പേഴ്‌സണല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

അപ്രതീക്ഷിത ചെലവുകള്‍ വരുമ്പോള്‍ നമ്മളെ പലപ്പോഴും സഹായിക്കുന്നത് പേഴ്‌സണല്‍ ലോണുകളാണ്. എളുപ്പത്തില്‍ പണം കിട്ടുമെങ്കിലും ഇത്തരം വായ്പകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും ഉണ്ട്.

പല ധനകാര്യ സ്ഥാപനങ്ങളും മോഹനവാഗ്ദാനങ്ങളുമായി നിങ്ങളുടെ അടുത്തെത്തും.  പ്രീ അപ്രൂവ്ഡ് ലോണ്‍, കുറഞ്ഞ പലിശ നിരക്ക്, ഉപയോഗിക്കുന്നതിന് മാത്രം പലിശ. ഇത്തരം പ്രലോഭനങ്ങള്‍ വരുന്പോള്‍ കാര്യങ്ങളെ ഒരു വിശകലന മനോഭാവത്തോടെ നോക്കികാണാന്‍ ശ്രമിക്കണം.

പലിശ നിരക്ക് കൂടുതലായതുകൊണ്ട് വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ശ്രമിക്കാവൂ. വായ്പ നല്‍കുന്നതിന് ഈടായി ഒന്നും നല്‍കേണ്ട എന്നതുകൊണ്ട് തന്നെ പലരും അനാവശ്യമായി വ്യക്തിഗത വായ്പകള്‍ എടുത്ത് കടക്കെണിയില്‍ കുടുങ്ങുന്നത് സാധാരണമാണ്. പേഴ്‌സണല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

യോഗ്യത

പേഴ്‌സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് ആദ്യം അറിയേണ്ടത് നമ്മുടെ എലിജിബിലിറ്റി(യോഗ്യത)യാണ്. ധനകാര്യസ്ഥാപനങ്ങളുടെ വെബ് സൈറ്റില്‍ ഇതിനായി ഒരു എലിജിബിലിറ്റി കാല്‍ക്കുലേറ്റര്‍ ഉണ്ടായിരിക്കും. നിങ്ങളുടെ വരുമാനം, തിരിച്ചടയ്ക്കാനുള്ള കഴിവ്, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോണ്‍ നല്‍കുന്നത്. സ്ഥാപനങ്ങള്‍ ഈ മൂന്നു മാനദണ്ഡങ്ങള്‍ വെച്ചാണ് നിങ്ങള്‍ക്ക് പണം അനുവദിക്കുക. ക്രെഡിറ്റ് സ്‌കോര്‍(സിബില്‍ സ്‌കോര്‍) എത്രയാണെന്ന് അറിയുന്നത് വളരെ നന്നായിരിക്കും.

തിരിച്ചടയ്ക്കാനുള്ള കഴിവ്

എങ്ങനെയാണ് ബാങ്ക് നിങ്ങളുടെ തിരിച്ചടയ്ക്കാനുള്ള ശേഷി നിശ്ചയിക്കുന്നത്. നിങ്ങള്‍ കൃത്യമായ വരുമാനം ഉള്ള ഒരാളാണോ? തുടര്‍ച്ചയായി മൂന്നു മാസം ആ വരുമാനം വരുന്നുണ്ടോ? കിട്ടുന്ന പണം നിങ്ങള്‍ എങ്ങനെയാണ് ചെലവഴിക്കുന്നത്? എന്തൊക്കെയാണ് ചിലവുകള്‍? മറ്റു വായ്പകള്‍ ഉണ്ടോ? ഇതെല്ലാണം കണക്കാക്കിയാണ് നിങ്ങളുടെ തിരിച്ചടയ്ക്കാനുള്ള ശേഷി നിശ്ചയിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്കു തന്നെ വിശകലനം ചെയ്യാനും വായ്പയെടുക്കേണ്ട തുക പരമാവധി കുറയ്ക്കാനും സാധിക്കും.

പ്രി പേയ്‌മെന്റ് പെനല്‍റ്റി

ധനകാര്യ സ്ഥാപനങ്ങള്‍ നിശ്ചിത തുക നിശ്ചിത സമയത്തേക്കാണ് നിങ്ങള്‍ക്ക് വായ്പ നല്‍കുന്നത്. ഇതിനു മുമ്പ് നിങ്ങള്‍ ലോണ്‍ തിരിച്ചടച്ചാല്‍ അവര്‍ക്ക് പെനല്‍റ്റി നല്‍കേണ്ടി വരും. ഇത് എത്ര ശതമാനമാണെന്ന് ബാങ്കുകള്‍ നിജപ്പെടുത്തിയിട്ടുണ്ടാകും. നിലവില്‍ ഹോം ലോണുകള്‍ക്ക് പെനല്‍റ്റിയില്ല. താരതമ്യേന കുറഞ്ഞ പെനല്‍റ്റിയുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാന്‍ ശ്രമിക്കണം.

 

പലിശനിരക്കുകള്‍


വ്യക്തിഗത വായ്പയ്ക്ക് പല ബാങ്കുകളും പലരീതിയിലുള്ള പലിശയാണ് ഈടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 15-20.99 ശതമാനം വരെ ഈടാക്കുമ്പോള്‍ അലഹാബാദ് ബാങ്ക് 10.5 മുതല്‍ 13 വരെ മാത്രമാണ് ഈടാക്കുന്നത്. കോടക് മഹീന്ദ്രാ ബാങ്ക് ചിലരില്‍ നിന്നെല്ലാം 24 ശതമാനം കലക്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് വായ്പ കിട്ടുമെന്ന് കരുതി ഒപ്പിട്ടുകൊടുക്കരുത്. പലിശ നിരക്ക് എത്രയാണെന്ന് കൃത്യമായി അറിയണം.

പ്രതിമാസ അടവ്

പലിശ നിരക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിമാസ അടവ് തുക നിശ്ചയിക്കപ്പെടുന്നത്. ഇത് കൂടാതെ ഓരോ ബാങ്കുകളും വ്യത്യസ്ത രീതിയിലുള്ള പല ചാര്‍ജുകളും ഈടാക്കുന്നുണ്ട്. ഓരോ വ്യക്തിയ്ക്കുള്ള പലിശ നിരക്ക് തീരുമാനിക്കുന്നത് ആ വ്യക്തിയുടെ ക്രെഡിറ്റ് പ്രൊഫൈല്‍. നേരത്തെ വായ്പയെടുത്ത് കൃത്യമായ തിരിച്ചടവുകള്‍ നടത്തിയവരാണെന്ന് സിബില്‍ സ്‌കോര്‍ സാക്ഷ്യപ്പെടുത്തിയാല്‍ അവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കും. അടവ് ബാങ്കിലെത്തേണ്ട തിയ്യതിയും തുടക്കത്തിലെ ധാരണയിലെത്തുന്നത് നല്ലതാണ്. നിങ്ങളുടെ സാലറി ദിവസം അഞ്ചാം തിയ്യതിയായിരിക്കുകയും ലോണ്‍ ഇഎംഐ ഡേറ്റ് ഒന്നാം തിയ്യതി വരികയും ചെയ്താല്‍ അത് ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുണ്ട്. തീര്‍ച്ചയായും ലോണെടുക്കുമ്പോള്‍ ഈ ത ിയ്യതികള്‍ സംസാരിച്ച് ഉറപ്പിക്കേണ്ടതാണ്.

 

Read more about: loan personal loan bank interest

Have a great day!
Read more...

English Summary

5 things to check before availing a personal loan