നിങ്ങൾക്ക് സാലറി അക്കൗണ്ടുണ്ടോ? ഇന്ത്യയിലെ മികച്ച 8 സാലറി അക്കൗണ്ടുകൾ

ജോലിക്കാ‌‌ർക്ക് പരിചിതമായ അക്കൗണ്ടാണ് സാലറി അക്കൗണ്ട്. ഇന്ത്യയിലെ മികച്ച 8 സാലറി അക്കൗണ്ടുകൾ ഇവയാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യ, പൊതുമേഖലാ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സാലറി അക്കൗണ്ടുകളുണ്ട്. തൊഴിലുടമ നൽകുന്ന ശമ്പളം ഈ അക്കൗണ്ടുകൾ വഴിയാണ് തൊഴിലാളികൾക്ക് ലഭിക്കുക. സാധാരണയായി, നിങ്ങൾ ജോലി ചെയ്യുന്ന കോർപറേറ്റുകൾക്ക് സാലറി അക്കൗണ്ടുള്ള ബാങ്കുമായി ബന്ധം ഉണ്ടാകും.

 

സാലറി അക്കൗണ്ടുകൾ പല തരത്തിൽ ഉണ്ട്. ഓരോരുത്തരുടെയും ശമ്പളത്തെ ആശ്രയിച്ച് സാലറി അക്കൗണ്ടുകളുടെ സവിശേഷതകളും വ്യത്യസ്തമായിരിക്കും.

പല സ്വകാര്യ ബാങ്കുകൾക്കും വിവിധ തരം സാലറി അക്കൗണ്ടുകളുണ്ട്. നിങ്ങളുടെ പ്രതിമാസ വരുമാനത്തെ ആശ്രയിച്ച് ബാങ്കുകൾ നൽകുന്ന സേവനങ്ങളിലും വ്യത്യാസമുണ്ടാകും. പൊതുമേഖലാ ബാങ്കുകളിലെ സാലറി അക്കൗണ്ടുകളും പല തരത്തിലുള്ള സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ലോൺ ഓഫറുകൾ എന്നിവ ശമ്പളത്തെ ആശ്രയിച്ച് ലഭിക്കുന്ന സേവനങ്ങളാണ്.

സാലറി അക്കൗണ്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കുകൾ:

എച്ച്.ഡി.എഫ്.സി

എച്ച്.ഡി.എഫ്.സി

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ശമ്പള അക്കൗണ്ടുകളിൽ ഒന്ന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ശമ്പള അക്കൗണ്ടാണ്. എസ്.ബി.ഐ പോലുള്ള ബാങ്കുകൾ മിനിമം ബാലൻസ് നിലനി‍‍‍‌‍ർത്താൻ അമിതമായ ചാ‌‍‌ർജ്ജ് ഈടാക്കുമ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൽ സീറോ ബാലൻസ് അക്കൗണ്ടുകൾ ആരംഭിക്കാൻ കഴിയും. കൂടാതെ എച്ച്.ഡി.എഫ്.സി ശമ്പള അക്കൗണ്ടുകൾ നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് സൗജന്യമായി നൽകുന്നു. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് സാലറി ഫാമിലി അക്കൗണ്ടുകൾ ആരംഭിക്കാനും സാധിക്കും.

ഐ.സി.ഐ.സി.ഐ

ഐ.സി.ഐ.സി.ഐ

ഐ.സി.ഐ.സി.ഐ സാലറി അക്കൗണ്ട് ഉടമകൾക്ക് 25000 രൂപ വരെയുള്ള ഡിമാൻഡ് ഡ്രാഫ്റ്റുകൾ, ചെക്കുകൾ, പേ ഓർഡറുകൾ എന്നിവയ്ക്ക് സ‌ർവ്വീസ് ചാ‌‍ർജ്ജുകൾ ഈടാക്കുന്നതല്ല. ഐ.സി.ഐ.സി.ഐ ബാങ്ക് പി.എഫ്.ആർ.ഡി.എ (പെൻഷൻ ഫണ്ട് റെ​ഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിട്ടി) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ എൻ.പി.എസ് (നാഷണൽ പെൻഷൻ സ്കീം) സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

സിറ്റി ബാങ്ക്

സിറ്റി ബാങ്ക്

സിറ്റി ബാങ്ക് സാലറി അക്കൗണ്ടുള്ളവ‌‌‍‍ർക്ക് നിങ്ങളുടെ പ്രതിമാസ ശമ്പളത്തിന്റെ 5 മടങ്ങ് വരെയുള്ള ഓവർ ഡ്രാഫ്റ്റ് സംവിധാനം പ്രയോജനപ്പെടുത്താം. കൂടാതെ പേഴ്സണൽ ലോണുകളും ഭവന വായ്പകളും ലഭിക്കാൻ നിങ്ങൾ അ‌ർഹരാണെങ്കിൽ മുൻ​ഗണനാക്രമമനുസരിച്ച് ലഭിക്കും. എന്നാൽ മറ്റ് പ്രൈവറ്റ് ബാങ്കുകളെ അപേക്ഷിച്ച് സിറ്റി ബാങ്കിന്റെ പോരായ്മ ശാഖകളുടെ എണ്ണം വളരെ കുറവാണ് എന്നതാണ്.

