തൊടിയിലെ പൂക്കളെല്ലാം പൂത്തു, ചാണകം മെഴുകിയ മുറ്റം, പൂത്തുമ്പികൾ നിറഞ്ഞു- അതെ പൂവിളിയും പൂക്കളവുമായി ഈ വർഷത്തെ പൊന്നോണപ്പുലരിയെത്തുന്നു. പത്ത് ദിവസത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുവാനായി നാളെ അത്തം തുടങ്ങും. ഓരോ ദിവസവും ചാണകം മെഴുകിയ പൂത്തറയിൽ പൂക്കളമൊരുക്കി തിരുവോണ നാളിനായുള്ള കാത്തിരിപ്പാണ് നാളെ തുടങ്ങുന്നത്. ഇത്തവണ സെപ്റ്റംബർ 6നാണ് തിരുവോണം. മലയാളികളുടെ സുപ്രധാന ആഘോഷങ്ങളിലൊന്നായ ഓണത്തെ വരവേൽക്കാൻ ഇനി വെറും മണിക്കൂറുകൾ മാത്രം.

Advertisement

സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ആഘോഷമാണ് ഓണം. പുരാണത്തിൽ പരമാർശിച്ചതു പോലെ പണ്ട് കേരളത്തിൽ മാവേലി നാടുവാണീടും കാലമായിരുന്നു. അന്ന മാനുഷരെല്ലാരാവും ആമോ​ദത്തോടെ ജീവിച്ചിരുന്നു. ഇന്ന് അതെല്ലാം പഴംകഥകളായെങ്കിലും മലയാളികളുടെ വിശ്വാസപ്രകാരം തിരുവോണ നാളിൽ മാവേലിത്തമ്പുരാൻ കേരളത്തിൽ സന്ദർശനം നടത്തുന്നു എന്നാണ്.

Advertisement

അത്തച്ചമയം

കേരളത്തിൽ ഓണാഘോഷങ്ങൾക്ക് പേരുകേട്ട സ്ഥലം എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ്. അത്തം നാളിൽ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ആഘോഷങ്ങൾ ചരിത്രപ്രസിദ്ധമാണ്. നാളെ അത്തം നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ സെപ്തംബർ 4 വരെ തുടരും. പണ്ട് അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വസൈന്യത്തോടെ പ്രജകളെ കാണാനെത്തുന്ന ആഘോഷമായിരുന്നു അത്തച്ചമയം. എന്നാൽ പിന്നീട് ഇത് നിർത്തലാക്കി. ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണ് ഈ ആഘോഷം നടത്തുന്നത്.

അത്തം ദിനത്തിലെ പ്രത്യേകതകൾ

മാവേലി തമ്പുരാനെ വരവേൽക്കുന്നതിനു വേണ്ടിയാണ് അത്തം മുതൽ പൂക്കളം ഒരുക്കുന്നത്. അത്തം മുതൽ പത്താം ദിവസമാണ് തിരുവോണം ആഘോഷിക്കുന്നത്. ഈ ദിവസമാണ് മഹാബലി രാജാവ് കേരളം സന്ദർശിക്കുന്നതെന്ന് സങ്ക‍ൽപ്പം. സാധാരണയായി വീടുകളിൽ പൂക്കളം ഒരുക്കുമ്പോൾ മധ്യത്തിൽ വാമനന്‍ അവതാര വിഗ്രഹങ്ങള്‍ അഥവാ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നു. ഇത് അത്തം മുതൽ തിരുവോണം വരെ ഉണ്ടായിരിക്കും.

Advertisement

അത്തം ഇങ്ങെത്തി. ഇനി കേരളത്തിലെ വീടുകളിൽ ഓണത്തിൻ്റെ തിരക്കേറുന്നു. ഇനി വെറും 10 ദിവസങ്ങൾ. നിങ്ങളുടെ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കുമെല്ലാം അയക്കാവുന്ന അത്തം ആശംസകൾ ഇതാ;

അത്തം ആശംസകൾ

  • ഈ അത്തം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ!
  • സന്തോഷകരവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണക്കാലത്തിനായി അത്തം ആശംസകൾ
  • വിവിധ വർണത്തിലുള്ള പൂക്കളം പോലെ ഈ അത്തം മുതൽ നിങ്ങളുടെ ജീവിതം വർണ്ണാഭമാവട്ടെ!
  • അത്തം ആശംസകൾ! സ്നേഹവും സൗഹൃദവും നിറഞ്ഞിരിക്കട്ടെ
  • അത്തം പത്തിന് പൊന്നോണം, അത്തം ആശംസകള്‍
  • ശുഭപ്രതീക്ഷകളുടെ പൂക്കളമൊരുക്കാൻ അത്തം എത്തി, എല്ലാവര്‍ക്കും അത്തം ആശംസകള്‍
  • സന്തോഷത്തിന്റേയും സമൃദ്ധിയുടേയും അത്തം ആശംസകൾ നേരുന്നു
  • എള്ളോളമില്ല പൊളിവചനം... എല്ലാവര്‍ക്കും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും അത്തം ആശംസകൾ
  • അത്തം മുതൽ ഇനി നിങ്ങളുടെ ജീവിതവും ശോഭിക്കട്ടെ, അത്തം ആശംസകൾ!
  • സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്ന ഒരു ഓണക്കാലത്തിനായി കാത്തിരിക്കാം. അത്തം മുതൽ ഐശ്വര്യം നിറയട്ടെ
  • വിഭവ സമൃദ്ധമായ ഓണസദ്യ പോലെ ഈ അത്തം മുതൽ നിങ്ങളുടെ ജീവിതവും സമൃദ്ധിയോടെ ശോഭിക്കട്ടെ- അത്തം ആശംസകൾ!