തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം മുന്നില്‍ സംസ്ഥാനത്ത് ബാറുകള്‍ തുറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. അടുത്ത മാസം ആദ്യത്തോടെ ബാറുകള്‍ തുറക്കാനാണ് സാധ്യത. നവംബര്‍ അഞ്ചാം തീയതിയോടെ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിന് മുന്‍പ് ബാറുകള്‍ തുറക്കാനുള്ള നീക്കത്തിലേക്കാണ് സര്‍ക്കാര്‍ പോവുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ പിന്നെ ബാറുകള്‍ തുറക്കാന്‍ ഡിസംബര്‍ അവസാനം വരെ കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഉടന്‍ തന്നെ ബാറുകള്‍ തുറക്കാന്‍ സാര്‍ക്കാര്‍ ധാരണയിലെത്തിയത്.

Advertisement

തിരഞ്ഞെടുപ്പ് വിജ്ഞാപനം

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ പിന്നെ ബാറുകള്‍ തുറക്കാന്‍ ഡിസംബര്‍ അവസാനം വരെ കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് അടുത്തമാസം ആദ്യവാരത്തോടെ തന്നെ ബാറുകള്‍ തുറക്കാന്‍ സാര്‍ക്കാര്‍ ധാരണയിലെത്തിയത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡിസംബര്‍ അവസാനം ബാറുകള്‍ തുറക്കുന്നത് വിവാദങ്ങള്‍ക്ക് ഇടയാക്കും. ഇതും കൂടി ഉടന്‍ തന്നെ ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിര്‍ണ്ണായകമായി.

Advertisement
ബാര്‍ തുറക്കുന്നത്


ബാര്‍ തുറക്കുന്നത് ബാറുടമകളും മുന്നില്‍ കാണുന്നുണ്ട്. കൗണ്ടര്‍ വഴി വില്‍ക്കാനായി വിലകുറഞ്ഞ മദ്യങ്ങള്‍ ഏടുക്കുന്നത് ബാറുകാര്‍ കുറച്ചിട്ടുണ്ട്. കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെയാവും ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് ഉറപ്പു വരുത്താന്‍ എക്സൈസ്, പൊലീസ്, റവന്യൂ വിഭാഗങ്ങല്‍ ബാറുകളില്‍ പരിശോധന നടത്തും.

രണ്ട് പേര്‍ മാത്രം

ഒരു മേശയ്ക്ക് ഇരുവശവും രണ്ട് പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളു. ഇതിനായി കൃത്യമായ അകലം പാലിക്കണം. ടേബിളുകള്‍ക്കിടയിലും നിശ്ചിത അകലം ഒഴിച്ചിടണം. ഭക്ഷണം പങ്കുവെച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയിറ്റര്‍മാര്‍ ഉള്‍പ്പടേയുള്ള ബാര്‍ ജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ കേരളത്തിലും ബാറ് തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ കോടതിയെ സമീപിച്ചിരുന്നു,

പാര്‍ട്ടിയുടെ നിലപാട്

എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് മാത്രമായി തിരുമാനം എടുക്കാന്‍ കഴിയില്ലെന്നായിരുന്നു എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. നേരത്തെ സിപിഎം നേതൃത്വവും ഇക്കാര്യം പരിശോധിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായി വരുന്ന ഘട്ടമായതിനാല്‍ സാവകാശം മതി ബാര്‍ തുറക്കലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. തുടര്‍ന്ന് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കൂടി പുറത്തു വന്നതോടെ ബാര്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുകയായിരുന്നു.