സ്വര്‍ണാഭരണങ്ങളും അതില്‍ തിളങ്ങുന്ന കേരളത്തിന്റെ ആഭരണ വിപണിയും

ആഭരണ വില്‍പ്പനയുടെ 60 ശതമാനവും ഗ്രാമീണ മേഖലയില്‍ നിന്നാണെന്നും അതില്‍ ഭൂരിഭാഗവും വിവാഹത്തോടനുബന്ധിച്ചുള്ളതാണെന്നുമാണ് കണക്കുകള്‍.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണാഭരണ വിപണിയായി ഇന്ത്യ നിലനില്‍ക്കുന്നതിന് പിന്നില്‍ ഇവിടത്തെ വിവാഹ സമ്പ്രദായത്തിലെ പ്രത്യേകതകളാണ്. രാജ്യത്തെ ആകെ വില്‍പ്പനയുടെ പകുതിയും വിവാഹക്കച്ചവടം തന്നെ. ആഭരണ വില്‍പ്പനയുടെ 60 ശതമാനവും ഗ്രാമീണ മേഖലയില്‍ നിന്നാണെന്നും അതില്‍ ഭൂരിഭാഗവും വിവാഹത്തോടനുബന്ധിച്ചുള്ളതാണെന്നുമാണ് കണക്കുകള്‍.

 

ആഭരണ വിപണിയിലെ പുത്തന്‍ ട്രെന്‍ഡുകള്‍

ആഭരണ വിപണിയിലെ പുത്തന്‍ ട്രെന്‍ഡുകള്‍

75 ശതമാനം സ്ത്രീകളും പുതിയ ഡിസൈന്‍ ആഭരണങ്ങള്‍ തേടുകയാണെപ്പോഴുമെന്ന് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. വിശ്വാസവും പാരമ്പര്യവും, പലപ്പോഴും സ്റ്റാറ്റസും പൊങ്ങച്ചവുമൊക്കെയാണ് സ്വര്‍ണ വിപണിയെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍. അടുത്ത പത്ത് വര്‍ഷത്തില്‍ രാജ്യത്ത് ഏകദേശം 20 കോടിയോളം വിവാഹങ്ങളെങ്കിലും നടക്കുമെന്നും, പ്രതിവര്‍ഷം ഏകദേശം 600ടണ്‍ സ്വര്‍ണത്തിന്റെ വ്യാപാരം വിവാഹ വിപണിയില്‍ ഉറപ്പാണെന്നും ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു.

തങ്കവും സ്വര്‍ണവും, എന്താണ് വ്യത്യാസം?

തങ്കവും സ്വര്‍ണവും, എന്താണ് വ്യത്യാസം?

ശുദ്ധമായ സ്വര്‍ണമാണ് 24കാരറ്റ്. തനിത്തങ്കം എന്ന് പറയാവുന്ന ഇതില്‍ നൂറ് ശതമാനവും സ്വര്‍ണമായിരിക്കും. ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 22കാരറ്റ് സ്വര്‍ണത്തില്‍ 91.6 ശതമാനമാണ് സ്വര്‍ണം ഉണ്ടാവുക. ആകെ ഉല്‍പ്പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ പകുതിയും ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

എന്താണ് കാരറ്റ്?

എന്താണ് കാരറ്റ്?

ആഭരങ്ങളില്‍ സ്വര്‍ണത്തിന്റെ തോത് അളക്കുന്നത് കാരറ്റ് മാനദണ്ഡമാക്കിയാണ്. 24കാരറ്റാണ് ശുദ്ധമായ സ്വര്‍ണം. 22, 18, 14, 10 എന്നിങ്ങനെ വിവിധ കാരറ്റുകളില്‍ ആഭരണങ്ങള്‍ ലഭ്യമാണ്.

