മാസാവസാനം നിങ്ങളുടെ പോക്കറ്റ് കാലിയാകാറുണ്ടോ??? നിങ്ങളറിയാതെ നിങ്ങളുടെ പണം നഷ്ടമാകുന്നതെങ്ങനെ???

പണം നഷ്ടമാക്കുന്ന ചില അനാവശ്യ ചെലവുകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെലവു ചുരുക്കലിനെക്കുറിച്ച് ചിന്തിക്ക‌ുമ്പോൾ ആദ്യം ഓർക്കുക നിങ്ങൾ ഒരു മാസം ചെലവാക്കിയ ഏറ്റവും വലിയ തുകയെക്കുറിച്ചാകും. അതായത് വസ്ത്രങ്ങൾ, കാറുകൾ, ​വിലകൂടിയ ​ഗാഡ്ജെറ്റുകൾ എന്നിവയ്ക്ക് മുടക്കുന്ന പണം. ചെറിയ ചെലവുകളെക്കുറിച്ച് നിങ്ങൾ ചിന്തിക്കാറേ ഉണ്ടാകില്ല. എന്നാൽ കാലങ്ങളായുള്ള ചില ചെറിയ ചെലവുകൾ നിങ്ങളുടെ പോക്കറ്റ് പെട്ടെന്ന് കാലിയാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. അവയിൽ ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

 

അനാവശ്യ മൊബൈൽ റീചാ‍ർജ്

അനാവശ്യ മൊബൈൽ റീചാ‍ർജ്

ഓഫീസിലും വീടുകളിലും വൈഫൈ ഇന്റ‍നെറ്റ് കണക്ഷനുകൾ ഉള്ളവരാണ് മിക്കവരും. എന്നിട്ടും ഡാറ്റാ പാക്കുകൾക്കായി പണം ചെലവാക്കുന്ന നിരവധിയാളുകളുണ്ട്. പൂർണ്ണമായും ഇത്തരം ഡാറ്റാ പായ്ക്കുകൾ നിങ്ങൾ ഉപയോ​ഗിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ പണം അനാവശ്യമായി ചെലവാക്കുന്ന ഒരു കാര്യമാണ്. ടോക്ക് ടൈമുകൾക്കും ഇത് ബാധകമാണ്. പൈസയാണോ നിങ്ങളുടെ പ്രശ്നം??? എങ്കിൽ ടെൻഷൻ വേണ്ട, സ്ഥിരവരുമാനം നേടാൻ ചില മാർഗങ്ങൾ ഇതാ...

യാത്രാ ചെലവ്

യാത്രാ ചെലവ്

കിട്ടുന്ന ശമ്പളത്തിന്റെ പകുതിയിലേറെ തുക യാത്രാ ചെലവിന് ഉപയോ​ഗിക്കുന്ന നിരവധിയാളുകളുണ്ട്. ബസുകളിലും ട്രെയിനുകളിലുമുള്ള യാത്ര വെറുക്കുന്നവർ തെരഞ്ഞെടുക്കുന്ന മറ്റൊരു പ്രധാന മാർ​ഗമാണ് കാബ് ബുക്കിം​ഗ്. എന്നാൽ കാബിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ഷെയേർഡ് ​കാബ് ബുക്ക് ചെയ്യുക എന്നുള്ളത്. കാരണം ഒരാൾക്ക് മാത്രമുള്ള റെ​ഗുലർ കാബ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് കൂടുതൽ പണം ചെലവാക്കേണ്ടി വരും.

ക്രെഡിറ്റ് കാർഡ് ബിൽ

ക്രെഡിറ്റ് കാർഡ് ബിൽ

അനാവശ്യമായി നിങ്ങളുടെ പണം നിങ്ങൾ പോലുമറിയാതെ കുറയ്ക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് ക്രെഡിറ്റ് കാ‍ർഡുകൾ. ഓരോ മാസവും ക്രെഡിൽ കാ‍ർഡിൽ മിനിമം തുക മാത്രം അടയ്ക്കുമ്പോൾ അടുത്ത മാസത്തെ തുകയിൽ നിങ്ങൾ കൂടുതൽ പലിശ കൂടി നൽകേണ്ടി വരും. അതായത് നിങ്ങൾ ഇരട്ടി പലിശ നൽകേണ്ടി വരും. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് ബില്ലിലെ മുഴുവൻ തുകയും നിങ്ങൾക്ക് അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, മിനിമം തുകയേക്കാൾ കൂടുതൽ പണം നൽകാനെങ്കിലും ശ്രമിക്കുക. അതുവഴി അടുത്ത മാസത്തിൽ നിങ്ങളിൽ നിന്ന് ഈടാക്കുന്ന പലിശ കുറയ്ക്കാനാകും. വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ

