ജോലി നഷ്ട്ടമായാൽ എങ്ങനെ ജീവിക്കും? ഇതാ 8 വഴികൾ...

നിരവധി പേർക്ക് തൊഴിൽ നഷ്ടമാകുന്ന ഇന്നത്തെ സാഹചര്യത്തിൽ ജോലി നഷ്ട്ടപ്പെട്ടവ‍‍‍ർക്ക് സാമ്പത്തിക ഭദ്രത നിലനിർത്താൻ ചില മാർ​ഗങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപ്രോ, കോഗ്നിസന്റ്, ഇൻഫോസിസ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഐ.ടി മേഖലയിൽ മാത്രമല്ല തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. എൻജിനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനിയായ എൽ ആൻഡ് ടിയും ബാങ്കിംഗ് രംഗത്തെ പ്രമുഖരായ എച്ച്.ഡി.എഫ്.സിയും ഇ-കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലുമൊക്കെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.

 

ഈ സാഹചര്യത്തിൽ നിങ്ങളുടെ ജോലിയുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൂടാതെ സാമ്പത്തിക അച്ചടക്കം കാത്തുസൂക്ഷിക്കേണ്ടതും ആവശ്യമാണ്. അതിനായി ചില വഴികൾ ഇതാ...

ബഡ്ജറ്റ്

ബഡ്ജറ്റ്

നിങ്ങളുടെ ഒരു മാസത്തെ ബഡ്ജറ്റ് എങ്ങനെയാണ് എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. പെട്രോൾ പമ്പിലും ഷോപ്പിംഗ് മാളിലും ഹോട്ടലുകളിലുമെല്ലാം കാർഡുകൾ സ്വൈപ് ചെയ്യുന്നതിനാൽ ഒരു മാസം എത്ര രൂപ ചെലവായി എന്നതിന് നിങ്ങളുടെ പക്കൽ കൃത്യമായ കണക്കുകൾ ഉണ്ടാകില്ല.
നിങ്ങൾ നിങ്ങളുടെ ശമ്പളത്തിന് അനുസരിച്ച് ജീവിക്കുന്നു അത്രമാതം. എന്നാൽ ഇനി മുതൽ നിങ്ങളുടെ ചെലവുകൾക്ക് ഒരു ബഡ്ജറ്റ് തയ്യാറാക്കൂ. ഒരു മാസത്തിനുള്ളിൽ മാറ്റങ്ങൾ തിരിച്ചറിയാം. നിങ്ങളുടെ പണം എങ്ങനെയാണ് ചെലവാകുന്നതെന്നും അനാവശ്യമായ ചെലവുകൾ എങ്ങനെ ഒഴിവാക്കാനാകുമെന്നും വ്യക്തമായി മനസ്സിലാക്കാൻ ബഡ്ജറ്റുകൾ നിങ്ങളെ സഹായിക്കും. ഇത് ഒരു ശീലമാക്കിയാൽ ഏതാനും മാസങ്ങൾക്കുള്ളിൽ നിങ്ങളുടെ ജീവിതശൈലി തന്നെ മാറ്റി ചെലവ് കുറയ്ക്കാനാകും. ഇന്ത്യയിൽ ജോലി ചെയ്യാനാണോ ഇഷ്ടം?? ഈ സ്ഥാപനങ്ങളാണ് ബെസ്റ്റ്

കാർഡ് വേണ്ട നോട്ട് മതി

കാർഡ് വേണ്ട നോട്ട് മതി

നിങ്ങൾ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ചെലവാക്കുന്നതിന്റെ കൃത്യമായ കണക്കുകൾ നിങ്ങൾക്ക് ലഭിക്കില്ല. ഇത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചേക്കും. എന്നാൽ കറൻസിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അനാവശ്യ ചെലവുകളെ വളരെയേറെ കുറയ്ക്കാനാകും. അതിനാൽ കാർഡുകളുടെ ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കുക. മാസാവസാനം നിങ്ങളുടെ പോക്കറ്റ് കാലിയാകാറുണ്ടോ??? നിങ്ങളറിയാതെ നിങ്ങളുടെ പണം നഷ്ടമാകുന്നതെങ്ങനെ???

ആർഭാടം ഒഴിവാക്കുക

ആർഭാടം ഒഴിവാക്കുക

ജോലി നഷ്ട്ടപ്പെട്ടാൽ നിങ്ങൾക്ക് ഒരു സ്ഥിരവരുമാനം ഉണ്ടാകാൻ എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ല. അതിനാൽ നിങ്ങളുടെ ചെലവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. കൂടാതെ ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന ഒരു കുടുബത്തിൽ ഒരാൾക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് കരുതുക, നിങ്ങളുടെ കുടുബത്തിലേയ്ക്ക് വരുമാനം എത്തുമെങ്കിലും ഒരാൾ സമ്പാദിക്കുന്ന പണം മാത്രമാണ് ലഭിക്കുന്നത് എന്ന ബോധ്യമുണ്ടാകണം. അതിനാൽ അനാവശ്യമായി വില കൂടിയ വസ്തുക്കൾ വാങ്ങാതിരിക്കുക. ആഡംബരം കാണിക്കാനുള്ള സമയമല്ല ഇത്. പച്ചക്കറി വാങ്ങുമ്പോള്‍ ഇത്തിരി ശ്രദ്ധിച്ചാല്‍ ഒത്തിരി തുക ലാഭിക്കാം, എങ്ങനെയെന്ന് അറിയണ്ടേ!!!

