ബാങ്കുകള്‍ ഒരിക്കലും നിങ്ങളോട് പറയില്ല ഈ രഹസ്യങ്ങള്‍

സര്‍വീസ് ചാര്‍ജുകള്‍ക്ക് പുറമേ ബാങ്കുകള്‍ പലപ്പോഴും ഉപഭോക്താക്കളില്‍ നിന്നും പലതരത്തില്‍ പണമീടാക്കുന്നുണ്ട്.

By Desk
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരവധി കാര്യങ്ങള്‍ക്ക് ബാങ്കുകള്‍ നിങ്ങളില്‍ നിന്ന് തുക ഈടാക്കുന്നുണ്ട്. ഓവര്‍ ഡ്രാഫ്റ്റ്, വൈകി നല്‍കുന്ന പേയ്‌മെന്റുകള്‍, മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുക തുടങ്ങിവയ്ക്ക് പുറമെ മറ്റ് നിരവധി കാര്യങ്ങള്‍ക്ക് ബാങ്കുകള്‍ അറിഞ്ഞോ അറിയാതെയോ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാറുണ്ട്. ഇതിനായി പല ബാങ്കുകള്‍ക്കും പല തന്ത്രങ്ങളാണുള്ളത്.

 

ബാങ്കുകളുടെ ചില തന്ത്രങ്ങള്‍ നോക്കാം:

പലിശ ഇളവുകള്‍ പരസ്യം മാത്രം

പലിശ ഇളവുകള്‍ പരസ്യം മാത്രം

പല ബാങ്കുകളുടെയും പരസ്യങ്ങള്‍ പലപ്പോഴും പാഴ്‌വാക്കുകളാണ്. പരസ്യങ്ങളില്‍ കാണുന്ന പലിശയിളവുകളും മറ്റും ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്നില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പ്രധാന തന്ത്രങ്ങളിലൊന്നാണ് ഇത്തരം പരസ്യങ്ങള്‍.

കടം നേരത്തേ അടച്ച് തീര്‍ത്തിട്ടും കാര്യമില്ല

കടം നേരത്തേ അടച്ച് തീര്‍ത്തിട്ടും കാര്യമില്ല

ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്ത തുക കാലാവധിയ്ക്ക് മുമ്പ് അടച്ച് തീര്‍ത്താല്‍ അധിക നിരക്കുകളില്‍ നിന്ന് രക്ഷപ്പെടാനാകുമെന്നാണ് ആളുകളുടെ ധാരണ. എന്നാല്‍ ഇത് തെറ്റിദ്ധാരണ മാത്രമാണ്. കാലാവധിക്ക് മുമ്പ് തന്നെ ബാങ്കുകള്‍ അധിക തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരിക്കും.

സൗജന്യ ബാങ്കിംഗ് ഇല്ല

സൗജന്യ ബാങ്കിംഗ് ഇല്ല

നിങ്ങളുടെ അക്കൗണ്ട് പ്രതിമാസ ഫീസ് ഈടാക്കുന്നില്ലെങ്കിലും ബാങ്കിന്റെ സേവനങ്ങള്‍ സൗജന്യമായിരിക്കണമെന്നില്ല. ഓവര്‍ ഡ്രാഫ്റ്റ് വഴിയോ ക്രെഡിറ്റ് ബാലന്‍സ് വഴിയോ ഒക്കെ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ചാര്‍ജുകള്‍ ബാങ്കുകള്‍ ഈടാക്കുന്നുണ്ടാകും.

സൈ്വപ്പിംഗ് ചാര്‍ജ്ജ്

സൈ്വപ്പിംഗ് ചാര്‍ജ്ജ്

നിങ്ങളുടെ പണം നിങ്ങള്‍ ഉപയോഗിക്കുമ്പോഴും ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. പണമിടപാടുകള്‍ ഓണ്‍ലൈന്‍ ആക്കിയതോടെ കൂടുതല്‍ പേര്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ കടകളിലും മറ്റും ഇത്തരം കാര്‍ഡുകള്‍ നല്‍കി പണമിടപാട് നടത്തുമ്പോള്‍ കച്ചവടക്കാര്‍ ഇടപാട് കൈകാര്യം ചെയ്യുന്നതിനായി ഈടാക്കുന്ന ഫീസും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു തന്നെയാണ്.

മെയിന്റനന്‍സ് ഫീസ്

മെയിന്റനന്‍സ് ഫീസ്

പല ബാങ്കുകളും ഉപഭോക്താക്കളില്‍ നിന്ന് മെയിന്റനന്‍സ് ഫീസ് ഈടാക്കുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ്, നിശ്ചയിച്ചിട്ടുള്ള ഒരു നിശ്ചിത തുകയ്ക്ക് മുകളിലാണെങ്കില്‍ ചില ബാങ്കുകള്‍ ഈ ഫീസ് ഒഴിവാക്കും. മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കാത്ത ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

ഡെബിറ്റ് കാര്‍ഡ് ഫീസ്

ഡെബിറ്റ് കാര്‍ഡ് ഫീസ്

ഉപഭോക്താക്കള്‍ അവരുടെ ഡെബിറ്റ് കാര്‍ഡിനായി ഒരു വര്‍ഷം 100 മുതല്‍ 500 രൂപ വരെ നല്‍കണം. എന്നാല്‍ കാര്‍ഡ് നഷ്ടപ്പെടുകയോ അല്ലെങ്കില്‍ കേടാകുകയോ ചെയ്താല്‍ പുതിയ കാര്‍ഡ് നല്‍കുന്നതിനും ബാങ്കുകള്‍ ചാര്‍ജ് ഈടാക്കും.

Malayalam.goodreturns.in

English summary

Banks Won't Reveal These Secrets To Customers

Whether you're spending money or saving it, banks have plenty of sneaky tricks which they employ to milk you for the most cash they possibly can.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X