കാത്തിരുന്ന ആദ്യത്തെ ശമ്പളം കിട്ടിയോ? ഇനി എന്താ പരിപാടി?

ശമ്പളം കിട്ടുമ്പോള്‍ ആദ്യം പണം നല്‍കേണ്ടത് നമുക്കു തന്നെയാണ്. നല്ലൊരു ഭാവി മുന്നില്‍ കണ്ട് ഓരോ മാസവും ഒരു ചെറിയ തുകയെങ്കിലും സമ്പാദ്യത്തിനായി മാറ്റിവയ്ക്കുക.

By Super Admin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളം കിട്ടുമ്പോള്‍ ആദ്യം പണം നല്‍കേണ്ടത് നമുക്കു തന്നെയാണ്. അതാണ് നിക്ഷേപം. നിക്ഷേപം ഒരു പത്ത് വര്‍ഷം കഴിഞ്ഞുമതിയെന്ന് ചിന്തിക്കാതിരിക്കുക. നല്ലൊരു ഭാവി മുന്നില്‍ കണ്ട് ഓരോ മാസവും ഒരു ചെറിയ തുകയെങ്കിലും സമ്പാദ്യത്തിനായി മാറ്റിവയ്ക്കുക. ആദ്യശമ്പളത്തില്‍ നിന്ന് അമ്മയ്‌ക്കോ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കോ എന്തെങ്കിലും സമ്മാനം വാങ്ങി നല്‍കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഒരു കാര്‍, പോലുള്ള വലിയ സമ്മാനങ്ങള്‍ വാങ്ങാന്‍ പെട്ടെന്ന് തുനിയരുത്.

 

ആദ്യം തന്നെ ബാധ്യത വേണ്ട

ആദ്യം തന്നെ ബാധ്യത വേണ്ട

കൂടുതല്‍ ചിന്തിക്കാതെ ആദ്യം തന്നെ വലിയ ബാധ്യതകളിലേക്ക് എടുത്തുചാടാതിരിക്കുക. വലിയ പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പോളിസികളോ വായ്പകളോ കഴിവതും എടുക്കാതിരിക്കുക. ജോലിയില്‍ നൂറുശതമാനം സ്ഥിരത നേടിയ ശേഷം മാത്രം വായപകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക.

 

 

കൃത്യമായ മാസബജറ്റ് വേണം

കൃത്യമായ മാസബജറ്റ് വേണം

ഓരോ ആവശ്യത്തിനും കൃത്യമായ തുക തുടക്കത്തില്‍ തന്നെ മാറ്റിവെക്കണം. ചെലവുകള്‍ ബജറ്റിനു പുറത്തേക്ക് പോകാന്‍ ഒരു കാരണവശാലും സമ്മതിക്കരുത്. ആദ്യസമ്പളം കിട്ടിത്തുടങ്ങുമ്പോള്‍ മുതല്‍ ഇത് ശ്രദ്ധിച്ചു തുടങ്ങിച്ചാല്‍, പിന്നീട് അങ്ങോട്ട് ബുദ്ധിമുട്ടുണ്ടാവില്ല.

 

 

ഇൻഷുറൻസ് പോളിസികൾ

ഇൻഷുറൻസ് പോളിസികൾ

ജോലി ലഭിച്ചാൽ ഉടൻ തന്നെ ഒരു ഇൻഷുറൻസ് പോളിസ് എടുക്കുക. ചെറിയ പ്രായത്തിൽ കുറഞ്ഞ നിരക്കിലുള്ള പോളിസികൾ ലഭിക്കും.
അപകടം, ഗുരുതരമായ രോഗങ്ങൾ തുടങ്ങിയ വലിയ സാമ്പത്തിക അടിയന്തിരാവസ്ഥകളിൽ നിന്ന് ഇൻഷുറൻസ് നിങ്ങളെ സംരക്ഷിക്കും. മെഡിക്കൽ ഇൻഷുറൻസ് വഴി നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങലെയും സംരക്ഷിക്കാവുന്നതാണ്.

ഇക്വിറ്റികളിൽ നിക്ഷേപിക്കുക

ഇക്വിറ്റികളിൽ നിക്ഷേപിക്കുക

ജോലിയുടെ തുടക്കമായതിനാൽ ഒരു വലിയ തുക നിങ്ങൾക്ക് നിക്ഷേപത്തിനായി മാറ്റി വയിക്കാൻ കഴിയില്ല. എന്നാൽ ഇക്വിറ്റികളിൽ നിക്ഷേപിക്കുന്നതാണ് തുടക്കക്കാർക്ക് നല്ലത്.

വിരമിക്കലിനുള്ള സമ്പാദ്യം

വിരമിക്കലിനുള്ള സമ്പാദ്യം

നേരത്തേ തന്നെ നിങ്ങൾ വിരമിക്കലിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് തുടങ്ങിയാൽ നിങ്ങൾക്ക് ഭാവിയിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ഇത് നിങ്ങളുടെ കരിയറിലെ തന്നെ മികച്ച സാമ്പത്തിക തീരുമാനമായിരിക്കും. മിക്ക കമ്പനികൾക്കും ജീവനക്കാർക്കായി പി.പി.എഫ് പദ്ധതികളുണ്ട്. വിരമിക്കലിനായി നിങ്ങൾ ആസൂത്രണം ആരംഭിക്കുക, നിങ്ങളുടെ വരുമാന ജീവിതത്തിലെ ഏറ്റവും മികച്ച സാമ്പത്തിക തീരുമാനമായിരിക്കും

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

പണത്തെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചും ബാങ്കിംഗിനെക്കുറിച്ചും നിയമപരമായ നൂലാമാലകളെക്കുറിച്ചും അടിസ്ഥാന ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ടാക്‌സ് അടയ്ക്കുന്നതിന്റെയും മറ്റും അവസാന തീയതി മറക്കാതിരിക്കുക. ജോലി ചെയ്യുന്ന സ്ഥാപനവുമായുള്ള കടലാസിടപാടുകളെല്ലാം കൃത്യമായിരിക്കണം. വരുമാന-നിക്ഷേപ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കണം.

പുതുവര്‍ഷത്തില്‍ നിങ്ങളുടെ സമ്പാദ്യം എവിടെ സുരക്ഷിതമായി നിക്ഷേപിക്കാം?പുതുവര്‍ഷത്തില്‍ നിങ്ങളുടെ സമ്പാദ്യം എവിടെ സുരക്ഷിതമായി നിക്ഷേപിക്കാം?

 

 

 

English summary

Start savings from the first salary onwards

Start savings from the first salary onwards
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X