എന്താണ് എസ്ബിഐ സ്മാര്‍ട്ട് ഗ്യാരന്റീഡ് സേവിംഗ്‌സ് പ്ലാന്‍?ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

സംരക്ഷണത്തോടൊപ്പം ഉറപ്പായ വരുമാനവും കൂടി ലഭ്യമാക്കുന്ന ഒരു പരമ്പരാഗത പോളിസിയാണ് എസ്ബിഐ ലൈഫിന്റെ സ്മാര്‍ട്ട് ഗാരന്റീഡ് സേവിംഗ്സ് പ്ലാന്‍.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലിശ നിരക്കുകള്‍ കുറയുകയാണ്. നിക്ഷേപകരായ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവരുടെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തെ ഇത് സാരമായി ബാധിക്കാനിടയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് സംരക്ഷണത്തോടൊപ്പം ഉറപ്പായ വരുമാനവും കൂടി ലഭ്യമാക്കുന്ന ഒരു പരമ്പരാഗത പോളിസിയാണ് എസ്ബിഐ ലൈഫിന്റെ സ്മാര്‍ട്ട് ഗാരന്റീഡ് സേവിംഗ്സ് പ്ലാന്‍. ആകര്‍ഷകമായ നിരവധി ആനുകൂല്യങ്ങളാണ് ഈ പോളിസി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

 

കാലാവധി

കാലാവധി

15 വര്‍ഷമാണ് പോളിസിയുടെ കാലാവധിയെങ്കിലും ഉപഭോക്താക്കള്‍ വെറും ഏഴ് വര്‍ഷത്തേക്ക് മാത്രം പ്രീമിയം അടച്ചാല്‍ മതിയെന്നതാണ് പ്രധാനം. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുകയോടൊപ്പം 15 വര്‍ഷത്തേക്കും ആറ് ശതമാനം പലിശ നിരക്കിലുള്ള ഉറപ്പായ വരുമാനവും കൂടി നിക്ഷേപകന് തിരികെ ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം.

 

 

മരണാനന്തര ആനുകൂല്യം

മരണാനന്തര ആനുകൂല്യം

പോളിസി കാലയളവില്‍ ഉപഭോക്താവ് മരണമടയുകയാണെങ്കില്‍ വാര്‍ഷിക പ്രീമിയത്തിന്റെ 10 ഇരട്ടി തുകയും അന്നേവരെ അടച്ചിട്ടുള്ള പ്രീമിയത്തിനുള്ള ഗാരന്റീഡ് അഡിഷനും മരണാനന്തര ആനുകൂല്യമായി അവകാശിക്ക് ലഭിക്കും.

 ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത് ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത്

കുറഞ്ഞ വാര്‍ഷിക പ്രീമിയം

കുറഞ്ഞ വാര്‍ഷിക പ്രീമിയം

15000 രൂപയാണ് ഈ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം. പരമാവധി പ്രീമിയം തുക 75000 രൂപയാണ്. എന്നാല്‍ ഒരു വ്യക്തിക്ക് ഒരു പോളിസി മാത്രമേ എടുക്കാനാകൂ. ഓരോ വര്‍ഷവും ഒറ്റത്തവണയായിട്ടാണ് പ്രീമിയം തുക അടയ്ക്കേണ്ടത്.

 

 

പ്രായപരിധി

പ്രായപരിധി

പോളിസി എടുക്കാനുള്ള കുറഞ്ഞ പ്രായം 18 വയസും ഉയര്‍ന്ന പ്രായപരിധി 50 വയസുമാണ്. ഉദാഹരണത്തിന്, 30 വയസുള്ള ഒരു വ്യക്തി പ്രതിവര്‍ഷം 30000 രൂപ വീതം ഏഴ് വര്‍ഷത്തേക്ക് തുടര്‍ച്ചയായി ഈ പോളിസിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷത്തിന് ശേഷം ഒന്നര ലക്ഷത്തിലധികം രൂപ പലിശ വരുമാനം ഉള്‍പ്പടെ 3,64,200 രൂപ തിരികെ ലഭിക്കുന്നതാണ്.

 

 

ടാക്‌സ് ഇളവ് ലഭിക്കും

ടാക്‌സ് ഇളവ് ലഭിക്കും

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ചെറുകിട വ്യാപാരികള്‍, സ്വകാര്യമേഖലാ ജീവനക്കാര്‍ തുടങ്ങിയ ആര്‍ക്കും ഇന്‍ഷുറന്‍സ് സംരക്ഷണത്തോടൊപ്പം 15 വര്‍ഷത്തിന് ശേഷം ഒരു നിശ്ചിത സംഖ്യ ഉറപ്പായും നേടണമെന്നുണ്ടെങ്കില്‍ ഈ പദ്ധതി തെരഞ്ഞെടുക്കാവുന്നതാണ്. പദ്ധതിയിലേക്ക് അടയ്ക്കുന്ന പ്രീമിയം തുകയ്ക്ക് ഇന്‍കം ടാക്സ് സെക്ഷന്‍ 80ഇ പ്രകാരം നികുതി ഇളവ് ലഭിക്കും. കൂടാതെ പോളിസി തുക തിരികെ ലഭിക്കുമ്പോഴും നികുതി ഇളവ് നേടാമെന്നതാണ് സ്മാര്‍ട്ട് ഗാരന്റീഡ് സേവിംഗ്സ് പ്ലാനിന്റെ മറ്റൊരു വലിയ ആകര്‍ഷണീയത.

 

 

പോളിസിയില്‍ നിന്ന് ലോണെടുക്കാം

പോളിസിയില്‍ നിന്ന് ലോണെടുക്കാം

വായ്പാ സൗകര്യമാണ് പോളിസിയുടെ മറ്റൊരു സവിശേഷത. ഇന്‍ഷുറന്‍സ് സംരക്ഷണത്തോടൊപ്പം സമ്പാദ്യം വളര്‍ത്താനും ഒപ്പം നികുതി ഇളവ് നേടാനുമുള്ള അവസരമാണ് സ്മാര്‍ട്ട് ഗാരന്റീഡ് സേവിംഗ്സ് പ്ലാന്‍ നല്‍കുന്നത്. ധനകാര്യ വിപണിയിലെ പലിശ നിരക്കുകള്‍ ഉടനടി കുറഞ്ഞാല്‍പ്പോലും ഈ പോളിസിയില്‍ നിന്നുള്ള നിക്ഷേപകന്റെ വരുമാനത്തെ അത് ബാധിക്കുകയില്ലെന്ന് മാത്രമല്ല അടുത്ത 15 വര്‍ഷത്തേക്ക് നിശ്ചിത നിരക്കില്‍ വരുമാനം നേടുന്നതിനും ഇത് സഹായിക്കും.

അത്യാവശ്യഘട്ടങ്ങള്‍ക്കായി പണം കരുതിയിട്ടില്ലേ?ഇതാ വേഗത്തില്‍ ലഭിക്കുന്ന വായ്പകള്‍അത്യാവശ്യഘട്ടങ്ങള്‍ക്കായി പണം കരുതിയിട്ടില്ലേ?ഇതാ വേഗത്തില്‍ ലഭിക്കുന്ന വായ്പകള്‍

 

English summary

You should have to know more about SBI Smart savings policy

You should have to know more about SBI Smart guaranteed savings policy
Story first published: Wednesday, February 22, 2017, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X