സ്വര്‍ണ്ണശേഖരത്തില്‍ കേരളത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ വന്‍കിട രാജ്യങ്ങളെ കടത്തിവെട്ടി!!!

മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ സ്ഥാപനങ്ങളാണ് തങ്ങളുടെ സ്വര്‍ണ്ണശേഖരം കൊണ്ട് പല വന്‍കിട രാജ്യങ്ങളേയും പിന്നിലാക്കിയിരിക്കുന്നത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിത നിക്ഷേപമെന്നുള്ള നിലയിലാണ് പലരും സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നത്. എന്നാല്‍ മലയാളികളുടെ സ്വര്‍ണ്ണത്തോയുള്ള ഭ്രമം ലോകമെമ്പാടും പ്രശസ്ഥമാണ്. നിക്ഷേപത്തിന് വേണ്ടി മാത്രമല്ല മലയാളികള്‍ സ്വര്‍ണ്ണം വാങ്ങി കൂട്ടുന്നത്, സ്വര്‍ണ്ണത്തെ ആഡംബരത്തിന്റെ ഭാഗമായും പലരും കാണുന്നു. കൂടാതെ പണത്തിന്റെ ആവശ്യഘട്ടങ്ങളില്‍ ഈ സ്വര്‍ണ്ണം പണയം വച്ച് കാര്യങ്ങള്‍ സാധിക്കുകയും ചെയ്യാം.

 

ഇങ്ങനെ പണയം വച്ച സ്വര്‍ണ്ണം കുമിഞ്ഞുകൂടി ഇതാ കേരളത്തിലെ മൂന്ന് സ്വകാര്യ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ സ്വര്‍ണ്ണശേഖരത്തില്‍ ലോകത്തിലെ പല വന്‍കിട രാജ്യങ്ങളേയും കടത്തിവെട്ടിയിരിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ സ്ഥാപനങ്ങളാണ് തങ്ങളുടെ സ്വര്‍ണ്ണശേഖരം കൊണ്ട് പല വന്‍കിട രാജ്യങ്ങളേയും പിന്നിലാക്കിയിരിക്കുന്നത്. 263 ടണ്‍ സ്വര്‍ണ്ണമാണ് ഈ സ്‌കാര്യസ്ഥാപനങ്ങളുടെ പക്കലുള്ളത്. ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തികളായ സ്വീഡന്‍, ഓസ്‌ട്രേലിയ, ബെല്‍ജിയം, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണശേഖരത്തേക്കാള്‍ കൂടുതലാണിത്. 2016 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്.

സ്വര്‍ണ്ണശേഖരത്തില്‍ മുന്നില്‍ മുത്തൂറ്റ് ഫിനാന്‍സ്

സ്വര്‍ണ്ണശേഖരത്തില്‍ മുന്നില്‍ മുത്തൂറ്റ് ഫിനാന്‍സ്

മുത്തുറ്റ് ഫിനാന്‍സാണ് സ്വര്‍ണ്ണപ്പണയ രംഗത്തെ ഭീമന്‍മാര്‍. 150 ടണ്‍ സ്വര്‍ണ്ണാഭരണങ്ങളാണ് ഇവരുടെ പക്കലുള്ളത്. ഇത് ലോകത്തിലെ പല വമ്പന്‍ രാജ്യങ്ങളെക്കാള്‍ വളരെ കൂടുതലാണ്. സിംഗപൂരില്‍ 127.4 ടണ്ണും, സ്വീഡണില്‍ 125.7 ടണ്ണും സ്വര്‍ണ്ണശേഖരമാണുള്ളത്. ഓസ്‌ട്രേലിയ, കുവൈറ്റ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളുടെ കൈയ്യിലുള്ള സ്വര്‍ണ്ണം ഇതിലും കുറവാണ്.

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് 21 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 4265 ശാഖകളാണുള്ളത്.

 

 

മണപ്പുറം ഫിനാന്‍സ് & മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

മണപ്പുറം ഫിനാന്‍സ് & മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

65.9 ടണ്‍ സ്വര്‍ണ്ണാഭരണങ്ങളുമായി മണപ്പുറം ഫിനാന്‍സാണ് സ്വര്‍ണ്ണശേഖരത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന് തൊട്ട് പിന്നിലുള്ളത്. മണപ്പുറം ഫിനാന്‍സിന് രാജ്യത്തുടനീളം 3200 ശാഖകളും 20000 തൊഴിലാളികളുമുണ്ട്.

സ്വര്‍ണ്ണശേഖരത്തില്‍ മൂന്നാമതുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പക്കല്‍ 46.88 ടണ്‍ സ്വര്‍ണ്ണാഭരങ്ങളാണുള്ളത്.

 

 

സ്വര്‍ണ്ണശേഖരത്തില്‍ ഇന്ത്യ 11-ാമത്

സ്വര്‍ണ്ണശേഖരത്തില്‍ ഇന്ത്യ 11-ാമത്

ലോകത്തിലെ സ്വര്‍ണ്ണശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യ പതിനൊന്നാമതാണ്. രാജ്യത്താകെ 558 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ലോക സ്വര്‍ണ്ണശേഖരത്തില്‍ ഏറ്റവും മുന്നില്‍ അമേരിക്കയാണ്. 8134 ടണ്‍ സ്വര്‍ണമാണ് ഇവരുടെ കൈയ്യിലുള്ളത്. 3378 ടണ്‍ സ്വര്‍ണവുമായി ജര്‍മനിയാണ് രണ്ടാമത്.

ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം സ്വര്‍ണ്ണഭ്രമം കേരളീയര്‍ക്കാണ്. 2 ലക്ഷത്തോളം ആളുകളാണ് കേരളത്തില്‍ സ്വര്‍ണ്ണവ്യവസായത്തില്‍ ജോലിയെടുക്കുന്നത്. വായ്പകള്‍ക്കുള്ള മികച്ചതും മൂല്യമാര്‍ന്നതുമായ ഈടെന്നുള്ള നിലയില്‍ കേരളത്തില്‍ സ്വര്‍ണ്ണത്തിന് മുന്‍ഗണനയുണ്ട്.

ഗോള്‍ഡ് ലോണ്‍ എവിടെ നിന്നെടുക്കാം?ഇതാ ചില മുന്‍നിര സ്ഥാപനങ്ങള്‍ഗോള്‍ഡ് ലോണ്‍ എവിടെ നിന്നെടുക്കാം?ഇതാ ചില മുന്‍നിര സ്ഥാപനങ്ങള്‍

 

English summary

Gold holdings of 3 gold loan companies of kerala is more than Australia

Gold holdings of 3 Kerala gold loan companies, Muthoot finance, Manappuram finanace and Muthoot fincorp is more than the gold holdings of major countries like Australia, Singapore etc.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X