English हिन्दी ಕನ್ನಡ தமிழ் తెలుగు

ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!

Posted By:
Subscribe to GoodReturns Malayalam

ഇന്ത്യയിലെ പല കമ്പനികളും ഇപ്പോൾ തൊഴിലാളികളെ വെട്ടിച്ചുരുക്കുകയാണ്. നിങ്ങളും ജോലി നഷ്ടപ്പെടലിന്റെ വക്കിലാണെങ്കിൽ ചില കാര്യങ്ങൾ മുൻകൂറായി ചെയ്തേ മതിയാകൂ. ജോലി നഷ്ടപ്പെട്ടവ‍ർക്കും പഠനത്തിനുശേഷം ബിസിനസ്സ് തുടങ്ങാൻ ആ​ഗ്രഹിക്കുന്നവ‍ർക്കും ഇതാ ചില ബിസിനസ്സ് ആശയങ്ങൾ. മുടക്കു മുതലില്ലാതെ ചെയ്യാനാകും എന്നതാണ് ഈ ബിസിനസ്സുകളുടെ മുഖ്യ ആക‍ർഷണം.

റിപ്പയറിം​ഗ്

ഉപകരണങ്ങൾ അഴിച്ചു പണിയുന്നതിൽ നിങ്ങൾക്ക് പ്രത്യേക കഴിവുണ്ടെങ്കിൽ പിന്നെ ഒട്ടും ആലോചിക്കേണ്ട അത് ജോലിയായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് മൊബൈൽ ഫോണുകൾ നന്നാക്കാൻ അറിയാമെങ്കിൽ അത് തന്നെ ജോലിയാക്കികൊള്ളൂ. റിപ്പയറിംഗ് ജോലികൾ നിങ്ങൾക്ക് മികച്ച വരുമാനം നേടി തരുമെന്നതിൽ സംശയം വേണ്ട.

അക്കൌണ്ടിംഗ്

നിങ്ങൾ ഒരു കൊമേഴ്സ് ബിരുദധാരിയാണോ? അല്ലെങ്കിൽ ടാലി പോലുള്ള കോഴ്സുകൾ പഠിച്ചിട്ടുള്ള ആളാണോ? ആണെങ്കിൽ വീട്ടിൽ ഇരുന്ന് തന്നെ നിങ്ങൾക്ക് അക്കൌണ്ടിംഗ് സേവനം നൽകാനാകും.

ഓൺലൈൻ സർവേ

ആളുകളുടെ സഹായത്തോടെ ഓൺലൈൻ സർവേകൾ നടത്തുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്. ഓൺലൈൻ സർവേകൾ നിങ്ങളുടെ ചിന്തകളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദി കൂടിയാണ്. അത് ചിലപ്പോൾ വസ്ത്രങ്ങലെക്കുറിച്ചോ സൗന്ദര്യവർദ്ധക വസ്തുക്കളെക്കുറിച്ചോ ഭക്ഷണസാധനങ്ങളെക്കുറിച്ചോ ആയിരിക്കും. ഇത് അവലോകനം ചെയ്യുന്നത് വഴി നിങ്ങൾക്ക് കൂടുതൽ സമ്പാദിക്കാം.

ഫ്രീലാൻസിംഗ്

പല കമ്പനികളും ഇപ്പോൾ ചെലവു ചുരുക്കലിന്റെ ഭാഗമായി ഫ്രീലാൻസ് വർക്കർമാരെ ജോലിക്ക് എടുക്കുന്നുണ്ട്. ഫ്രീലാൻസ് ആയി ജോലി ചെയ്യുമ്പോൾ നിങ്ങൾ കമ്പനിക്ക് വേണ്ടി മുഴുവൻ സമയവും ജോലി ചെയ്യേണ്ടതില്ല. നിങ്ങൾ എഴുതാൻ കഴിവുള്ള ആളാണെങ്കിൽ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാവുന്ന മികച്ച ജോലിയാണ് ഫ്രീലാൻസിംഗ്.

