മ്യൂച്ചല്‍ഫണ്ടുകള്‍ എന്താണ്? എങ്ങനെ നിക്ഷേപിക്കാം? ഇത് ലാഭകരമാണോ? അറിയേണ്ട കാര്യങ്ങള്‍

ഓഹരി വിപണിയേക്കാൾ സുരക്ഷിതമാണ് മ്യൂച്ചൽഫണ്ട് നിക്ഷേപം. പണം നിക്ഷേപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട അടിസ്ഥാനസംഗതികൾ.

By Parvathy ES
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാവര്‍ക്കും മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പലപ്പോഴും എങ്ങനെ നിക്ഷേപിക്കും? അതിനുവേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത്? ഇത്തരം സാങ്കേതിക നൂലാമാലകള്‍ കൊണ്ടാണ് ഇതില്‍ നിന്നും പിന്തിരിയുന്നത്. മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിച്ചു തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന അടിസ്ഥാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

എന്താണ് മ്യൂച്ചല്‍ഫണ്ട്? നിക്ഷേപിക്കുന്നത് ലാഭകരമോ?എന്താണ് മ്യൂച്ചല്‍ഫണ്ട്? നിക്ഷേപിക്കുന്നത് ലാഭകരമോ?

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: 7 മിഥ്യാധാരണകള്‍മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: 7 മിഥ്യാധാരണകള്‍

ഓഫര്‍ ഡോക്യുമെന്റില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍ ?ഓഫര്‍ ഡോക്യുമെന്റില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍ ?

മ്യൂച്വല്‍ ഫണ്ടിലെ നോ യുവര്‍ കസ്റ്റമര്‍ അഥവാ കെവൈസിമ്യൂച്വല്‍ ഫണ്ടിലെ നോ യുവര്‍ കസ്റ്റമര്‍ അഥവാ കെവൈസി

എന്താണ് മ്യൂച്ചല്‍ഫണ്ട്? എങ്ങനെയാണത് പ്രവര്‍ത്തിക്കുന്നത്?

എന്താണ് മ്യൂച്ചല്‍ഫണ്ട്? എങ്ങനെയാണത് പ്രവര്‍ത്തിക്കുന്നത്?

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപമാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.

ഫണ്ട് ഹൗസ്

ഫണ്ട് ഹൗസ്

മ്യൂച്ചല്‍ഫണ്ടുകളിലും നിങ്ങള്‍ അടിസ്ഥാനപരമായി പണം നിക്ഷേപിക്കുന്നത് ഓഹരികളിലാണ്. എന്നാല്‍ നിങ്ങള്‍ക്കും ഓഹരി വിപണികള്‍ക്കും ഇടയില്‍ ഒരു ഫണ്ട് ഹൗസ് അല്ലെങ്കില്‍ സ്ഥാപനം കാണും. ഫണ്ട് ഹൗസ് ഓഹരി വിപണിയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഓഹരികളുടെ ഒരു പൂള്‍ ഉണ്ടാക്കും. ആ പൂള്‍ ഫണ്ടിലേക്കാണ് നമ്മള്‍ പണം നിക്ഷേപിക്കുന്നത്. പല ഓഹരികളുടെയും ഒരു കൂട്ടമായതിനാലാണ് അതിനെ നമ്മള്‍ മ്യൂച്ചല്‍ഫണ്ട് എന്നു വിളിയ്ക്കുന്നത്. നമുക്ക്  ലാഭം കിട്ടേണ്ടത് ധനകാര്യസ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ അവര്‍ വളരെ കരുതലോടെ മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യൂ.

 

എന്താണ് നാവ്(NAV)

എന്താണ് നാവ്(NAV)

വിവിധ ഓഹരികളും ഡിപ്പോസിറ്റുകളും സെക്യൂരിറ്റികളും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ഫണ്ടിന്റെ ഓരോ യൂനിറ്റിനും ഒരു വിലയുണ്ടായിരിക്കും. യൂനിറ്റിന്റെ നെറ്റ് അസെറ്റ് വാല്യുവിനെ അടിസ്ഥാനമാക്കിയാണ് മ്യൂച്ചല്‍ഫണ്ട് വില്‍പ്പന നടത്തുന്നത്. ഉദാഹരണത്തിന് ഒരു യൂനിറ്റിന് പത്തുരൂപയാണ് വിലയായി നിശ്ചയിച്ചിട്ടുള്ളതെങ്കില്‍ ആയിരം എണ്ണം വാങ്ങാന്‍ പതിനായിരം രൂപ കൊടുക്കണം. ഈ ഫണ്ടിലുള്ള ഓഹരി വിലയില്‍ വ്യത്യാസം വരുമ്പോള്‍ അതിനനുസരിച്ച് നെറ്റ് അസെറ്റ് വാല്യുവിലും വ്യത്യാസം വരും. പരിപൂര്‍ണമായും ഓഹരി വിപണിയെ അടിസ്ഥാനമാക്കിയാണ് ഇതുപ്രവര്‍ത്തിക്കുന്നതെങ്കിലും റിസ്‌ക് താരതമ്യേന കുറവാണ്. ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭം കിട്ടുകയും ചെയ്യും. എത്ര തരം മ്യൂച്ചല്‍ ഫണ്ടുകള്‍ ഉണ്ട്.

