വീട്ടുചിലവ് നിയന്ത്രിക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി

വീട്ടുചിലവ് നിയന്ത്രിക്കാന്‍ സാധിക്കാത്തത് മിക്ക കുടുംബങ്ങളിലേയും പ്രശ്‌നമാണ്. സ്വയം ശ്രമിച്ചാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയൂ.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടുചിലവ് നിയന്ത്രിക്കാന്‍ സാധിക്കാത്തത് മിക്ക കുടുംബങ്ങളിലേയും പ്രശ്‌നമാണ്. സ്വയം ശ്രമിച്ചാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയൂ. സാമ്പത്തിക അച്ചടക്കമില്ലാത്തവര്‍ ഭാവിയില്‍ ദുഖിക്കേണ്ടി വരും. നിങ്ങളുടെ വരുമാനം അറിഞ്ഞ് ചിലവാക്കാന്‍ ശീലിക്കുകയാണ് ഉചിതം. ഒപ്പം ഓരോ മാസത്തിന്റെയും തുടക്കത്തില്‍ കുടുംബ ബജറ്റ് തയാറാക്കുകയും വേണം. പണം പാഴാകുന്ന വഴികളറിഞ്ഞ് ചെലവുചുരുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കൂടാതെ വീട്ടിലെ വരുമാനം അനുസരിച്ച് ചിലവഴിക്കാന്‍ കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കുക. ഇവിടെയാണ് കുടുംബ ബജറ്റിന്റെ ആവശ്യം.

 

കണക്കെഴുതുക

കണക്കെഴുതുക

ഓരോ ദിവസത്തേയും ചിലവുകളെല്ലാം കൃത്യമായി എഴുതുക. എത്ര കുറഞ്ഞ തുകയും വിട്ടുകളയരുത്. ചിലവു നിയന്ത്രിക്കാന്‍ കണക്കെഴുത്ത് വലിയ പ്രേരണ നല്‍കും.

 

 

 

വീട്ടുസാധനങ്ങള്‍ ഒരുമിച്ചു വാങ്ങാം

വീട്ടുസാധനങ്ങള്‍ ഒരുമിച്ചു വാങ്ങാം

ഓരോ മാസത്തിന്റേയും തുടക്കത്തില്‍ തന്നെ വീട്ടുസാധനങ്ങളെല്ലാം ഒരുമിച്ച് വാങ്ങുന്നത് ഗുണം ചെയ്യും. അരി, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, സവാള തുടങ്ങിയവ മൊത്ത വിലയില്‍ വാങ്ങാം. കൂട്ടുകുടുംബങ്ങള്‍ക്ക് മാത്രമല്ല ചെറിയ കുടുംബങ്ങള്‍ക്കും പരീക്ഷിക്കാവുന്ന മാര്‍ഗ്ഗമാണിത്.

 

 

ബ്രാന്‍ഡ് ഒഴിവാക്കാം

ബ്രാന്‍ഡ് ഒഴിവാക്കാം

നല്ലതു വേണമെങ്കില്‍ വലിയ വില കൊടുക്കണം, മികച്ച ബ്രാന്‍ഡ് തന്നെ വാങ്ങണമെന്ന് പലരും വിശ്വസിക്കുന്നു. അതിനായി വലിയ തുക ചിലവാക്കുന്നു. പക്ഷേ ഇവിടെ കമ്പനികള്‍ പരസ്യത്തിനായി ചിലവാക്കുന്ന കോടികള്‍ കൂടിയാണ് നമ്മള്‍ നല്‍കേണ്ടി വരുന്നത്. പ്രാദേശികമായി ലഭിക്കുന്ന നല്ല ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും ശ്രമിക്കുക.

 

 

ഭക്ഷണം പാഴാക്കരുത്

ഭക്ഷണം പാഴാക്കരുത്

വലിയ വില കൊടുത്തു വാങ്ങുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ പാഴാക്കല്‍ മിക്ക അണുകുടുംബങ്ങളിലേയും സ്ഥിരം കാഴ്ച്ചയാണ്, ഇത് ഒഴിവാക്കണം. ഈ ഇനങ്ങളില്‍ ഇടത്തരം കുടുംബം വാങ്ങുന്നതിന്റെ 15-20 ശതമാനം പാഴാക്കുന്നുവെന്നാണ് കണക്ക്. ഇന്ന് കുട്ടികള്‍ വരെ കാന്റീനില്‍ നിന്നാണ് ഉച്ച ഭക്ഷണം കഴിക്കുന്നത്. ഹോട്ടലില്‍ നിന്ന് കഴിക്കുമ്പോള്‍ ചിലവ് 80 മുതല്‍ 200 രൂപ വരെയാകും. ഒരു പൊതി കയ്യില്‍ കരുതിയാല്‍ ഇതൊഴിവാക്കാം. ആരോഗ്യവും മെച്ചമാകും. പരമാവധി വീട്ടില്‍ തന്നെ പാചകം ചെയ്യണം.


