സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ഓരോ മാസവും ബാങ്ക് അവധി ദിനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഓരോ മാസത്തിലും വ്യത്യസ്ത ആഘോഷങ്ങൾ നടക്കുന്നതിനാൽ അവധി ദിനങ്ങളും വ്യത്യാസപ്പെടുന്നു. സാധാരണയായി എല്ലാ മാസത്തിലും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചകളിലും ബാങ്കുകൾ അവധിയായിരിക്കും. ഒക്ടോബറിൽ ഏതെല്ലാം ദിവസങ്ങളിൽ അവധിയുണ്ടെന്ന് അറിയണ്ടേ? രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒക്ടോബറിൽ മൊത്തം 20 ദിവസത്തോളം ബാങ്കുകൾ അടച്ചിടും.

Advertisement

ബാങ്ക് ഇടപാടുകൾ പ്ലാൻ ചെയ്യുമ്പോൾ അവധി ദിനങ്ങളെ കുറിച്ച് അറിഞ്ഞില്ലെങ്കിൽ പണി പാളും. നവരാത്രി, ​ഗാന്ധി ജയന്തി, ദീപാവലി തുടങ്ങി ഒട്ടനവധി ആഘോഷങ്ങളാണ് വരാനിക്കുന്നത്. അതിനാൽ ഒക്ടോബറിൽ ഏതെല്ലാം ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിടുമെന്നും തുറക്കുമെന്നും അറിയാം;

Advertisement

ഒക്ടോബർ 1, ബുധൻ : ഈ ദിവസം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മഹാനവമി ആഘോഷിക്കുന്നു. അതിനാൽ ത്രിപുര, കർണാടക, ഒഡീഷ, തമിഴ്‌നാട്, സിക്കിം, അസം, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, കേരളം, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, മേഘാലയ എന്നിവിടങ്ങളിലെല്ലാം ബാങ്കുകൾക്ക് അവധിയായിരിക്കും.

ഒക്ടോബർ 2, വ്യാഴം : ഗാന്ധി ജയന്തി, വിജയ ദശമി, ദസറ എന്നീ ആഘോഷങ്ങളെല്ലാം ഈ ദിവസം നടക്കുന്നു. സാധാരണയായി ​ഗാന്ധി ജയന്തിക്ക് രാജ്യവ്യാപകമായി അവധിയായിരിക്കും. അതിനാൽ ഇത്തവണയും രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല.

ഒക്ടോബർ 3, വെള്ളി : ദുർഗ്ഗാ പൂജ (ദസൈൻ) നടക്കുന്നതിനാൽ സിക്കിമിൽ ബാങ്കുകൾ അടച്ചിരിക്കും.

Advertisement

ഒക്ടോബർ 4, ശനി : ഈ ദിവസവും സിക്കിമിൽ ദുർഗ്ഗാ പൂജ (ദസൈൻ) നടക്കുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല.

ഒക്ടോബർ 5, ഞായർ : മാസത്തിലെ എല്ലാം ഞായറാഴ്ചയും രാജ്യവ്യാപകമായി ബാങ്കുകൾക്ക് അവധിയാണ്.

ഒക്ടോബർ 6, തിങ്കൾ : ലക്ഷ്മി പൂജ നടക്കുന്നതിനാൽ ഈ ദിവസം മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്.

ഒക്ടോബർ 7, ചൊവ്വാഴ്ച : മഹർഷി വാല്മീകി ജയന്തി ആഘോഷിക്കുന്നതിനാൽ ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്.

ഒക്ടോബർ 10, വെള്ളിയാഴ്ച : കർവാ ചൗത്ത് ദിനമായതിനാൽ ഹിമാചൽ പ്രദേശിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

Advertisement

ഒക്ടോബർ 11, ശനിയാഴ്ച : ഇത് രണ്ടാം ശനിയാഴ്ചയാണ്. രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.

ഒക്ടോബർ 12, ഞായർ : എല്ലാ ഞായറാഴ്ചയും ബാങ്ക് അവധിയാണ്.

ഒക്ടോബർ 18, ശനിയാഴ്ച : കതി ബിഹു ആഘോഷിക്കുന്നതിനാൽ ഈ ദിവസം അസമിലെ ബാങ്കുകൾ അടച്ചിരിക്കും.

ഒക്ടോബർ 19, ഞായർ : എല്ലാ ഞായറാഴ്ചയും രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയായിരിക്കും.

ഒക്ടോബർ 20, തിങ്കൾ : ദീപാവലി ആഘോഷം നടക്കുന്നു. അതിനാൽ ത്രിപുര, ഗുജറാത്ത്, മിസോറാം, കർണാടക, മധ്യപ്രദേശ്, ചണ്ഡീഗഢ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, തെലങ്കാന, അരുണാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കേരളം, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ഡൽഹി, ഗോവ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാം ബാങ്കുകൾ പ്രവർത്തിക്കില്ല.

Advertisement

ഒക്ടോബർ 21, ചൊവ്വാഴ്ച : ദീപാവലി അമാവാസി (ലക്ഷ്മി പൂജ), ദീപാവലി, ഗോവർദ്ധൻ പൂജ എന്നിവ നടക്കുന്നതിനാൽ ഈ ദിവസം മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, സിക്കിം, മണിപ്പൂർ, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധിയായിരിക്കും.

ഒക്ടോബർ 22, ബുധനാഴ്ച : ഗോവർദ്ധൻ പൂജ, ലക്ഷ്മി പൂജ (ദീപാവലി), വിക്രം സംവത് പുതുവത്സരം എന്നിവ നടക്കുന്നതിനാൽ ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ്, തമിഴ്നാട്, എന്നിവിടങ്ങളിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.

ഒക്ടോബർ 23, വ്യാഴം : ഭായ് ദൂജ്, ചിത്രഗുപ്ത് ജയന്തി, ലക്ഷ്മി പൂജ ഭ്രാത്രിദ്വിതിയ, നിംഗോൾ ചക്കൗബ എന്നിവ നടക്കുന്നതിനാൽ ഗുജറാത്ത്, സിക്കിം, മണിപ്പൂർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

Advertisement

ഒക്ടോബർ 25, ശനിയാഴ്ച : നാലാമത്തെ ശനിയാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി

ഒക്ടോബർ 26, ഞായറാഴ്ച : രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി

ഒക്ടോബർ 27, തിങ്കൾ : ഛഠ് പൂജ (സായാഹ്ന പൂജ) ഉത്സവത്തിന് പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.

ഒക്ടോബർ 31, വെള്ളിയാഴ്ച : സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനാൽ ഈ ദിവസം ഗുജറാത്തിൽ ബാങ്കുകൾ അടച്ചിടും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.