സ്വർണത്തിൽ പണം നിക്ഷേപിക്കുന്നത് ബുദ്ധിപരമോ? അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ

ഓഹരി വിപണിയ്ക്കൊപ്പം സ്വർണത്തിലും പണം നിക്ഷേപിക്കണമെന്ന് പറയുന്നതിനു കാരണം

By Desk
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ സ്വർണത്തിൽ പണം നിക്ഷേപിക്കാൻ ഒട്ടേറെ മാർഗ്ഗങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടുന്നതിന് മുമ്പ് നിക്ഷേപിക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങളെ കുറിച്ച് പറയാം.

 

സ്വർണത്തിൽ പണം നിക്ഷേപിക്കാൻ വേണ്ട രേഖകൾ

സ്വർണത്തിൽ പണം നിക്ഷേപിക്കാൻ വേണ്ട രേഖകൾ

ജ്വല്ലറികളിൽ നിന്നും ബാങ്കുകളിൽ നിന്നും സ്വർണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ആദ്യം പറയാം. നിങ്ങൾ വാങ്ങുന്ന സ്വർണത്തിന്റെ മൂല്യം രണ്ടു ലക്ഷം രൂപയോ അതിനു മുകളിലോ ആണെങ്കിൽ നിർബന്ധമായും പാൻകാർഡ് നൽകണം.
ഗോൾഡ് ഇടിഎഫിലാണ് പണം നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങൾ ഒരു ഷെയർ ബ്രോക്കർ സ്ഥാപനത്തിലൂടെ ഡീമാറ്റ് എക്കൗണ്ട് തുറക്കണം.

ഏതൊക്കെ രീതിയിൽ സ്വർണം വാങ്ങാം?

ഏതൊക്കെ രീതിയിൽ സ്വർണം വാങ്ങാം?

ആഭരണങ്ങളായും നാണയങ്ങളായും സ്വർണം വാങ്ങുന്നതെങ്ങനെയെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങൾ നിക്ഷേപത്തിനാണ് സ്വർണം വാങ്ങുന്നതെങ്കിൽ ഒരിക്കലും ആഭരണങ്ങളുടെ രൂപത്തിൽ സ്വർണം വാങ്ങരുത്. പകരം നാണയമായിട്ടു വേണം വാങ്ങാൻ. കാരണം ആഭരണങ്ങൾക്ക് പണിക്കൂലിയുണ്ട്. വിൽക്കുമ്പോൾ ഈ പണിക്കൂലി നിങ്ങൾക്കു തിരിച്ചു കിട്ടില്ല.

ഗോൾഡ് ഇടിഎഫ്

ഗോൾഡ് ഇടിഎഫ്

ഡിജിറ്റൽ രൂപത്തിൽ സ്വർണം വാങ്ങുന്നതിനെയാണ് ഗോൾഡ് ഇടിഎഫ് എന്നു പറയുന്നത്. കള്ളന്മാരെ പേടിയ്ക്കുകയും വേണ്ട വിൽക്കാനും എളുപ്പമാണ്. വിപണി വിലയ്ക്ക് വിറ്റൊഴിക്കാനാകും. നാണയ രൂപത്തിലാണെങ്കിൽ പോലും അതു വിൽക്കുമ്പോൾ ജ്വല്ലറികളും ബാങ്കുകളും ഒരു മാർജിൻ എടുക്കും. എന്നാൽ ഇടിഎഫിന്റെ കാര്യത്തിൽ ആ പേടി വേണ്ട.

ബ്രോക്കിങ് സ്ഥാപനങ്ങൾ

ബ്രോക്കിങ് സ്ഥാപനങ്ങൾ

നിങ്ങളുടെ സിറ്റിക്കുള്ളിൽ തന്നെ ഒട്ടേറെ ബ്രോക്കിങ് സ്ഥാപനങ്ങൾ കാണും. അതിൽ എക്കൗണ്ട് തുറന്നതിനുശേഷം ആ സ്ഥാപനത്തിന്റെ സഹായത്തോടെ തന്നെ നിങ്ങൾക്ക് സ്വർണം ഡിജിറ്റൽ രൂപത്തിൽ വാങ്ങാം. ഗാൾഡ്മാൻ സാച്ച്സ് ഗോൾഡ് ഇടിഎഫ്, കൊടാക് ഗോൾഡ് ഇടിഎഫ്, എസ്ബിഐ ഗോൾഡ് ഇടിഎഫ്, സോവറിൻ ഗോൾഡ് ബോണ്ട്സ് എന്നിവ ഇത്തരത്തിൽ വാങ്ങാവുന്ന ചിലത് മാത്രമാണ്. ഓഹരികൾ വാങ്ങുന്ന പോലെ തന്നെ മാർക്കറ്റ് വിലയ്ക്ക് സ്വർണം വാങ്ങാമെന്നു ചുരുക്കം.

