ഒക്ടോബര്‍ മുതല്‍ ചില നിത്യോപയോഗ സാധനങ്ങളുടെ വിലകൂടുമെന്ന് നിങ്ങള്‍ക്കറിയാമോ?

നാണയപ്പെരുപ്പവും വര്‍ധിച്ചുവരുന്ന ഇന്ധനവിലയും പല നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിപ്പിക്കുമെന്ന് പ്രമുഖ ബിസിനസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സാമ്പത്തിക പാദം തുടങ്ങുന്ന ഒക്ടോബര്‍ മുതല്‍ അഞ്ചു മുതല്‍ എട്ടുവരെ ശതമാനം വില വര്‍ധനവുണ്ടാകും. ഇതില്‍ ചിലതിന്റെ വില ഇതിനകം തന്നെ വര്‍ധിച്ചിട്ടുണ്ട്. സാധാരണക്കാരെയായിരിക്കും ഈ വില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുക.

Advertisement

പണപ്പെരുപ്പത്തിനുള്ള സാധ്യത കൂടുതലാണ്. മുന്നോട്ടു കുതിക്കുന്ന വിലയെ തടുത്തു നിര്‍ത്തുന്നത് പ്രായോഗികമായി ശരിയല്ല. എന്തുവന്നാലും വിലയില്‍ അഞ്ച് ശതമാനം വര്‍ധനവ് വരുത്താതെ രക്ഷയില്ല-പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മാണ കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടര്‍ വരുണ്‍ ബെറി നിലപാട് വ്യക്തമാക്കി.

Advertisement

പ്രമുഖ എഫ്എംസിജി കമ്പനിയായ പാര്‍ലെ പ്രൊഡക്ടിസിനും ഇതേ അഭിപ്രായമാണുള്ളത്. '' ഏകദേശം 7-8 ശതമാനത്തിന്റെ വര്‍ധനവ് വേണ്ടി വരും. ശരിയ്ക്കും 10-12 ശതമാനം വരെ അധിക ബാധ്യത ഉണ്ടായിട്ടുണ്ട്. പക്ഷേ, അത് പരിപൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ല-കമ്പനി പ്രതിനിധി അറിയിച്ചു.

രാജ്യത്തെ നമ്പര്‍ വണ്‍ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ഇതിനകം പല ഉത്പന്നങ്ങളുടെയും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. സോപ്പ്, സോപ്പുപൊടി, സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 5-7 ശതമാനത്തോളം വില വര്‍ധനവുണ്ട്.
സഫോള എണ്ണയും പാരച്യൂട്ട് ഹെയര്‍ ഓയിലും വില്‍ക്കുന്ന മാരികോ 7 ശതമാനം വിലകൂട്ടിയിട്ടുണ്ട്. വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സിനും മൊബൈലുകള്‍ക്കും വിലകൂടാനുള്ള സാധ്യത കൂടുതലാണ്. പുതിയ സാമ്പത്തിക പാദത്തില്‍ പുതിയ വിലയോടെയായിരിക്കും ഉത്പന്നങ്ങള്‍ വിപണിയിലെത്തുകയെന്ന് ചുരുക്കം.

English Summary

Daily use items will likely see a price hike of as much as 5-8% from the next quarter
Advertisement