നിങ്ങളുടെ സമ്പാദ്യം ഓഹരിയിലാണോ മ്യൂച്വല്‍ ഫണ്ടിലാണോ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്?

മികച്ച ഓഹരികള്‍ കണ്ടെത്തുക, അവയില്‍ നിക്ഷേപിക്കുക, ഓഹരിയുടെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക തുടങ്ങിയവയ്ക്ക് സമയമില്ലാത്തവര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണ് ഉചിതം.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരുപാടുപേര്‍ക്ക് ഓഹരിയില്‍ പരീക്ഷണം നടത്തണമെന്നുണ്ട്. ഒരു തുടക്കം കിട്ടാത്തതിന്റെ പ്രശ്നമാണ് പലര്‍ക്കും. അതോടൊപ്പം കഷ്ടപ്പെട്ട് കൂട്ടിവെച്ച പണം നഷ്ടപ്പെടുമോയെന്ന ആശങ്കയും കൂടെയുണ്ട്. വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ആദ്യം ആശങ്ക ഒഴിവാക്കുകയാണ് വേണ്ടത്. മികച്ച ഓഹരികള്‍ കണ്ടെത്തുക, അവയില്‍ നിക്ഷേപിക്കുക, ഓഹരിയുടെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക തുടങ്ങിയവയ്ക്ക് സമയമില്ലാത്തവര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണ് ഉചിതം.

 

കുറഞ്ഞ തുകയാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടാണ് മികച്ചത്

കുറഞ്ഞ തുകയാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടാണ് മികച്ചത്

ചെറിയ തുകമാത്രമേ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍ നേരിട്ട് എപ്പോഴും മ്യൂച്വല്‍ ഫണ്ടാണ് അനുയോജ്യം. അതായത്, പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപയില്‍ താഴെയാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മ്യുച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാം. മികച്ച ഓഹരികള്‍ കണ്ടെത്തുക, അവയില്‍ നിക്ഷേപിക്കുക, ഓഹരിയുടെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക തുടങ്ങിയവയ്ക്ക് സമയമില്ലാത്തവരും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണ് ഉചിതം.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്ലാന്‍ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. അഡൈ്വസര്‍ പറഞ്ഞു തരുന്നത് അപ്പാടെ സ്വീകരിക്കാതിരിക്കുക. തുക മുഴുവനായും തവണകളായും നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പ്ലാനുകളുണ്ട്. ഒരേ ഫണ്ട് ഫാമിലിയിലുള്ള മറ്റു ഫണ്ടുകളിലും നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന ഫണ്ടുകളും വിപണിയില്‍ സുലഭം. നിക്ഷേപകന്റെ ആവശ്യവും സാഹചര്യവുമനുസരിച്ച് പ്ലാനുകള്‍ തിരഞ്ഞെടുക്കണം.

 മ്യൂച്വല്‍ ഫണ്ടില്‍ കരുതലോടെ നിക്ഷേപിക്കൂ; ഇതാ നിങ്ങള്‍ക്ക് അനുയോജ്യമായ പ്ലാനുകള്‍ മ്യൂച്വല്‍ ഫണ്ടില്‍ കരുതലോടെ നിക്ഷേപിക്കൂ; ഇതാ നിങ്ങള്‍ക്ക് അനുയോജ്യമായ പ്ലാനുകള്‍

ഓഹിരിയില്‍ എങ്ങനെ നിക്ഷേപിക്കാം

ഓഹിരിയില്‍ എങ്ങനെ നിക്ഷേപിക്കാം

ഓഹരി വാങ്ങുക എന്ന തീരുമാനം വളരെ കഠിനമായ ഒന്നാണ്. ഓഹരി വാങ്ങുകയെന്നാല്‍ ഒരു കമ്പനിയുടെ ബിസിനസ്സില്‍ പങ്കാളിയാകുക എന്നതാണ്. ഈ നിക്ഷേപത്തില്‍ നിന്ന് നേട്ടം കൊയ്യാന്‍ ദീര്‍ഘകാല നിക്ഷേപമാണ് നല്ലത്. ദീര്‍ഘകാലം എന്നു പറയുന്നത് പത്ത് വര്‍ഷമോ അതില്‍ കൂടുതലോ ഒക്കെ ആകാം. ശരിയായ സമയത്തുള്ള വില്‍പ്പന രണ്ട് തരത്തില്‍ നിക്ഷേപകന് അനുഗ്രഹമാകും. ഒന്ന് നിക്ഷേപത്തിന് ന്യായമായ നേട്ടം കിട്ടും. രണ്ടാമതായി ഉചിതമായ സമയത്തുള്ള വില്‍പ്പനയിലൂടെ വലിയ നഷ്ടം തന്നെ ഒഴിവാക്കാനും സാധിക്കും.