 

എന്താണ് ഇടിഎഫിന്റെയും ഗോൾഡ് ബോണ്ടിന്റെയും പ്രത്യേകത

എന്താണ് ഇടിഎഫിന്റെയും ഗോൾഡ് ബോണ്ടിന്റെയും പ്രത്യേകത

ആഭരണങ്ങൾ പലപ്പോഴും മോഷണം പോകാനും തേയ്മാനും സംഭവിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇടിഎഫിനോ ബോണ്ടിനോ ഈ പേടി വേണ്ട. ആഭരണങ്ങൾക്ക് പണിക്കൂലിയുണ്ടാകും എന്നാൽ അത്തരം ചാർജുകളൊന്നും മേൽപ്പറഞ്ഞ ഡിജിറ്റൽ രൂപത്തിൽ ഇല്ല.

സോവറിൻ ഗോൾഡ് ബോണ്ട് വിൽക്കുമ്പോൾ പ്രത്യേകിച്ച് നികുതി ബാധ്യതകളൊന്നും വരുന്നില്ല. എന്നാൽ ആഭരണങ്ങളും നാണയങ്ങളും വിൽക്കുമ്പോൾ ബാധ്യത വരാനുള്ള സാധ്യതയുണ്ട്. സോവറിൻ ബോണ്ടുകൾക്ക് മറ്റൊരു മെച്ചമുണ്ട്. അത് നിങ്ങളുടെ സ്വർണം നിക്ഷേപത്തിന് 2.5 ശതമാനം പലിശ കൂടി നൽകുന്നുണ്ട്. ഇത് ഇടിഎഫിനോ ഫിസിക്കൽ ഗോൾഡിനോ ഇല്ലാത്ത പ്രത്യേകതയാണ്. അതുകൊണ്ട് ചെറുകിട നിക്ഷേപകർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ.

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്?

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്?

കേന്ദ്രസർക്കാറിന്റെ പദ്ധതിയാണിത്. അഞ്ചു വർഷം മുതൽ എട്ടു വർഷം വരെയാണ് നിക്ഷേപത്തിന്റെ കാലാവധി. ഇതിൽ നിങ്ങൾ സ്വർണത്തിലാണ് നിക്ഷേപിക്കേണ്ടത്. പരമാവധി ഒരാൾക്ക് നിക്ഷേപിക്കാൻ പറ്റുന്നത് 500 ഗ്രാം സ്വർണമാണ്. 20000 രൂപവരെയുള്ള നിക്ഷേപം പണമായി സ്വീകരിക്കും. അതിനുമുകളിലുള്ളത് ചെക്, ഡ്രാഫ്റ്റ് രൂപത്തിൽ അടയ്ക്കണം. എട്ടുവർഷത്തോളം നീളുന്നുവെന്നതാണ് ഒരു ന്യൂനത. അതേ സമയം അഞ്ചു വർഷം കഴിഞ്ഞാൽ ഭാഗികമായ പിൻവലിക്കൽ അനുവദിക്കും. പലിശയും കിട്ടും സ്വർണത്തിന് പിൻവലിക്കുമ്പോൾ ഉള്ള സമയത്തെ മാർക്കറ്റ് വിലയും ലഭിക്കും.

എന്തുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കണം?

എന്തുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കണം?