എസ്.ബി.ഐ

എസ്.ബി.ഐ

എസ്.ബി.ഐ സാലറി അക്കൗണ്ടുകൾ ബാങ്കുമായുള്ള ബിസിനസ്സ് ബന്ധത്തെ അടിസ്ഥാനമാക്കി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പ്രത്യേക പാക്കേജായാണ് ക്രമീകരിച്ചിരിക്കുന്നത്. വ്യക്തി​ഗത വായ്പകളായ ഭവന വായ്പ, ഓട്ടോ വായ്പകൾ, എക്സ്പ്രെസ് ക്രെഡിറ്റ് വായ്പകൾ തുടങ്ങിയവയ്ക്ക് എസ്.ബി.ഐ അക്കൗണ്ടുകൾ മികച്ചതാണ്. എന്നാൽ ഇവിടെ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് നിങ്ങൾ മറ്റു ബാങ്കുകളിലെ സേവനങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യയുടെ സാലറി അക്കൗണ്ട് സീറോ ബാലൻസ് സാലറി അക്കൗണ്ടാണ്. വരുമാനത്തെ അടിസ്ഥാനമാക്കി അക്കൗണ്ട് ഉടമയ്ക്ക് 5 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് ലഭ്യമാണ്. കൂടാതെ സൗജന്യമായി ബാങ്ക് ഓഫ് ഇന്ത്യയുടെ ഗോൾഡ് ക്രെഡിറ്റ് കാർഡും കൈവശം വയ്ക്കാം. ആകെ വരുമാനത്തിന്റെ നാല് മടങ്ങ് വരെ ഓവ‌ർ ഡ്രാഫ്റ്റ് സേവനവും ലഭ്യമാണ്.

യൂണിയൻ ബാങ്ക്

യൂണിയൻ ബാങ്ക്

യൂണിയൻ ബാങ്ക് സാലറി അക്കൗണ്ടിന് മിനിമം ബാലൻസിന്റെ ആവശ്യമില്ല. ഇവിടെ സാലറി അക്കൗണ്ട് ഉള്ള ജീവനക്കാർക്ക് പ്രത്യേക ഓഫറുകളാണ് ബാങ്ക് നൽകുന്നത്. സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷയും ഓവർ ഡ്രാഫ്റ്റും ഇതിൽപ്പെടുന്നു. കഴിഞ്ഞ മാസത്തെ ആകെ വരുമാനത്തിന്റെ 90 ശതമാനമാണ് ഓവർഡ്രാഫ്റ്റായി ലഭിക്കുക.

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്ക്

എച്ച്.ഡി.എഫ്.സി ബാങ്ക് പോലെ തന്നെ ആക്സിസ് ബാങ്കിനും പ്രതിമാസ വരുമാനത്തെ ആശ്രയിച്ച് വ്യത്യസ്ത സാലറി അക്കൗണ്ടുകളാണുള്ളത്. നിരവധി ഉദ്യോ​ഗസ്ഥരുള്ളതിനാൽ വിവിധ ആവശ്യങ്ങൾക്കായി ബാങ്കിൽ എത്തുന്നവ‌ർക്ക് അധിക സമയം കാത്തിരിക്കേണ്ടി വരില്ല. ആക്സിസ് ബാങ്ക് ശാഖകളിലോ ഫോൺ ബാങ്കിം​ഗ് സെന്ററുകളിലോ ബന്ധപ്പെടുന്നവ‌ർക്ക് ഇത് നേരിട്ട് മനസ്സിലാക്കാനാകും.

കൊട്ടക്ക് ‌മഹീന്ദ്ര ബാങ്ക്

കൊട്ടക്ക് ‌മഹീന്ദ്ര ബാങ്ക്

ഐ.എൻ.ജി വൈശ്യയുമായുള്ള ലയനത്തിനു ശേഷം കൊട്ടക്ക് രാജ്യത്തുടനീളം വൈവിധ്യമാർന്ന ശൃംഖലകൾ വ്യാപിപ്പിച്ചു കഴി‍ഞ്ഞു. സേവിം​ഗ്സ് അക്കൗണ്ടിലുള്ള പണത്തിന് ഉയ‌ർന്ന നിരക്കിലുള്ള പലിശ ബാങ്ക് നൽകുന്നുണ്ട്. ഓട്ടോ സ്വീപ് ഇൻ, സ്വീപ് ഔട്ട് ഫെസിലിറ്റികളും ലഭ്യമാണ്. കാ‌ർഡുകളും മറ്റും നഷ്ടപ്പെട്ടാൽ രണ്ട് ലക്ഷം രൂപയുടെ ബാധ്യത ഇൻഷുറൻസും ബാങ്ക് വാ​ഗ്ദാനം ചെയ്യുന്നു.

malayalam.goodreturns.in

English summary

8 Best Salary Accounts In India

All working individuals including private, public sector companies have a salary account where monthly salary will be credited by the employer.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X