വീട്ടിൽ പട്ടിയുണ്ടോ? നിങ്ങളുടെ പട്ടിയെ നിങ്ങൾക്ക് ഇങ്ങനെയും സ്നേഹിക്കാം

വളർത്തുമൃഗങ്ങൾക്കായുള്ള വിവിധ ഇൻഷുറൻസ് പോളിസ്കളും അവ നൽകുന്ന കമ്പനികളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളർത്തുമൃഗങ്ങളെ ലാളിക്കാനും പരിപാലിക്കാനും ഇഷ്ടമില്ലാത്തവ‍ർ വളരെ കുറവാണ്. ഒരു വളർത്തുമൃഗമെങ്കിലും ഇല്ലാത്ത വീടും അപൂർവ്വമാണ്. എന്നാൽ ഈ മൃഗങ്ങളെ സംരക്ഷിക്കാനും വൈദ്യസഹായം നൽകാനും പെറ്റ് ഇൻഷുറൻസ് ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

 

പെറ്റ് ഇൻഷുറൻസ്

പെറ്റ് ഇൻഷുറൻസ്

മറ്റ് ഇൻഷുറൻസുകൾ പോലെ തന്നെ സുരക്ഷിതത്വമാണ് പെറ്റ് ഇൻഷുറൻസ് വഴി ലഭിക്കുക. നിങ്ങളുടെ വളർത്തുമൃഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപ്രതീക്ഷിത ചെലവുകളിൽ നിന്ന് നിങ്ങളെ രക്ഷിക്കാനും വളർത്തുമൃ​ഗങ്ങളുടെ ചികിത്സാ ചെലവിനും ഇൻഷുറൻസ് തുക ലഭിക്കുന്നതാണ്. ഉപഭോക്താവിന്റെ ആവശ്യാനുസരണം നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ എന്നിവയ്ക്ക് ഇൻഷുറൻസ് പോളിസികൾ എടുക്കാം.

റിസ്ക്

റിസ്ക്

വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി അപകടങ്ങൾ ഉണ്ട്. ഇവയിൽ ചിലതാണ്;

  • രോഗങ്ങൾ
  • അപൂർവ്വ രോഗങ്ങൾ
  • പാരമ്പര്യ രോ​ഗങ്ങൾ
  • വളർത്തുമൃഗങ്ങളെ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുന്നത്
  • യാത്രവേളയിൽ ഉണ്ടാകുന്ന അപകടങ്ങൾ
  • പെറ്റ് ഇൻഷുറൻസ് പോളിസി സംരക്ഷണം നൽകുന്നത് എന്തിനെല്ലാം?

    പെറ്റ് ഇൻഷുറൻസ് പോളിസി സംരക്ഷണം നൽകുന്നത് എന്തിനെല്ലാം?

    മറ്റ് ഇൻഷുറൻസ് പോലെയല്ല വളർത്തു മൃഗങ്ങളുടെ ഇൻഷുറൻസ് പോളിസികൾ വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ വളർത്തുമൃഗത്തിന് അനുയോജ്യമായ പോളിസികൾ തെരഞ്ഞെടുക്കുന്നതാണ് പ്രധാനം. വെറ്റിനറി ബില്ലിനൊപ്പം താഴെ പറയുന്ന കാര്യങ്ങൾ കൂടി പെറ്റ് ഇൻഷുറൻസ് പോളിസികൾക്ക് ആവശ്യമാണ്.

    • വളർത്തുമൃഗങ്ങളെ നഷ്ട്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ: നിങ്ങൾക്ക് അവയുടെ വില ഇൻഷുറൻസ് തുകയായി ലഭിക്കും. എന്നാൽ ഇത് ക്ലെയിം ചെയ്യുന്നതിന് നിങ്ങൾക്ക് തെളിവ് നൽകേണ്ടതുണ്ട്. ഇല്ലെങ്കിൽ നിങ്ങളുടെ വളർത്തുമൃഗത്തിന്റെ മാർക്കറ്റ് വില മാത്രമേ ലഭിക്കുകയുള്ളൂ. 
    • പെരുമാറ്റ പ്രശ്നങ്ങൾക്കുള്ള ചികിത്സ
    • രോഗം അല്ലെങ്കിൽ പരിക്ക് മൂലമുള്ള മരണം
    • ബാധ്യത ഇൻഷുറൻസ്: ഇത് നായ്ക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. നിങ്ങളുടെ നായ ആരെയെങ്കിലും പരിക്കേൽപ്പിക്കുകയോ വസ്തുവകകൾ നഷ്ടപ്പെടുത്തുകയോ ചെയ്താൽ നഷ്ടപരിഹാരം കൊടുക്കാനുള്ള തുക ഇൻഷുറൻസ് തുകയായി ലഭിക്കും.
    •  

