ഒക്ടോബർ 2, ഭാരതം മുഴുവൻ ദേശീയ അവധിയായി ആചരിക്കുന്നത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്. സത്യം, അഹിംസ, സമാധാനം എന്നീ മൂല്യങ്ങളിലൂടെ ലോകത്തിന് വഴികാട്ടിയ ആ യുഗപുരുഷന്റെ ത്യാഗങ്ങളെയും ജീവിതദർശനങ്ങളെയും ഓർമ്മിക്കാനുള്ള ദിനം കൂടിയാണിത്. ഈ വർഷം രാജ്യം ആഘോഷിക്കുന്നത് ഗാന്ധിജിയുടെ 156-ാമത് ജന്മദിനമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പ്രയത്നങ്ങളും ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തതാണ്.

Advertisement

1869-ൽ ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ച ​ഗാന്ധിജി, ലളിത ജീവിതത്തിലൂടെയും ഉയർന്ന ചിന്തകളിലൂടെയും ജനഹൃദയങ്ങളിൽ ഇടം നേടി. ഗാന്ധിജി തന്റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ചു. അഹിംസയുടെ മാർഗ്ഗത്തിലൂടെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ വെല്ലുവിളിക്കാനും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാനും അദ്ദേഹം പരിശ്രമിച്ചു.

Advertisement

ഗാന്ധിജിയുടെ ജീവിതദർശനം

രാഷ്ട്രീയപരമായ പ്രക്ഷോഭങ്ങൾക്കപ്പുറം, ധാർമ്മിക മൂല്യങ്ങൾ, സത്യം, വിനയം എന്നിവ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. ഇന്ത്യയുടെ വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഈ ശുഭദിനത്തിൽ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നമ്മുടെ രാഷ്ട്രപിതാവിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തെയും അദ്ദേഹം പകർന്നു നൽകിയ ഉദാത്തമായ സന്ദേശങ്ങളെയും നമുക്ക് ഈ ദിനത്തിൽ ആദരവോടെ സ്മരിക്കാം.

ഈ ദിവസത്തിൽ പ്രിയപ്പെട്ടവർക്കായി അയക്കാവുന്ന മികച്ച ​ഗാന്ധിജയന്തി ആശംസകളും, സന്ദേശങ്ങളും, ചോദ്യോത്തരങ്ങളും എല്ലാം അറിയാം;

ഗാന്ധി വചനങ്ങൾ

  • എന്റെ ജീവിതമാണ് എന്റെ സന്ദേശം.
  • ഓരോ വീടും വിദ്യാലയങ്ങളാണ്, മാതാപിതാക്കൾ അധ്യാപകരും.
  • പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക.
  • നിങ്ങള്‍ ലോകത്തില്‍ യഥാര്‍ത്ഥ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍, കുട്ടികളില്‍ നിന്ന് തുടങ്ങുക.
  • വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പാഠപുസ്‌തകം അധ്യാപകരാണ്.
  • എന്റെ സമ്മതം ഇല്ലാതെ ആർക്കും എന്നെ വേദനിപ്പിക്കാനാവില്ല.
  • പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
  • ശക്തരുടെ ആയുധമാണ് അഹിംസ.
  • കണ്ണിന് പകരം കണ്ണ് എന്നാണെങ്കിൽ ലോകം മുഴവൻ അന്ധതയിലാണ്ടു പോകും.

ഗാന്ധി ജയന്തി ആശംസകൾ

Advertisement
  • ഏവർക്കും സ്നേഹം നിറഞ്ഞ ​ഗാന്ധി ജയന്തി ആശംസകൾ
  • സത്യത്തിന്റെയും അഹിംസയുടെയും പ്രതീകമായ മഹാത്മജിയുടെ 156-ാം ജന്മദിനം. ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ.
  • ഏവർക്കും ശാന്തിയുടെയും സ്നേഹത്തിന്റെയും ഗാന്ധി ജയന്തി ദിനാശംസകൾ
  • അഹിംസയാണ് ശക്തരുടെ ആയുധം, ഗാന്ധിജയന്തി ആശംസകൾ
  • ​ഗാന്ധിജിയുടെ ജീവിതം തന്നെയാണ് അദ്ദേഹത്തിൻ്റെ സന്ദേശവും. ഏവർക്കും ​ഗാന്ധി ജയന്തി ആശംസകൾ
  • നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ ശക്തിയെന്ന് ഈ ദിവസത്തിൽ ഓർമ്മിക്കാം. ​ഗാന്ധി ജയന്തി ആശംസകൾ

​ഗാന്ധി ജയന്തി ക്വിസ്

മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് എപ്പോഴാണ്?

a) 1918

b) 1910

c) 1915

d) 1905

ഉത്തരം: (c)

മഹാത്മാഗാന്ധി ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?

Advertisement

a) ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടുക

b) ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേക നിയോജകമണ്ഡലങ്ങൾ ആവശ്യപ്പെടുക

c) സാമുദായിക ഐക്യം പ്രോത്സാഹിപ്പിക്കുക

d) സാമ്പത്തിക പരിഷ്കാരങ്ങൾ മാത്രം തേടുന്നു

ഉത്തരം. (a)

1929-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗീകരിച്ച പ്രശസ്തമായ പ്രമേയം ഏതാണ്?

a) ലഖ്‌നൗ സെഷൻ പ്രമേയം

b) ക്വിറ്റ് ഇന്ത്യ പ്രമേയം

c) ലാഹോർ സെഷൻ പ്രമേയം

d) നിസ്സഹകരണ പ്രമേയം

ഉത്തരം (c)

താഴെ പറയുന്നവയിൽ ഗാന്ധിജിയുടെ കൃതി ഏതാണ്?

a) ഇന്ത്യയുടെ വെളിച്ചം

b) ഹിന്ദ് സ്വരാജ്

c) എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

d) ബി & സി

ഉത്തരം: (d)

മഹാത്മാഗാന്ധി നേതൃത്വം നൽകിയ ഉപ്പു സത്യാഗ്രഹം നടന്ന വർഷം?

a) 1919

b) 1930

c) 1942

d) 1947

ഉത്തരം. (b)

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

Advertisement

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.