ലോകസഭാ തിരഞ്ഞെടുപ്പ് വരുന്നു, അതിനു മുമ്പ് വാങ്ങേണ്ട രണ്ടു ഓഹരികള്‍

ഈ വര്‍ഷാവസാനം വിവിധ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം ആദ്യം ലോകസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തീര്‍ച്ചയും തിരഞ്ഞെടുപ്പ് കൊണ്ട് മെച്ചം കിട്ടുന്ന ചില മേഖലകളും ഉണ്ട്. ഇത്തരത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ചില കമ്പനികളെ കുറിച്ച് പറയാം.

ജാഗരണ്‍ പ്രകാശന്‍
ഈ കാലയളവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യങ്ങള്‍ക്കായി കൂടുതല്‍ തുക ചിലവഴിക്കും. മധ്യപ്രദേശും രാജസ്ഥാനും തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലുണ്ട്. ദൈനിക് ജാഗരണ്‍, റേഡിയോ സിറ്റി, മിഡ് ഡേ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഈ കമ്പനിയില്‍ നിന്നുള്ളതാണ്. ഇപ്പോള്‍ 118.45 രൂപ മാത്രം വിലയുള്ള ഈ ഓഹരികള്‍ വാങ്ങാവുന്നതാണ്. ചരിത്രം നോക്കുകയാണെങ്കില്‍ 200 വരെ എത്താനുള്ള സാധ്യത തള്ളികളയാനാകില്ല.

രുചിര പേപ്പേഴ്‌സ്
തിരഞ്ഞെടുപ്പ് കൊണ്ട് നേരിട്ട് മെച്ചം കിട്ടുന്ന കമ്പനിയല്ല രുചിര. ഏറ്റവും കൂടുതല്‍ പേപ്പറുകള്‍ ആവശ്യമായി വരുന്ന സമയമാണിത്. നിലവില്‍ 143.55 രൂപയാണ് വില. ആറു മാസം മുമ്പുവരെ 201 രൂപയുണ്ടായിരുന്നുവെന്നതില്‍ നിന്നും ഈ ഓഹരിയുടെ പ്രാധാന്യം മനസ്സിലാകുമെന്ന് കരുതട്ടെ.

Read more about: stock election price ഓഹരി

Have a great day!
Read more...

English Summary

Stocks That May Benefit From Elections 2019