      പെറ്റ് ഇൻഷുറൻസ് ഇന്ത്യയിൽ

      പെറ്റ് ഇൻഷുറൻസ് ഇന്ത്യയിൽ

      ഇന്ത്യയിൽ പെറ്റ് ഇൻഷുറൻസ് എന്നത് താരതമ്യേന പുതിയ ആശയമാണ്. വളരെ കുറച്ച് ആളുകൾ മാത്രമേ പെറ്റ് ഇൻഷുറൻസ് എടുത്തിട്ടുള്ളൂ. മുമ്പ് വളർത്തുമൃഗങ്ങൾക്ക് ഇൻഷുറൻസ് വാഗ്ദാനം ചെയ്തിരുന്ന പല കമ്പനികളും ഉണ്ടായിരുന്നു, എന്നാൽ അത് കന്നുകാലികൾക്കുള്ള ഇൻഷുറൻസ് ആയിരുന്നു. കർഷകരെ സഹായിക്കുകയായിരുന്നു അത്തരം ഇൻഷുറൻസിന്റെ ലക്ഷ്യം. ഇപ്പോൾ നായ്ക്കൾകൾക്കുള്ള ഇൻഷുറൻസാണ് അധികമാളുകളും എടുക്കാറുള്ളത്.

      പെറ്റ് ഇൻഷുറൻസ് കമ്പനികൾ

      പെറ്റ് ഇൻഷുറൻസ് കമ്പനികൾ

      പെറ്റ് ഇൻഷുറൻസ് നൽകുന്ന കമ്പനികളുടെ ലിസ്റ്റ് ഇവയാണ്:

      ന്യൂ ഇന്ത്യ ഇൻഷുറൻസ്

      ന്യൂ ഇന്ത്യ ഇൻഷുറൻസ്

      ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ പോളിസിയുള്ള മൃഗങ്ങളെ തിരിച്ചറിയാൻ എളുപ്പമാണ്. മൃഗങ്ങളുടെ ശരീരത്തിൽ ടാറ്റു, അടയാളങ്ങൾ, ഫോട്ടോകൾ എന്നിവ കമ്പനി പതിപ്പിച്ചിട്ടുണ്ടാകും. 8 ആഴ്ച്ച മുതൽ 8 വയസ്സ് വരെ പ്രായമുള്ള നായ്ക്കൾക്ക് ഇൻഷുറൻസ് സ്കീമുകൾ ലഭ്യമാണ്. ഇൻഷുറൻസ് കാലയളവിൽ കരാറിലേർപ്പെട്ട മൃഗത്തിന് രോഗങ്ങളുണ്ടാകുകയോ അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ ഇൻഷുറൻസ് തുക ലഭിക്കുന്നതാണ്. കന്നുകാലി ഇൻഷ്വറൻസ്, പന്നി ഇൻഷ്വറൻസ്, ഒട്ടക ഇൻഷുറൻസ്, കോഴി ഇൻഷുറൻസ്, ഡക്ക് ഇൻഷുറൻസ്, മുയൽ ഇൻഷുറൻസ്, ആനയ്ക്കുള്ള ഇൻഷുറൻസ്, ഉൾനാടൻ മത്സ്യകൃഷി തുടങ്ങിയവയാണ് കമ്പനിയുടെ മറ്റ് പ്രധാന പെറ്റ് ഇൻഷുറൻസ് പദ്ധതികൾ.

      യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്

      യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്

      സങ്കരയിനങ്ങളടക്കമുള്ള എല്ലാ മൃഗങ്ങൾക്കും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പോളിസി ലഭിക്കും. മൃഗശാല, മൃഗപരിപാലനം, ഫാമുകൾ എന്നിവ നടത്തുന്നവർക്കും ഇവിടെ നിന്ന് ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ്. നിങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് അംഗവൈകല്യം സംഭവിക്കുകയോ അപകടത്തെ തുടർന്ന് ചത്തുപോകുകയോ ചെയ്താൽ ഇൻഷുറൻസ് തുക ലഭിക്കും.

      ഓറിയന്റൽ ഇൻഷുറൻസ്

      ഓറിയന്റൽ ഇൻഷുറൻസ്

      ഓറിയന്റൽ ഇൻഷുറൻസ് കമ്പനി കുതിര, നായ്ക്കൾ, ആനകൾ എന്നിവയ്ക്കാണ് പ്രധാനമായും ഇൻഷുറൻസ് സംരക്ഷണം നൽകുന്നത്. 8 ആഴ്ച മുതൽ 8 വർഷം വരെയുളള നായ്ക്കളെ ഈ ഇൻഷുറൻസ് സ്കീമിൽ ഉൾപ്പെടുത്താവുന്നതാണ്. 200 മുതൽ 10,000 രൂപ വരെയാണ് ഇവയുടെ പ്രീമിയം തുക.

malayalam.goodreturns.in

English summary

What Is Pet Insurance? Which Companies In India Offers It?

Like all insurance pet insurance is a safety net, it helps to protect you against unexpected costs related to your pet. It provides a helping hand to cover veterinary bills.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X