വയസ്സ് 30 ആയോ? ഇനിയെങ്കിലും സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കണ്ടേ...

30 വയസ്സു കഴിഞ്ഞവർ അറിഞ്ഞിരിക്കേണ്ട ചില സമ്പാദ്യശീലങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം 30 കടന്നോ? നിങ്ങളുടെ സാമ്പദ്യത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെങ്കിൽ ഇതാണ് ഏറ്റവും മികച്ച സമയം. 30-ാമത്തെ വയസ്സിൽ നിങ്ങൾ ജോലി നേടുകയും വിവാഹിതരാകുകയും ചിലപ്പോൾ നിങ്ങൾക്ക് കുട്ടികളുമുണ്ടായിരിക്കാം. അതുകൊണ്ട് തന്നെ ഈ പ്രായത്തിൽ, നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായും വീട്, കാർ എന്നിവ വാങ്ങാനും മറ്റ് നിരവധി കാര്യങ്ങൾക്കും പണം കണ്ടെത്തേണ്ടതുണ്ട്. നിങ്ങളുടെ സമ്പാദ്യം കെട്ടിപ്പടുക്കാൻ ഇതാ ചില നുറുങ്ങുവഴികൾ:

പ്രതിമാസ നിക്ഷേപം വർദ്ധിപ്പിക്കുക

പ്രതിമാസ നിക്ഷേപം വർദ്ധിപ്പിക്കുക

30-ാമത്തെ വയസ്സ് മുതലെങ്കിലും നിങ്ങൾ നിങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കണം. ബാങ്ക് അക്കൗണ്ടുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ മറ്റ് നിക്ഷേപ പദ്ധതികളിലോ പണം നിക്ഷേപിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്താനായാൽ അവരിൽ നിന്ന് നിങ്ങളുടെ വരുമാനത്തിനും ചെലവുകൾക്കും അനുയോജ്യമായ കൂടുതൽ നിക്ഷേപ പദ്ധതികളെക്കുെറിച്ച് അറിയാൻ സാധിക്കും. ചിലപ്പോൾ ഒരു ചെറിയ നിക്ഷേപമാണെങ്കിൽ പോലും ദീർഘകാല സാമ്പത്തിക പദ്ധതികളിൽ നിക്ഷേപിച്ചാൽ വലിയ തുക തിരികെ ലഭിച്ചേക്കാം.

കൂടുതൽ ശമ്പളം ആവശ്യപ്പെടാം

കൂടുതൽ ശമ്പളം ആവശ്യപ്പെടാം

നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ശമ്പള വ‍ർദ്ധനവിനുള്ള സമയമായാൽ നിങ്ങളുടെ മേലധികാരികളോട് ശമ്പളം കൂട്ടി ചോദിക്കുക. വ്യക്തമായ കാരണങ്ങൾ നിരത്തിയാകണെ ശമ്പളം ചോദിക്കേണ്ടത്. കൂടാതെ, നിങ്ങൾക്ക് ലഭ്യമായ മറ്റ് ഓപ്ഷനുകളും പരിശോധിക്കാം.

അടിയന്തര ഫണ്ട് കരുതുക

അടിയന്തര ഫണ്ട് കരുതുക

അപ്രതീക്ഷിതമായ പലതും ജീവിതത്തിൽ സംഭവിക്കാം. അതിനാൽ അവയെ നേരിടാനും തയ്യാറായിരിക്കണം. അത്യാവശ്യഘട്ടങ്ങളിൽ ഉപയോ​ഗിക്കാൻ മാറ്റി വച്ചിരിക്കുന്ന തുക ചിലപ്പോൾ നിങ്ങളുടെ ജീവൻ വരെ രക്ഷിച്ചേക്കാം. തൊഴിൽ നഷ്ടം, വൈദ്യസഹായം, മരണം മുതലായ പ്രതിസന്ധി സാഹചര്യങ്ങളിൽ ഈ പണം ഉപകരിച്ചേക്കും. ഇത്തരത്തിൽ പണം കരുതിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഈ സാഹചര്യങ്ങളെ എളുപ്പത്തിൽ അതിജീവിക്കാം.

ലക്ഷ്യങ്ങൾ തിരിച്ചറിയുക

ലക്ഷ്യങ്ങൾ തിരിച്ചറിയുക

എല്ലാവർക്കും ജീവിതത്തിൽ ഓരോരോ ലക്ഷ്യങ്ങളുണ്ടാകും. ഈ ലക്ഷ്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കാം. ദീർഘകാല ലക്ഷ്യങ്ങളും ഹ്രസ്വകാല ലക്ഷ്യങ്ങളും. കുട്ടികളുടെ സ്കൂൾ ചെലവുകളും സ്വ‍‍ർണം വാങ്ങുന്നതുമൊക്കെ നിങ്ങളുടെ ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളാണ്. എന്നാൽ വീട് പണി പോലുള്ള കാര്യങ്ങൾ നിങ്ങളുടെ ദീ‍ർഘകാല സാമ്പത്തിക ലക്ഷ്യങ്ങളാണ്. ഈ ദീർഘകാല, ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളനുസരിച്ച് നിങ്ങളുടെ നിക്ഷേപം ആസൂത്രണം ചെയ്യുക.

കടമെടുക്കൽ പരിമിതപ്പെടുത്തുക

കടമെടുക്കൽ പരിമിതപ്പെടുത്തുക

ക്രെഡിറ്റ് കാർഡുകൾ വളരെ സഹായകരമാണ്, എന്നാൽ ചില സമയങ്ങളിൽ പ്രശ്നക്കാരുമാണ്. ക്രെഡിറ്റ് കാർഡുകളുപയോ​ഗിച്ച് പണം കടമെടുത്താൽ ചിലപ്പോൾ പിന്നീട് അത് താങ്ങാവുന്നതിലും അപ്പുറമാകും.

വിൽപത്രം തയ്യാറാക്കുക

വിൽപത്രം തയ്യാറാക്കുക

വിൽപത്രം തയ്യാറാക്കാൻ 50 വയസ്സു വരെ കാത്തിരിക്കേണ്ട. അപ്രതീക്ഷിത മരണം സംഭവിച്ചാൽ നിങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി സുരക്ഷിതമാക്കാൻ ഇതിന് കഴിയും. നിങ്ങളുടെ ആസ്തിയും ബാധ്യതയും പങ്കാളിയും കുട്ടികളും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

malayalam.goodreturns.in

English summary

6 Best Investing Tips To Do In Your 30s

At the age of 30, probably you are settled in your job, married, and might have children as well. At this age, you have to invest for your children's education, buy a home, car, or even have to save money for your retirement too.
Story first published: Wednesday, June 7, 2017, 16:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X