2017ല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുണക്കില്ല!!!വേറെ എവിടെ നിക്ഷേപിക്കാം?

വിപണിയിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കായ 4 ശതമാനം പലിശയാണ് സേവിംഗ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്നത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോട്ട് റദ്ദാക്കലും ഇതോടനുബന്ധിച്ചുവന്ന പണം പിന്‍വലിക്കല്‍ നിയന്ത്രണവും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ സാധാരണക്കാരുടെ പണം കുന്നുകൂടുന്നതിനു കാരണമായി. ഓരോ ആഴ്ചയിലും പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി വന്നതോടെ വിവിധ ചെലവുകള്‍ക്കുള്ള പണമാണെങ്കില്‍ കൂടി തുച്ഛമായ പലിശ മാത്രം ലഭിക്കുന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ പണം നിര്‍ത്തേണ്ടി വരുന്നു.

സേവിംഗ്‌സ് ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന് എത്ര ശതമാനം പലിശ നല്‍കണമെന്നുള്ളത് തീരുമാനിക്കാന്‍ ഓരോ ബാങ്കിനും അധികാരമുണ്ട്. വിപണിയിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കായ 4 ശതമാനം പലിശയാണ് സേവിംഗ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്നത്. അപൂര്‍വ്വം ചില സ്വകാര്യ ബാങ്കുകള്‍ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. ഇത്രയും കുറഞ്ഞ നിരക്കില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ നല്ലത് എവിടെ എന്ന ചോദ്യം വരുന്നത് ഈ സാഹചര്യത്തിലാണ്. സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ മികച്ച പലിശ നിരക്കില്‍ എവിടെ നിക്ഷേപിക്കാം.

ഫ്‌ളക്‌സി ഡെപ്പോസിറ്റ്

ഫ്‌ളക്‌സി ഡെപ്പോസിറ്റ്

സേവിംഗ്‌സ് ബാങ്കും സ്ഥിര നിക്ഷേപവും സംയോജിപ്പിച്ചുള്ള അക്കൗണ്ടുകള്‍ പല ബാങ്കുകളിലും ഉണ്ട്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്ളെക്സി ഡിപ്പോസിറ്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവിങ്‌സ് പ്ലസ്, ബാങ്കിന്റെ കാന്‍ ഫ്ളെക്സി തുടങ്ങിയവയാണ് ഫ്‌ളക്‌സി ഡെപ്പോസിറ്റുകളുടെ മികച്ച ഉദാഹരണങ്ങള്‍.

 

 

ബാങ്കേതര നിക്ഷേപങ്ങള്‍

ബാങ്കേതര നിക്ഷേപങ്ങള്‍

ഫിനാന്‍സ് കമ്പനികള്‍, ബാങ്ക് ഇതര ഫിനാന്‍സ് കമ്പനികള്‍, മാനുഫാക്ചരിംഗ് കമ്പനികള്‍ എന്നിവ ആറ് മാസം മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ പൊതു ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്നുണ്ട്. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ രണ്ടോ മൂന്നോ ശതമാനം ഉയര്‍ന്ന പലിശ മിക്ക കമ്പനി നിക്ഷേപങ്ങള്‍ക്കും ലഭിക്കും. എന്നാല്‍ കാലാവധി എത്തും മുന്‍പ് പണം പിന്‍വലിച്ചാല്‍ പലിശ നഷ്ടം സംഭവിക്കും എന്ന പോരായ്മ ഇത്തരം നിക്ഷേപങ്ങള്‍ക്കുണ്ട്.

 

 

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ നിക്ഷേപങ്ങളല്ല

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ നിക്ഷേപങ്ങളല്ല

നോട്ട് റദ്ദാക്കലും തുടര്‍ന്നുണ്ടായ സന്ദേഹങ്ങള്‍ക്കുമിടയില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ അധികമായി പണം നിക്ഷേപിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. മിക്ക പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലും ബാങ്ക് നിക്ഷേപങ്ങളോട് താരതമ്യം ചെയ്യാവുന്ന രീതിയിലുള്ളതല്ലെന്ന് മനസ്സിലാക്കുക.

 പിഎഫ് അക്കൗണ്ട് നിര്‍ബന്ധമായും വേണം?ഇതാ അതിന്റെ കാരണങ്ങള്‍? പിഎഫ് അക്കൗണ്ട് നിര്‍ബന്ധമായും വേണം?ഇതാ അതിന്റെ കാരണങ്ങള്‍?

 

 

 

English summary

Savings account is not good for 2017?

Savings account is not good for 2017?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X