 ഇക്വിറ്റി ഫണ്ടുകള്‍

ഇക്വിറ്റി ഫണ്ടുകള്‍

ഇത്തരം ഫണ്ടുകളില്‍ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഓഹരി വിപണിയിലായിരിക്കും. ലാഭം കൂടുതലായിരിക്കുമെങ്കിലും റിസ്‌ക് കൂടുതലായിരിക്കും. അതേ സമയം നിങ്ങളുടെ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തിലാണെങ്കില്‍ മികച്ച ലാഭം പ്രതീക്ഷിക്കാം. ഇത് രണ്ട് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡിവിഡന്റ് ഓപ്ഷനും ഗ്രോത്ത് ഓപ്ഷനും. കമ്പനികള്‍ അതാതു വര്‍ഷം പ്രഖ്യാപിക്കുന്ന ഡിവിഡന്റ് അഥവാ ലാഭവിഹിതം സ്വീകരിക്കുന്നതാണ് ആദ്യത്തെ രീതിയെങ്കിലും ലാഭവിഹിതം പ്രത്യേകം സ്വീകരിക്കാതെ നിക്ഷേപത്തിനൊപ്പം വളര്‍ത്തുന്നതാണ് ഗ്രോത്ത് ഓപ്ഷന്‍.

ഡെബ്റ്റ് ഫണ്ട്

ഡെബ്റ്റ് ഫണ്ട്

പരിപൂര്‍ണമായും ഓഹരി വിപണിയുടെ റിസ്‌കെടുക്കാന്‍ താത്പര്യമില്ലാത്തവരെ ലക്ഷ്യമാക്കിയാണ് ഇത്. ബോണ്ട്, കടപ്പതം, ഫിക്‌സഡ് ഡിപ്പോസിറ്റ്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലായിരിക്കും അധിക പണവും നിക്ഷേപിക്കുക. റിസ്‌ക് കുറവാണ് ലാഭവും കുറവാണ്. പക്ഷേ, ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭകരമാണ്.

ബാലന്‍സ് ഫണ്ട്

ബാലന്‍സ് ഫണ്ട്

കടപ്പത്രത്തിലും ഓഹരികളിലും ബാലന്‍സായി നിക്ഷേപിക്കുന്ന രീതിയാണിത്. മൊത്തം തുകയുടെ 40ശതമാനം മാത്രം ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ബാക്കി ഡെബ്റ്റ് ഫണ്ട് മാര്‍ഗ്ഗം പിന്തുടരും. ഡെബ്റ്റിനേക്കാളും ഇത്തിരി കൂടുതല്‍ ലാഭം കിട്ടും

ലിക്വിഡ് ഫണ്ട്, ഗില്‍റ്റ് ഫണ്ട്

ലിക്വിഡ് ഫണ്ട്, ഗില്‍റ്റ് ഫണ്ട്

ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയില്‍ ചെറിയ കാലയളവിലേക്ക് നടത്തുന്ന നിക്ഷേപമാണ് ലിക്വിഡ് ഫണ്ട് എന്നറിയപ്പെടുന്നത്. സര്‍ക്കാര്‍ സെക്യൂരിറ്റികളെ അടിസ്ഥാനമാക്കിയാണ് ഗില്‍റ്റ് ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പരിപൂര്‍ണമായും പലിശയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. ഇന്‍ഡക്‌സ് സെക്ടര്‍ ഫണ്ടുകളും ഫണ്ട് ഓഫ് ഫണ്ട്‌സ് രീതികളും നിലവിലുണ്ട്. ഇവയെ കുറിച്ച് പിന്നീട് വിശദമായി പഠിയ്ക്കാം.

എത്ര റിട്ടേണ്‍ ലഭിക്കും?

എത്ര റിട്ടേണ്‍ ലഭിക്കും?

