എച്ച്ഡിഎഫ്സി ബാങ്കും വായ്പകൾക്ക് പലിശ കൂട്ടി

എച്ച്ഡിഎഫ്സി ബാങ്കും വായ്പ പലിശ നിരക്ക് ഉയ‍ർത്തി. എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും 20 ബേസിസ് പോയിന്റാണ് എംസിഎൽആർ ഉയ‍ർത്തിയിരിക്കുന്നത്.

പലിശ നിരക്ക്

പുതുക്കിയ നിരക്ക് അനുസരിച്ച് വിവിധ കാലാവധികളിലുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 8.25 ശതമാനം മുതൽ 8.9 ശതമാനം വരെയാണ്. ഇന്നലെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നതിന് മുമ്പ് വിവിധ പൊതുമേഖല ബാങ്കുകള്‍ തങ്ങളുടെ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നു. താഴെ പറയുന്നവയാണ് പലിശ നിരക്ക് ഉയർത്തിയ മറ്റ് ബാങ്കുകൾ.

എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എംസിഎൽആ‍ർ നിരക്ക് 0.2 ശതമാനം കഴിഞ്ഞ ആഴ്ച്ച ഉയർത്തി. ഇതോടെ എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയർന്നു. പുതിയ നിരക്ക് സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് വർഷം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 20 ബേസിസ് പോയന്റാണ് ഉയർത്തിയിരിക്കുന്നത്. 8.1 ശതമാന‌മാണ് പുതിയ പലിശ നിരക്ക്. മുമ്പ് 7.9 ശതമാനമായിരുന്നു പലിശ. ഒരു വർഷം കാലാവധിയിലുള്ള വായ്പയുടെ പലിശ നിരക്ക് 8.45 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. നേരത്തേ ഇത് 8.25 ശതമാനമായിരുന്നു.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ പലിശ നിരക്കുകളില്‍ 0.05 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് വരുത്തിയത്. എസ്ബിഐ പലിശ നിരക്ക് ഉയർത്തിയതിന് തൊട്ടു പിന്നാലെയാണ് ബാങ്ക് ഓഫ് ബറോഡയുടെ പലിശ വർദ്ധിപ്പിക്കൽ. സെപ്റ്റംബർ 7 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഒരു വർഷം കാലാവധിയുള്ള വായ്പയുടെ പലിശ നിരക്ക് 8.50 ശതമാനത്തിൽ നിന്ന് 8.55 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.

ഐസിഐസിഐ ബാങ്ക്

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് തങ്ങളുടെ പലിശ നിരക്കുകളില്‍ 0.15 ശതമാനത്തിന്‍റെ വര്‍ദ്ധനയും നടപ്പാക്കി. ഐസിഐസിഐ ബാങ്കിന്റെ പുതുക്കിയ ഒരു മാസത്തെ എംസിഎൽആർ ഇപ്പോൾ 8.55 ശതമാനമാണ്.

malayalam.goodreturns.in

Have a great day!
Read more...

English Summary

HDFC Bank, the country’s largest private-sector lender by assets, raised its marginal cost of funds-based lending rates (MCLRs) by 20 basis points (bps) across tenures. Its one-year MCLR now stands at 8.6%.