നിങ്ങളുടെ എല്ലാ പണവും ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ അത് ചില സമയത്തെങ്കിലും പൊട്ടത്തരമായി മാറും. സ്വർണത്തെ എപ്പോഴും സുരക്ഷിത നിക്ഷേപമെന്ന രീതിയിലാണ് കാണുന്നത്. 2008ൽ ലെഹ്മാൻ ബ്രദേഴ്സ് പ്രതിസന്ധിയെ തുടർന്ന് ഓഹരി വിപണി തകർന്നപ്പോൾ സ്വർണവിലയിലുണ്ടായ കുതിപ്പ് മറന്നു പോകരുത്. അതുകൊണ്ട് നിക്ഷേപത്തിന്റെ വൈവിധ്യവത്കരണത്തിന് സ്വർണത്തിലുള്ള നിക്ഷേപവും ഒഴിച്ചുകൂടാനാകാത്തതാണ്.

എന്താണ് 22 കാരറ്റും 24 കാരറ്റും?

എന്താണ് 22 കാരറ്റും 24 കാരറ്റും?

100 ശതമാനം ശുദ്ധമായ സ്വർണമാണ് 24 കാരറ്റ്. എന്നാൽ ശരിയ്ക്ക് ഇത് 99.99 ശതമാനമാണ്. തീർത്തും ശുദ്ധമായ സ്വർണം ഉപയോഗിച്ച് ആഭരണങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ല. ഉറപ്പിനുവേണ്ടി മറ്റേതെങ്കിലും ലോഹത്തെ ഇതിനോടൊപ്പം ചേർക്കേണ്ടതുണ്ട്. അതുകൊണ്ട് ജ്വല്ലറികൾ പലപ്പോഴും 91.6 പരിശുദ്ധിയുള്ള 22കാരറ്റ് സ്വർണമാണ് ഉപയോഗിക്കുക. പല വിദേശരാജ്യങ്ങളിലും 12, 18 കാരറ്റുകളിലും ആഭരണങ്ങൾ ലഭ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങൾ വാങ്ങുന്ന ആഭരണങ്ങൾ 22 കാരറ്റാണെന്ന് ഉറപ്പാക്കണം. അതേ സമയം നാണയങ്ങളും ബാറുകളുമാണ് വാങ്ങുന്നതെങ്കിൽ അത് 24 കാരറ്റ് തന്നെയായിരിക്കണം.

എന്താണ് ഹാൾമാർക്ക്?

എന്താണ് ഹാൾമാർക്ക്?

ഇന്ത്യയിൽ സ്വർണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടോയെന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. സ്വർണത്തിന്റെ പരിശുദ്ധിയുടെ കാര്യത്തിലുള്ള സർട്ടിഫിക്കേഷൻ തന്നെയാണ് ഹാൾമാർക്ക്. കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് സർട്ടിഫൈഡ് സെന്റേഴ്സാണ് സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നത്.

ഇന്ത്യയിലെ സ്വർണത്തിന്റെ വില നിശ്ചയിക്കുന്ന ഘടകങ്ങൾ

ഇന്ത്യയിലെ സ്വർണത്തിന്റെ വില നിശ്ചയിക്കുന്ന ഘടകങ്ങൾ

അന്താരാഷ്ട്രവിപണിയിലെ വിലനിലവാരമാണ് ഇന്ത്യയിലെ വിലയെയും നിശ്ചയിക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്കിന്റെ പലിശ നിരക്കും ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധവും സ്വർണവിലയിൽ സ്വാധീനം ചെലുത്തും. ഉദാഹരണത്തിന് അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയാൽ സ്വർണവിലയിൽ കുറവുണ്ടാകും. കുറച്ചാൽ സ്വർണ വില കൂടുകയും ചെയ്യും.

രൂപയും ഡോളറും തമ്മിലുള്ള വില വ്യത്യാസവും ഇന്ത്യൻ സ്വർണ വിപണിയിൽ വ്യത്യാസമുണ്ടാക്കും. കൂടാതെ രാജ്യത്തെ ഇറക്കുമതി തീരുവയും മറ്റു നികുതികളും സ്വർണവിലയെ സ്വാധീനിക്കും. അതേ സമയം മനസ്സിലാക്കേണ്ട ഒരു കാര്യം, രാജ്യത്തെ ഉത്സവങ്ങളോ വിവാഹ സീസണോ സ്വർണവിലയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടിക്കില്ലെന്നതാണ്.

 

English summary

Various investment options and everything you wanted to know on gold

Various investment options and everything you wanted to know on gold
Story first published: Thursday, April 6, 2017, 10:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X