പി എഫ് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ് വന്നതോട് കൂടി എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇപിഎഫ്) നടപ്പാക്കുന്നതിൽ വർദ്ധനവ് ഉണ്ടായി. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ , കരുതി വെക്കുന്ന വിശ്വസനീയവും ജനപ്രിയവുമായ പദ്ധതിയാണിത് .നിങ്ങൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആളാണോ ? നിങ്ങളുടെ പി എഫ് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കും എന്നറിയാൻ വായിക്കൂ.

പി എഫ് അക്കൗണ്ടിലേക്കുള്ള പണം

പി എഫ് ബാലൻസ് ഇടയ്ക്കിടെ പരിശോധിക്കുന്നതാണ് നല്ലത് . നിങ്ങളും നിങ്ങളുടെ കമ്പനിയും ഒരുമിച്ചു തീരുമാനിച്ച സ്കീമിനനുസരിച്ചാകും നിങ്ങളുടെ പി എഫ് അക്കൗണ്ടിലേക്കുള്ള പണം നീങ്ങുക.കമ്പനിയുടെ സ്കീമിൽ നിന്ന് മറ്റു ആനുകൂല്യങ്ങൾ ലഭ്യമാണയോ എന്നറിയാനാണിത്. 

ഇതുകൂടാതെ നിങ്ങളുടെ ഇ പി എഫ് ബാലൻസ് പരിശോധിക്കാൻ മറ്റു പല മാർഗ്ഗങ്ങൾ ഉണ്ട്. മിസ്ഡ് കോൾ, എസ്എം.എസ്, മൊബൈൽ അപ്ലിക്കേഷൻ, തുടങ്ങിയവ . ഇവ കൂടാതെ ഇ-പാസ്ബുക്ക് ഡൗൺലോഡുചെയ്യാനും സാധ്യമാണ് .

 

എസ്.എം.എസ് വഴി

ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ 10 ഭാഷകളിൽ എസ്. എം. എസ് സൗകര്യം ലഭ്യമാണ്. മറ്റ് ഭാഷകൾ തെലുങ്ക്, പഞ്ചാബി, ഗുജറാത്തി, മലയാളം, മറാത്തി, തമിഴ്, കന്നഡ, ബംഗാളി എന്നിവയാണ്.

പി.എഫ് നമ്പർ , പേര്, ജനന തീയതി, പി. എഫ് ബാലൻസ്, എന്നിവ പോലുള്ള എല്ലാ പ്രധാന വിവരങ്ങളും ഈ എസ്. എം. എസിൽ അടങ്ങിയിരിക്കുന്നു.

 

മിസ്ഡ് കോൾ വഴി

നിങ്ങളുടെ നിലവിലുള്ള പി എഫിന്റെ ബാലൻസ് അറിയാൻ നിങ്ങൾക്ക് 011 22 901 406 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകാം. ഇതിനു വേണ്ടി യു എ എൻ രജിസ്ട്രേഷൻ നിർബന്ധമാണ്.

നിങ്ങളുടെ പി.എഫ്. ബാലൻസ് പരിശോധിക്കുന്നതിന്, ഈ നിർദ്ദേശങ്ങൾ സഹായിക്കും .

സന്ദേശം ഇംഗ്ലീഷിൽ ലഭിക്കാൻ : EPFOHO UAN എന്ന ഫോർമാറ്റിൽ 738299899 എന്ന നമ്പറിലേക്കു അയക്കുക

ഇതിനായി നിങ്ങൾക്കു നിങ്ങളുടെ യു എ എൻ നമ്പർ അറിഞ്ഞിരിക്കണം .

യു എ എൻ നമ്പർ ലഭിക്കാൻ യു.എൻ. പോർട്ടലിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്കു മിസ്ഡ് കോൾ നൽകുക.

നിങ്ങളുടെ യു.എൻ നമ്പർ പാൻനമ്പറും , ആധാർ കാർഡ് നമ്പറും ബാങ്ക് എ/സി നമ്പറുമായി ബന്ധിപ്പിച്ചിരിക്കണം

 

 

Read more about: pf epf money പിഎഫ്

Have a great day!
Read more...

English Summary

Contribution to provident fund is compulsory for the employers , Read how to check your PF balance