തുടക്കക്കാര്‍ക്ക് ഡിവിഡന്റ് ഓപ്ഷനുള്ള ഫണ്ടുകളില്‍ നിക്ഷേപിച്ചു തുടങ്ങുന്നതാണ് നല്ലത്. കാരണം ഡിവിഡന്റായി ലഭിക്കുന്ന പണത്തിന് നികുതി ആനുകൂല്യം ലഭിക്കും. പത്തു ലക്ഷം രൂപ വരെ ഇത്തരത്തില്‍ നികുതി ആനുകൂല്യം നേടാന്‍ സാധിക്കും. എന്നാല്‍ ഗ്രോത്ത് പ്ലാന്‍ ഓപ്റ്റ് ചെയ്താല്‍ ഓരോ യൂനിറ്റിലും നിങ്ങള്‍ അധികം നേടുന്ന ലാഭത്തിന് കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് നല്‍കേണ്ടി വരും.

ഏതൊക്കെയാണ് പ്രമുഖ മ്യൂച്ചല്‍ഫണ്ടുകള്‍?

ഏതൊക്കെയാണ് പ്രമുഖ മ്യൂച്ചല്‍ഫണ്ടുകള്‍?

ഇന്ത്യയിലെ പ്രമുഖ മ്യൂച്ചല്‍ഫണ്ടുകളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. എസ്ബിഐ മ്യൂച്ചല്‍ഫണ്ട്, റിലയന്‍സ് മ്യൂച്ചല്‍ഫണ്ട്, എഡിഎഫ്‌സി മ്യൂച്ചല്‍ഫണ്ട്, ഐസിഐസി പ്രുഡന്‍ഷ്യല്‍, ബിര്‍ലാ സണ്‍ലൈഫ്, ക്വാന്‍ഡം മ്യൂച്ചല്‍ഫണ്ട്, ഡിഎസ്പി ബ്ലാക് റോക്ക് മ്യൂച്ചല്‍ഫണ്ട്, ഫ്രാങ്ക്‌ലിന്‍ ഇന്ത്യ എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍.

ചിന്തിക്കേണ്ട കാര്യം

ചിന്തിക്കേണ്ട കാര്യം

നിങ്ങളുടെ പ്രായം, നിക്ഷേപിക്കാനാകുന്ന തുക, എടുക്കാവുന്ന റിസ്‌ക് എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ വേണം. ഓരോ നിക്ഷേപകനും അറിഞ്ഞിരിക്കേണ്ട ചില സാങ്കേതിക കാര്യങ്ങളുണ്ട്.

 

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മ്യൂച്ചല്‍ഫണ്ടിന്റെ എക്‌സ്പന്‍സ് റേഷ്യ, നാവ്, എക്‌സിറ്റ് ലോഡ് എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് വേണം.
ഫണ്ടിന്റെ പ്രചാരണത്തിനും കൈകാര്യ ചെലവിനുമായി ഫണ്ട് ഹൗസ് ചെലവാക്കുന്ന തുക ആനുപാതികമായി നിക്ഷേപകരുടെ വരുമാനത്തില്‍ നിന്നും പിടിയ്ക്കും. ഇത് എത്രയാണെന്ന് നേരത്തെ ചോദിച്ചു മനസ്സിലാക്കണം. ചെറിയൊരു സംഖ്യയായിരിക്കും.

 പെനല്‍റ്റി എപ്പോള്‍?

പെനല്‍റ്റി എപ്പോള്‍?

നിശ്ചിത സമയത്തിനു മുമ്പ് നിങ്ങള്‍ ഫണ്ട് വിറ്റൊഴിവാക്കുകയാണെങ്കില്‍ എത്ര തുക പെനല്‍റ്റിയായി നല്‍കേണ്ടി വരുമെന്നതാണ്. പുറത്തുകടക്കാനുള്ള ചാര്‍ജ്ജാണ്. നാവ് എന്നത് നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്ത കാര്യമാണ്. ഈ വിലയെ അടിസ്ഥാനമാക്കി ഫണ്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്.

എങ്ങനെ വാങ്ങാം?

എങ്ങനെ വാങ്ങാം?

ബ്രോക്കര്‍ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും സഹായത്തോടെ നിങ്ങള്‍ക്ക് മ്യൂച്ചല്‍ഫണ്ടുകള്‍ വാങ്ങാന്‍ സാധിക്കും. പ്രമുഖ ബാങ്കുകളെല്ലാം തന്നെ മ്യൂച്ചല്‍ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നുണ്ട്.

English summary

A Beginners Guide On How To Invest In Mutual Funds In India

Here is a beginners guide to all you wanted to know about mutual funds in India and how to invest.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X