്കൗണ്ടില്‍നിന്ന് എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ 2000 രൂപ മാത്രമാണ് പ്രതിദിനം എടിഎമ്മില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. ഇത് പിന്നീട് 4500 രൂപയായി ഉയര്‍ത്തുകയായിരുന്നു. പിന്നീടാണ് ഇത് 10000 രൂപ ആക്കിയത്.


എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി രാജ്യത്ത് അരങ്ങേറുന്ന നാടകീയ തീരുമാനങ്ങളും സംഭവങ്ങളും ഇതൊക്കെ മാറ്റി മറിക്കാന്‍ പോകുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ യൂണിയന്‍ ബജറ്റിനായി രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക ഭാവി ഇനി എങ്ങോട്ടെന്ന് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതോടെ വ്യക്തമാവും.

English summary

Budget may cut free atm withdrawls to 3

Union Budget 2017 may cut free atm withdrawls to 3
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X