ദീര്‍ഘകാലയളവിലേക്ക് ആവശ്യമില്ലാത്ത തുകമാത്രം ഓഹരിയില്‍ നിക്ഷേപിക്കുക. അതായത് അഞ്ച് വര്‍ഷമെങ്കിലും മുന്നില്‍ കണ്ടുവേണം ഓഹരിയില്‍ തുക മുടക്കാന്‍. അതുകൊണ്ടുതന്നെ കടംവാങ്ങി നിക്ഷേപം നടത്തരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സമ്മര്‍ദത്തിലാകും.

 

ഓഹരി വില്‍പ്പന പരമാവധി വൈകിയാക്കുക

ഓഹരി വില്‍പ്പന പരമാവധി വൈകിയാക്കുക

ഓഹരി വില്‍ക്കുന്ന തീരുമാനം പരമാവധി വൈകിപ്പിക്കുന്നതാണ് നല്ലത്. ഓഹരികള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങി ഉയര്‍ന്ന വിലയില്‍ വില്‍ക്കുക എന്നതൊക്കെ തികച്ചും സാങ്കല്‍പ്പികമായ കാര്യമാണ്. നല്ല കമ്പനികളുടെ സ്റ്റോക്കുകള്‍ ന്യായമായ നിരക്കില്‍ വാങ്ങി കൂടിയ വില എത്തുമ്പോള്‍ വില്‍ക്കുക എന്നതാണ് നിക്ഷേപകര്‍ക്ക് സ്വീകരിക്കാവുന്ന തന്ത്രം. പക്ഷേ അന്തിമ തീരുമാനമെടുക്കും മുമ്പ് ചില കാര്യങ്ങളും സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉചിതമാകും.

വിപണിയിലെ മാറ്റങ്ങളില്‍ പതറരുത്

വിപണിയിലെ മാറ്റങ്ങളില്‍ പതറരുത്

നിക്ഷേപം നടത്തിയ കമ്പനിയുടെ ഉല്‍പ്പന്നത്തിനോ സേവനത്തിനോ മാറിയ സാഹചര്യത്തില്‍ സാധ്യതയില്ലെന്ന് കണ്ടാലും എത്രയും വേഗം അത്തരം കമ്പനികളുടെ സ്റ്റോക്കുകള്‍ വിറ്റുമാറണം. എന്നാല്‍ ഏതാനും പാദങ്ങളിലായി മോശം റിസര്‍ട്ട് പുറത്തുവിടുകയും അതിന്റെ ഫലമായി ഓഹരി വിലയിടിഞ്ഞാലും ഭാവിയില്‍ സാധ്യത നിലനിര്‍ത്തുന്ന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇത്തരം ഒരു തീരുമാനമെടുക്കുമ്പോഴും ഓരോ നിക്ഷേപകനും റിസ്‌കെടുക്കാനുള്ള ശേഷി സ്വയം വിലയിരുത്തണം. ഓഹരി വാങ്ങുമ്പോള്‍ തന്നെ അതില്‍ നിന്നുണ്ടാക്കാവുന്ന നേട്ടത്തെ കുറിച്ചും താങ്ങാവുന്ന നഷ്ടത്തെ കുറിച്ചും കൃത്യമായ ധാരണ നിക്ഷേപകര്‍ മനസില്‍ കുറിക്കുന്നത് ഉചിതമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ കയറ്റിറക്കങ്ങള്‍ കണ്ട് പേടിക്കരുത് ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ കയറ്റിറക്കങ്ങള്‍ കണ്ട് പേടിക്കരുത്

 

ഓഹരി എപ്പോള്‍ വില്‍ക്കാം?

ഓഹരി എപ്പോള്‍ വില്‍ക്കാം?

ഏതൊരു നിക്ഷേപവും വ്യക്തമായ ലക്ഷ്യത്തോടെ നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എന്തിനുവേണ്ടിയാണോ ഓഹരി നിക്ഷേപം നടത്തിയത് ആ ലക്ഷ്യം നേടാന്‍ വേണ്ടി വില്‍ക്കാം. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്താനോ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിശ്രമ ജീവിതം സുഖമായി നയിക്കാനോ ഒക്കെയാണ് ഓഹരി നിക്ഷേപം നടത്തിയതെങ്കില്‍ ആ സാഹചര്യം വരുമ്പോള്‍ ഓഹരി വിറ്റ് പണം നേടുക തന്നെ ചെയ്യാമെന്ന് വിദഗ്ധര്‍ പറയുന്നു.

 2017ല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുണക്കില്ല!!!വേറെ എവിടെ നിക്ഷേപിക്കാം? 2017ല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുണക്കില്ല!!!വേറെ എവിടെ നിക്ഷേപിക്കാം?

 

English summary

Which saving scheme is better, Mutual funds or stock?

Which saving scheme is better, Mutual funds or stock?
Story first published: Monday, March 20, 2017, 11:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X