സ്വര്‍ണപ്പണയം: നഷ്ട സാധ്യതകളും, നഷ്ടം ഒഴിവാക്കാന്‍ എട്ട് വഴികളുംസ്വര്‍ണപ്പണയം: നഷ്ട സാധ്യതകളും, നഷ്ടം ഒഴിവാക്കാന്‍ എട്ട് വഴികളും

ഹാള്‍മാര്‍ക്കിംഗ്

ഹാള്‍മാര്‍ക്കിംഗ്

സ്വര്‍ണത്തില്‍ മായം ചേര്‍ത്തുള്ള കബളിപ്പിക്കല്‍ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഹാള്‍ മാര്‍ക്കിംഗ് അനുസരിച്ച് 91.6 എന്നതാണ് ശുദ്ധ സ്വര്‍ണം. അതായത്, 22കാരറ്റ് സ്വര്‍ണാഭരണത്തില്‍ 91.6 ശതമാനം സ്വര്‍ണം ഉണ്ടായിരിക്കും. 18കാരറ്റ് സ്വര്‍ണത്തില്‍ 25 ശതമാനം ചെമ്പ് അടങ്ങിയിരിക്കും.

സ്വര്‍ണം അറിഞ്ഞ് വാങ്ങണം

സ്വര്‍ണം അറിഞ്ഞ് വാങ്ങണം

സ്വര്‍ണം വാങ്ങുമ്പോള്‍ ഫാഷനും ഡിസൈനും മാത്രം നോക്കി വാങ്ങരുത്. വാങ്ങുന്ന ആളുടെ ആവശ്യവും ഉപയോഗവും അറിഞ്ഞ് വേണം ആഭരണം തിരഞ്ഞെടുക്കാന്‍. പണിക്കൂലി കുറവാണെന്ന പേരില്‍ ഹാള്‍ മാര്‍ക്കിംഗ് ഇല്ലാത്ത ആഭരണങ്ങള്‍ വാങ്ങരുത്. 916 ആഭരണങ്ങള്‍ തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കുക. അതുപോലെ വാങ്ങിയ സ്ഥലത്ത് തന്നെ വില്‍ക്കാനും ശ്രദ്ധിക്കണം.

സ്വര്‍ണത്തിന്റെ ചരിത്രം

സ്വര്‍ണത്തിന്റെ ചരിത്രം

സ്വര്‍ണത്തിന്റെ ചരിത്രത്തിന് മാനവ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ലോഹങ്ങളില്‍ വച്ച് ഏറ്റവും പഴക്കമുള്ളതും ഏത് കാലാവസ്ഥയേയും അതിജീവിക്കുന്നതും മൃദുത്വമുള്ളതുമായ സ്വര്‍ണം പ്രകൃതിയില് സ്വതന്ത്രമായിത്തന്നെ ലഭ്യമാണ്. വശ്യവും പവിത്രവുമായ ഈ ലോഹത്തെക്കുറിച്ച് ആദിമനുഷ്യന്‍ അത്രയൊന്നും കടന്ന് ചിന്തിച്ചിട്ടുണ്ടാവില്ല.

അമൂല്യമായ സ്വര്‍ണത്തെക്കുറിച്ച് ഒട്ടേറെ ചരിത്രരേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. അന്ന് ഈജിപ്റ്റില്‍ സുലഭമായിരുന്നു എന്നാണ് കണ്ടെത്തലുകള്‍. സ്വര്‍ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയത് ഇന്ത്യയിലാണ്.

സ്വര്‍ണം ആഭരങ്ങളായല്ലാതെ നിക്ഷേപിക്കാനുള്ള രീതികള്‍ ഏതൊക്കെയെന്ന് നോക്കാംസ്വര്‍ണം ആഭരങ്ങളായല്ലാതെ നിക്ഷേപിക്കാനുള്ള രീതികള്‍ ഏതൊക്കെയെന്ന് നോക്കാം

English summary

Importance of gold in Kerala marriages

Importance of gold in Kerala marriages
Story first published: Thursday, March 23, 2017, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X