കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ ലഭിക്കുന്ന 4 ബാങ്കുകൾ

ഭവനവായ്പകളുടെ പലിശ നിരക്കിൽ കുറവ്. ഏറ്റവും കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന ചില ബാങ്കുകൾ ഇതാ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയിൽ പണമില്ലാത്തതിനാൽ സ്വന്തമായൊരു വീട് എന്ന നിങ്ങളുടെ ആഗ്രഹത്തെ ഇനി മാറ്റി വയ്ക്കേണ്ട. കാരണം ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. താങ്ങാവുന്ന ഭവനവായ്പകളിൽ ഇനി നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നഭവനം പണിതുയർത്താം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മുതൽ ഐ.സി.ഐ.സി.ഐ ബാങ്ക് വരെ ഭവന വായ്പകളിൽ വലിയ ഇളവാണ് വരുത്തിയിരിക്കുന്നത്. ഭവന വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന നാല് ബാങ്കുകൾ ഇതാ...

 

1. എസ്.ബി.ഐ

1. എസ്.ബി.ഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഭവനവായ്പകളുടെ പലിശ നിരക്ക് കുറച്ചു. 8.35 ശതമാനമാണ് എസ്.ബി.ഐയുടെ പുതിയ നിരക്ക്. അർഹരായ വായ്പക്കാർക്ക് പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2.67 ലക്ഷം രൂപയ്ക്ക് പലിശ സബ്സിഡിയും ലഭിക്കും. ഇടത്തരക്കാർക്ക് സബ്സിഡി നിരക്കിൽ ഭവന വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിങ്ങളുടെ നിലവിലുള്ള ഭവന വായ്പകൾ എസ്.ബി.ഐയുടെ കുറഞ്ഞ നിരക്കിലേയ്ക്ക് മാറ്റാവുന്നതാണ്. ഭവന വായ്പ ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും!!

2. ഐ.സി.ഐ.സി.ഐ ബാങ്ക്

2. ഐ.സി.ഐ.സി.ഐ ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കും ഭവനവായ്പകളുടെ പലിശ നിരക്ക് കുറച്ചു. ശമ്പളക്കാരായ സ്ത്രീകൾക്ക് 8.35 ശതമാനവും മറ്റ് ശമ്പളം വാങ്ങുന്ന വായ്പകക്കാർക്ക് 8.4 ശതമാനവുമാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്. വീടു വയ്ക്കാൻ ലോൺ ഭാര്യയുടെ പേരിലെടുക്കൂ...നേട്ടങ്ങൾ പലതാണ്!!!

3. എച്ച്.ഡി.എഫ്.സി ബാങ്ക്

3. എച്ച്.ഡി.എഫ്.സി ബാങ്ക്

ഐ.സി.ഐ.സി.ഐ ബാങ്കിന്റേതു പോലെ തന്നെ ശമ്പളക്കാരായ സ്ത്രീകൾക്ക് 8.35 ശതമാനവും മറ്റുള്ളവർക്ക് 8.4 ശതമാനവുമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഭവന വായ്പാ പലിശ നിരക്ക്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഭവന വായ്പകൾ എടുക്കുന്നവർക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്. ബാങ്ക് സേവനങ്ങൾ നിങ്ങൾക്ക് പാരയാകും!! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

4. ആക്സിസ് ബാങ്ക്

4. ആക്സിസ് ബാങ്ക്

മെയ് 16 മുതൽ ആക്സിസ് ബാങ്ക് ഭവന വായ്പകൾക്കുള്ള പലിശ നിരക്ക് കുറച്ചു. ശമ്പളക്കാരായ വായ്പക്കാർക്ക് 8.35 ശതമാനമാണ് പലിശനിരക്ക്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലിശ നിരക്ക് 8.4 ശതമാനമായിരിക്കും. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

malayalam.goodreturns.in

English summary

The Cheapest Home Loans Available

Many large banks have reduced their interest rates on home loans this month to make your dream of owning a house more affordable.Here are some of the cheapest housing loans available for you.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X