പ്രവാസികൾക്ക് പണം നേടാൻ 4 നിക്ഷേപ മാർ​ഗങ്ങൾ

പ്രവാസികളുടെ വിദേശവരുമാനം കാര്യക്ഷമമായി നിക്ഷേപിക്കാൻ ഇതാ അനുയോജ്യമായ നാല് മാർ​ഗങ്ങൾ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയ‌ർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാർ​ഗങ്ങൾ തിരയുന്നവരാണ് പ്രവാസികൾ. എന്നാൽ പണം നിക്ഷേപിക്കുന്നതിനു മുമ്പ് ആദായനികുതിയെക്കുറിച്ചും മൂലധനനേട്ടത്തെക്കുറിച്ചുമൊക്കെ നിങ്ങൾ അറിഞ്ഞിരിക്കണം.

 

പ്രവാസികൾക്ക് പരിഗണിക്കാവുന്ന ചില നിക്ഷേപ മാർ​ഗങ്ങൾ ഇതാ...

എൻ.ആ‌‍ർ.ഇ/എൻ.ആർ.ഒ സ്ഥിര നിക്ഷേപം

എൻ.ആ‌‍ർ.ഇ/എൻ.ആർ.ഒ സ്ഥിര നിക്ഷേപം

എൻ.ആർ.ഒ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് ഈടാക്കുന്ന നികുതി വളരെ കൂടുതലായിരിക്കും. നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്കും നികുതി ചുമത്തും. എന്നാൽ വിദേശത്തു നിന്ന് നിക്ഷേപം നടത്താൻ സാധിക്കുന്ന ആളാണ് നിങ്ങളെങ്കിൽ എൻ.ആ‍ർ.ഒ അക്കൗണ്ടിനെക്കാൾ നല്ലത് എൻ.ആർ.ഇ അക്കൗണ്ടുകളാണ്. കാരണം എൻ.ആർ.ഇ അക്കൗണ്ടുകൾക്ക് നികുതി അടയ്ക്കേണ്ടതില്ല.

ഓഹരികൾ

ഓഹരികൾ

ഉയർന്ന വരുമാനം ആ​ഗ്രഹിക്കുന്ന എൻ.ആർ.ഐകൾക്ക് അനുയോജ്യമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് ഓഹരികൾ. എന്നാൽ പ്രവാസികൾക്ക് സാധാരണ രീതിയിൽ ഒരു ഡൊമസ്റ്റിക് സ്റ്റോക്ക് ട്രേഡിങ്ങ് അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. ആദ്യം ഒരു പോർട്ട്ഫോളിയോ നിക്ഷേപ സ്കീം (പി.ഐ.എസ്) തുറന്ന ശേഷം അം​ഗീകൃത ബ്രോക്കർമാർ വഴി മാത്രമേ ഓഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കൂ. ഇത്തരം ഓഹരികൾ ഇന്ത്യയിലുള്ള വ്യക്തികൾക്ക് കൈമാറ്റം ചെയ്യാനാകില്ല. കൂടാതെ പ്രവാസികളുടെ പി.ഐ.എസ് അക്കൗണ്ടുകൾ ഒന്നിലധികം അക്കൗണ്ടുകൾ വഴി തുറക്കാനുമാകില്ല. നിക്ഷേപത്തിന് മുമ്പായി നിങ്ങൾക്ക് ഒരു പ്രൊഫഷണലിന്റെ മാർഗ്ഗനിർദ്ദേശം തേടാവുന്നതാണ്.

മ്യൂച്വൽ ഫണ്ടുകൾ

മ്യൂച്വൽ ഫണ്ടുകൾ

ഇന്ത്യയിലെ പ്രവാസി നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്താം. എന്നാൽ യു.എസിൽ താമസിക്കുന്ന പ്രവാസികൾക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താൻ ചില നിയന്ത്രണങ്ങളുണ്ട്. എന്നാൽ മറ്റ് വിദേശ രാജ്യങ്ങളിലുള്ളവർക്ക് വലിയതോതിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനാകും. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന തുക തിരിച്ചെടുക്കാനാകും എന്നതാണ് മറ്റൊരു നേട്ടം.

റിയൽ എസ്റ്റേറ്റ് നിക്ഷേപം

റിയൽ എസ്റ്റേറ്റ് നിക്ഷേപം

പ്രവാസികളെ ആകർഷിക്കുന്ന പ്രധാന നിക്ഷേപ മാർ​ഗങ്ങളിലൊന്നാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപം. നിരവധി പേ‌ർ ഇത്തരത്തിൽ അപ്പാർട്ട്മെന്റുകളും മറ്റും വാങ്ങി പൂട്ടിയിടുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്. സർക്കാരും ഇത്തരത്തിലുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം ആ​ഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ വാടക വരുമാനം ആദായനികുതിക്ക് വിധേയമായിരിക്കും എന്നുള്ളതാണ്. എന്നാൽ വളരെ വേ​ഗത്തിലുള്ള വരുമാനമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം അനുയോജ്യമായിരിക്കില്ല.

malayalam.goodreturns.in

English summary

4 Best Investment Options For NRIs Looking For High Returns

There are a large number of Non Resident Indians (NRIs) that are looking for superior returns, when it comes to investment options in India.Here are a few investment options that NRIs could consider.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X