കോള, ബേക്കറി ഇനങ്ങള്‍, ജംഗ് ഫുഡ്‌സ് എന്നിവക്ക് വരുന്ന മാസച്ചിലവ് കണക്കാക്കിയാല്‍ പലരും ഞെട്ടിപോകും. അവയില്‍ കുറവു വരുത്തിയാല്‍ പണം ലാഭിക്കാമെന്നു മാത്രമല്ല ആരോഗ്യം മെച്ചപ്പെടും. ചികിത്സാ ചിലവും കുറയും.

 

 

ചെറിയ രീതിയില്‍ കൃഷി ആവാം

ചെറിയ രീതിയില്‍ കൃഷി ആവാം

സ്ഥലമില്ലാത്തവര്‍ക്കു പോലും ഇന്ന് കൃഷി ചെയ്യാന്‍ അവസരം ഉണ്ട്. ഫ്‌ളാറ്റിലും മറ്റും താമസിക്കുന്നവര്‍ക്ക് ടെറസിലും കാരി ബാഗിലും ബാല്‍ക്കണിയിലുമൊക്കെ സ്വന്തം ആവശ്യത്തിനായി ചെറിയ രീതിയില്‍ പച്ചക്കറി കൃഷി നടത്താം. മാത്രമല്ല ഇത്തരം കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി സര്‍ക്കാര്‍ പദ്ധതികളുമുണ്ട്. പൂന്തോട്ടങ്ങള്‍ പലരുടേയും ഹോബിയാണ്. ഒപ്പം അല്‍പ്പം പച്ചക്കറി കൂടി ആയാല്‍ വലിയ തോതില്‍ ചിലവു ചുരുക്കല്‍ സാധ്യമാണ്. കറിവേപ്പിലയും പച്ചമുളകും തന്നെ ഉണ്ടാക്കാനായാല്‍ വലിയ നീക്കിവരവ് നേടാം.

 

 

 

ഷോപ്പിംഗ് പ്ലാന്‍ ചെയ്യാം

ഷോപ്പിംഗ് പ്ലാന്‍ ചെയ്യാം

അവശ്യവസ്തുക്കളുടെ കൃത്യമായ പട്ടിക തയ്യാറാക്കുക. കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന ശീലം മാറ്റുക. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓഫറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ക്രെഡിറ്റ് കാര്‍ഡിനു പകരം പണം കൊടുത്തു മാത്രമേ വാങ്ങുവെന്ന് ഉറപ്പിക്കുക. പഠനങ്ങള്‍ തെളിയിക്കുന്നത് പ്ലാസ്റ്റിക് കാര്‍ഡ് ഉപയോഗം ചിലവ് കുത്തനെ ഉയര്‍ത്തുമെന്നാണ്.

വസ്ത്രങ്ങള്‍, ജ്വല്ലറി, എന്നിവയ്ക്ക് പരമാവധി എത്ര തുക ആകാം, വിനോദയാത്രകള്‍ക്ക് എത്രമാത്രം ചിലവഴിക്കാം, എത്ര വിലയുള്ള കാര്‍ ആകാം തുടങ്ങിയ കാര്യങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്യുന്നതിലൂടെ പണം അനാവശ്യ കാര്യത്തിന് പാഴാക്കുന്നത് ഒഴിവാക്കാം.

ജോലിക്കൊപ്പം അധിക വരുമാനം നേടാം, ഇതാ ചില സിംപിള്‍ പാര്‍ട്ട് ടൈം ജോലികള്‍ജോലിക്കൊപ്പം അധിക വരുമാനം നേടാം, ഇതാ ചില സിംപിള്‍ പാര്‍ട്ട് ടൈം ജോലികള്‍

 

English summary

Some easy ways to control your monthly expenses

Some easy ways to control your monthly expenses
Story first published: Thursday, January 19, 2017, 15:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X