പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ

ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമായ നിക്ഷേപ പദ്ധതികൾ ഇന്ന് പോസ്റ്റ് ഓഫീസുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസുമായുള്ള എല്ലാ ഇടപാടുകൾക്കും പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് നിർബന്ധമാണ് . ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാനും സാധാരണ ബാങ്ക് അക്കൗണ്ട് പോലെ പ്രവർത്തിപ്പിക്കാനും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നറിയേണ്ടേ? ഓൺലൈൻ ബാങ്കിങ്, എ.ടി.എം കാർഡുകൾ തുടങ്ങിയ വിവിധ ബാങ്കിംഗ് സൗകര്യങ്ങൾ പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി ലഭ്യമാണ് .സേവിംഗ്സ് ബാങ്ക് (എസ്. ബി ),റെക്കറിംഗ് ഡെപ്പോസിറ്റ് (ആർ ഡി), ടൈം ഡെപ്പോസിറ്റ് (ടിഡി),പ്രതിമാസ വരുമാന പദ്ധതി (എം ഐ എസ്), പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് തുടങ്ങിയ വിവിധ അക്കൗണ്ടുകൾ പോസ്റ്റ് ഓഫീസിൽ ആരംഭിക്കാവുന്നതാണ് .

Advertisement

ഒരു പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് ചുവടെയുള്ള നിർദ്ദേശങ്ങൾ വായിക്കുക .

പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുറക്കാൻ ആവശ്യമായ ഫോം ഡൌൺലോഡു ചെയ്യുക അല്ലെങ്കിൽ ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് ഫോം നേരിട്ട് വാങ്ങുക.

ഫോം പൂരിപ്പിച്ച് നിങ്ങളുടെ മേൽവിലാസം തെളിയിക്കുന്ന രേഖകളും ഫോട്ടോയും സമർപ്പിക്കുക . (ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്ന് ചുവടെ നൽകിയിട്ടുണ്ട്)

പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനു ആവശ്യമായാ ഏറ്റവും കുറഞ്ഞ തുകയായ 20 രൂപ നൽകുക. (സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (എസ്ബി) ചെക്ക് ബുക്ക് ബുക്കിൽ സൂക്ഷിക്കേണ്ട കുറഞ്ഞ ബാലൻസ് (50 രൂപയാണ്)

ഇത്രമാത്രം ചെയ്താൽ നിങ്ങൾക്കു നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് തുറക്കാവുന്നതാണ് .

കുറിപ്പ്: ഒരു പോസ്റ്റ് ഓഫീസിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ ആകൂ .

 

 

Advertisement
ആവശ്യമായ രേഖകൾ

മേൽവിലാസം തെളിയിക്കുന്ന രേഖ (എലെക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, (മൂന്ന് മാസത്തിനു മുൻപുള്ളവ) , ബാങ്കിലെയോ , പോസ്റ്റ് ഓഫീസിലെയോ പാസ്ബുക്ക് , പാസ്പോർട്ട്, ശമ്പള സ്ലിപ്പ്, ആധാർ കാർഡ്)

തിരിച്ചറിയൽ രേഖ

( പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ് )

2 പാസ്പോർട്ട് സൈസ് ഫോട്ടോയോകൾ( ഈ അടുത്ത് എടുത്തത് )

ഏറ്റവും കുറഞ്ഞ കുറഞ്ഞ ബാലൻസ് തുക

 

 

പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുറക്കാൻ

ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന്, നിങ്ങളുടെ ഏറ്റവും അടുത്ത പോസ്റ്റ് ഓഫീസിൽ നിന്നു ഫോം ഫിൽ ചെയ്തു അതിനോടൊപ്പം മേൽവിലാസം തെളിക്കുന്ന രേഖ,തീരിച്ചറിയാൽ രേഖ, കെ വൈ സി ഫോം,പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ, മിനിമം ബാലൻസ് തുക, എന്നിവ പോസ്റ്റ് ഓഫീസിൽ നൽകുക.

മുതിർന്ന പൗരന്മാർക്ക് പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനായി ഒരു പ്രത്യേക ഫോം ആണ് പൂരിപ്പിച്ചു നൽകേണ്ടത്

 

English Summary

Read the steps to take for opening a savings account at post office