പെൻഷൻ അക്കൗണ്ടുകൾ പിൻവലിക്കരുത്

പെൻഷൻ അക്കൗണ്ടുകൾ പിൻവലിക്കരുത്

കൈയിൽ പണമില്ലാതാകുമ്പോൾ പെൻഷൻ അക്കൌണ്ടുകൾ പിൻവലിക്കാൻ നിങ്ങൾ നിർബന്ധിതരാകും. എന്നാൽ നന്നായി ചിന്തിച്ചതിന് ശേഷം മാത്രമേ ഈ പെൻഷൻ അക്കൌണ്ടുകൾ പിൻവലിക്കാവൂ. കാരണം കാലാവധിക്ക് മുമ്പ് പണം പിൻവലിക്കുന്നതിനാൽ വേണ്ടത്ര ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കണമെന്നില്ല. വിവാഹശേഷം ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് വളരെ അത്യാവശ്യം

സർക്കാർ ആനുകൂല്യങ്ങൾ

സർക്കാർ ആനുകൂല്യങ്ങൾ

തൊഴിൽരഹിതരായ യുവാക്കൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാണ്. തൊഴിൽരഹിത വേതനത്തിനും നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ സർക്കാർ പലിശയിളവുകളും നൽകും. കടക്കെണിയില്‍ വീഴാതിരിക്കാന്‍ സ്വയം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

കടങ്ങൾ തിരിച്ചടയ്ക്കേണ്ടത് ഇപ്പോഴല്ല

കടങ്ങൾ തിരിച്ചടയ്ക്കേണ്ടത് ഇപ്പോഴല്ല

നിങ്ങളുടെ കടങ്ങൾ തിരിച്ചടയ്ക്കേണ്ടത് ഇപ്പോഴല്ല. കൈയിൽ അവശേഷിക്കുന്ന തുക ഉപയോഗിച്ച് നിങ്ങളുടെ എല്ലാ കടങ്ങളും അടച്ചുതീർക്കരുത്. ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്!!! ഇന്ത്യയിൽ അടുത്ത വർഷം തൊഴിലവസരങ്ങൾ കുറയും

 വായ്പകൾ കുറഞ്ഞ പലിശയിൽ

വായ്പകൾ കുറഞ്ഞ പലിശയിൽ

നിങ്ങൾക്ക് വായ്പകൾ തിരിച്ചടയ്ക്കാനാകുന്നില്ലെങ്കിൽ വായ്പകൾ നൽകിയ സ്ഥാപനത്തിലെത്തി നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുക. ഇങ്ങനെ ചെയ്താൽ ചിലപ്പോൾ നിങ്ങൾക്ക് പലിശയിളവുകളും മറ്റും ലഭിച്ചേക്കാം. കൂടാതെ കുറഞ്ഞ പലിശയ്ക്ക് പണം നൽകുന്ന മറ്റ് സ്ഥാപനങ്ങളെയും സമീപിക്കാവുന്നതാണ്. ജോലിയാണോ നിങ്ങളുടെ പ്രശ്നം?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാശുണ്ടാക്കാം ഈസിയായി

പണത്തിന്റെ മറ്റ് സ്രോതസ്സുകൾ

പണത്തിന്റെ മറ്റ് സ്രോതസ്സുകൾ

നിങ്ങൾ മറ്റൊരു ജോലിക്ക് ശ്രമിക്കുന്നതിനിടെ ഇതര വരുമാനത്തിന് കൂടി ശ്രമിക്കുക. ഉദാഹരണത്തിന് നിങ്ങളൊരു എഴുത്തുകാരനോ കലാകാരനോ ആണെങ്കിൽ നിങ്ങൾക്ക് ഫ്രീലാൻസ് വർക്ക് ചെയ്ത് പണം സമ്പാദിക്കാം. കൂടാതെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്ന് പണം കടമെടുത്തും സ്വ‌‍‍‍ർണം പണയപ്പെടുത്തിയും അത്യാവശ്യ കാര്യങ്ങൾക്കായി പണം കണ്ടെത്താവുന്നതാണ്. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???

malayalam.goodreturns.in

English summary

Job Loss: How To Survive It? 8 Tips For You

The safety of your job is a major concern in this scenario. It is better to have a good financial plan to survive the job loss and decrease in pay.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X