കരുതലോടെ ഷോപ്പിം​ഗ്

കരുതലോടെ ഷോപ്പിം​ഗ്

ഷോപ്പിം​ഗിനായി അനാവശ്യമായി പണം ചെലവാക്കുന്ന നിരവധി പേരുണ്ട്. കണ്ണിൽ കാണുന്നതെന്തും വാങ്ങി കൂട്ടാതെ ഓൺലൈൻ ഡിസ്കൗണ്ടുകളും സീസൺ വിൽപ്പനകളും മറ്റും വരുമ്പോൾ സാധനങ്ങൾ വാങ്ങിയാൽ നിങ്ങൾക്ക് പണം ലാഭിക്കാനാകും. വീട്ടിലെ ഒഴിവ് സമയങ്ങള്‍ ആനന്ദകരവുമാക്കാം ഒപ്പം വരുമാനവും ഉണ്ടാക്കാം

പുകച്ച് കളയുന്നത്

പുകച്ച് കളയുന്നത്

ഒരു സി​ഗരറ്റിന് 12 മുതൽ 15 രൂപ വരെയാണ് ഇപ്പോഴത്തെ ചെലവ്. അപ്പോൾ ഒരു ദിവസം 10ഉം 15 ഉം വരെ സി​ഗരറ്റുകൾ ഉപയോ​ഗിക്കുന്നവരുടെ ചെലവ് കണക്കു കൂട്ടാമല്ലോ. ഒരു ദിവസം ഭക്ഷണം കഴിക്കാൻ ചെലവാക്കുന്നതിനേക്കാൾ പണം ഇത്തരക്കാ‍ർ സി​ഗരറ്റിനായി ചെലവഴിക്കുന്നുണ്ട്. ഈ ശീലം മാറ്റാനായാൽ നിങ്ങൾക്ക് പണവും ലാഭിക്കാം ആരോ​ഗ്യവും സംരക്ഷിക്കാം.

ഡിടിഎച്ച് കണക്ഷൻ

ഡിടിഎച്ച് കണക്ഷൻ

ഡിടിഎച്ച് കണക്ഷനുകൾ ഇല്ലാത്ത വീടുകൾ ചുരുക്കമാണ്. ഇതുവഴി നിങ്ങൾക്ക് ലഭിക്കുന്ന ചാനലുകൾ നിരവധിയാണ്. എന്നാൽ ഇത്രയും ചാനലുകൾ നിങ്ങൾക്ക് ഒരിക്കലും കാണാൻ സാധിക്കില്ല. അതുകൊണ്ട് കൂടുതൽ പണം നൽകി വാങ്ങുന്ന അനാവശ്യ സബസ്ക്രിപ്ഷനുകൾ ഒഴിവാക്കുക.

ഹോട്ടൽ ഭക്ഷണം വല്ലപ്പോഴും മാത്രം

ഹോട്ടൽ ഭക്ഷണം വല്ലപ്പോഴും മാത്രം

സ്ഥിരമായി പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ഇത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കും. ഹോട്ടലില്‍ നിന്ന് ഒരു നേരത്തെ ആഹാരം കഴിക്കുമ്പോള്‍ ചെലവ് 80 മുതല്‍ 200 രൂപ വരെയാകും. ഒരു പൊതി കയ്യില്‍ കരുതിയാല്‍ ഇതൊഴിവാക്കാം. ആരോഗ്യവും മെച്ചപ്പെടും. പച്ചക്കറി വാങ്ങുമ്പോള്‍ ഇത്തിരി ശ്രദ്ധിച്ചാല്‍ ഒത്തിരി തുക ലാഭിക്കാം, എങ്ങനെയെന്ന് അറിയണ്ടേ!!!

malayalam.goodreturns.in

English summary

How To Plug Small, Everyday Financial Leaks That Hurt You In The Long Run

Whenever we make a resolution to spend wisely, we generally focus on the big things: dresses, gadgets, cars, etc. Smaller expenses go under the radar. However, these small expenses can insidiously drain your wallet dry over time.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X