ബ്ലോഗ് എഴുത്ത്

നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് വെബ് പേജിൽ എഴുതിയും നിങ്ങൾക്ക് പണമുണ്ടാക്കാം. മുഴുവൻ സമയ ബ്ലോഗ് എഴുത്തിലൂടെ പണം സമ്പാദിക്കുന്ന നിരവധി ആളുകളുണ്ട്. പണമുണ്ടാക്കുന്നതിനേക്കാളുപരി നിരവധി പേർ നിങ്ങൾ എഴുതുന്നത് വായിക്കുകയും ചെയ്യും. വായനക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ആയിരിക്കണം എന്നുമാത്രം.

പ്രവചനവും ബെറ്റും

നിങ്ങൾക്ക് സ്പോർട്സിൽ താൽപ്പര്യമുണ്ടെങ്കിൽ സ്പോർട്സ് പ്രവചനവും വാതുവയ്പ്പും പരീക്ഷിക്കാം. ഇത് വഴി വീട്ടിൽ ഇരുന്ന് തന്നെ പണം സമ്പാദിക്കാനാകും. ഇത്തരം സേവനങ്ങൾക്കായി നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട്. ഒരു മത്സരത്തെക്കുറിച്ചുള്ള ഫലങ്ങൾ കൃത്യമായി പ്രവചിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആയിരക്കണക്കിന് രൂപ ലഭിക്കും. പല രാജ്യങ്ങളിലും ഇത് നിയമവിരുദ്ധമാണ്. അതിനാൽ നിങ്ങൾക്ക് എല്ലാ രാജ്യങ്ങളിലും പ്രവചനവും വാതുവയ്പ്പും നടത്താനാകില്ല.

ഫോട്ടോഗ്രാഫർ

ഒരു ക്യാമറയും ഫോട്ടോ എടുക്കാനുള്ള കഴിവുമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഫോട്ടോഗ്രാഫറുടെ ജോലി ചെയ്യാവുന്നതാണ്. ഇതുവഴി നിങ്ങളുടെ ഹോബി തന്നെ ലാഭമുള്ള ബിസിനസാക്കി മാറ്റാം. ഇപ്പോൾ കല്യാണങ്ങൾക്കും മറ്റും ഫോട്ടോഗ്രാഫർമാർക്കായി ഒരുപാട് പണം ചെലവിടുന്നുണ്ട്.

കരിയർ കൌൺസിലിംഗ്

വിദ്യാഭ്യാസത്തിനു ശേഷം ചെറുപ്പക്കാർക്കും മാതാപിതാക്കൾക്കും ഭാവിയെക്കുറിച്ചും പഠിക്കേണ്ട കോഴ്സുകളെ സംബന്ധിച്ചും നിരവധി സംശയങ്ങളുണ്ടാകും. വ്യത്യസ്ത കരിയർ ഓപ്ഷനുകളെക്കുറിച്ച് പഠിച്ച് അവരെ മികച്ച കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത് വഴി നിങ്ങൾക്ക് പണം സമ്പാദിക്കാനാകും.

വെബ്സൈറ്റ്

നിങ്ങൾക്ക് ഓൺലൈൻ മാർക്കറ്റിംഗിൽ താത്പര്യമുണ്ടെങ്കിൽ ഒരു ഓൺലൈൻ വെബ്സൈറ്റ് ആരംഭിക്കുക. നിങ്ങളുടെ വെബ്സൈറ്റിൽ കൂടുതൽ ആളുകളെത്തിയാൽ കൂടുതൽ പരസ്യ വരുമാനം ഉണ്ടാക്കാനാകും. ഈ ബിസിനസിന് വലിയ സാധ്യതകളാണിപ്പോഴുള്ളത്. നിരവധി വെബ്സൈറ്റുകൾ ഇത്തരത്തിൽ കോടികൾ സമ്പാദിക്കുന്നുണ്ട്.

malayalam.goodreturns.in

English summary

Job Loss: Don't Panic! Here Are 9 Business Ideas With No Cost

If you lost your job or you are considering starting a business instead of looking for the job after your studies, we will help you to get started. You can make use of this ideas as a part time business also.
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC