ഇന്ത്യയിൽ ഇന്ന് സ്വർണ വിലയിൽ കനത്ത നഷ്ടം. തുടർച്ചയായ മൂന്നാം നാളും സ്വർണത്തിന് ഇടിവാണ്. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസമാവുന്നു. ആ​ഗോള തലത്തിലെ പ്രതിസന്ധികൾ മൂലമാണ് സ്വർണക്കുതിപ്പ് നിലച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്നായിരുന്നു നേരത്തെ സൂചന നൽകിയത്. എന്നാൽ നിലവിൽ പലിശ നിരക്ക് കുറക്കില്ലെന്ന വാർത്തകളാണ് ഉയരുന്നത്. ഇതാണ് പ്രധാനമായും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്താൻ കാരണമായത്.

Advertisement

പലിശ നിരക്ക് കുറയുന്നതാണ് സ്വർണ വിലക്ക് അനുകൂലം. ഫെഡറൽ റിസർവിൻ്റെ കഴിഞ്ഞ പണനയ യോഗത്തിന്റെ മിനിറ്റ്സ് ഈയാഴ്ച പുറത്തുവരും. ഈ റിപ്പോർട്ട് വ്യക്തമാവുന്നതോടെ സ്വർണ വിപണിയിലെ മാറ്റത്തെ കുറിച്ചും ധാരണയാവും. ഇന്ത്യയിൽ വിവാഹ സീസൺ എത്തിയതിനാൽ നിലവിലെ വിലക്കുറവ് നേട്ടമാണ്. ഇനിയും വില ഇടിഞ്ഞാൽ 90,000 രൂപക്കും താഴേക്ക് വീഴും.

Advertisement

ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില

24 കാരറ്റ് സ്വർണം ഗ്രാമിന് 11 രൂപ കുറഞ്ഞ് 12,497 രൂപയിലെത്തി. ഒരു പവൻ്റെ വില 88 രൂപ കുറഞ്ഞ് 99,976 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 110 രൂപ കുറഞ്ഞ് 1,24,970 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 1,100 രൂപ കുറഞ്ഞ് 12,49,700 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,455 രൂപയിലെത്തി. ഒരു പവൻ്റെ വില 80 രൂപ കുറഞ്ഞ് 91,640 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 100 രൂപ കുറഞ്ഞ് 1,14,550 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 1,000 രൂപ കുറഞ്ഞ് 11,45,500 രൂപയായി.

Advertisement

18 കാരറ്റ് സ്വർണം ഗ്രാമിന് 8 രൂപ കുറഞ്ഞ് 9,373 രൂപയിലെത്തി. ഒരു പവൻ്റെ വില 64 രൂപ കുറഞ്ഞ് 74,984 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 80 രൂപ കുറഞ്ഞ് 93,730 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 800 രൂപ കുറഞ്ഞ് 9,37,300 രൂപയായി.

എംസിക്സ് സ്വർണം, വെള്ളി

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഇന്ന് സ്വർണം, വെള്ളി ഫ്യൂച്ചറുകൾക്ക് വിലയിടിവുണ്ട്. സ്വർണം ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 122,717 രൂപയായി കുറഞ്ഞു. വിലയിൽ 0.68% ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളി ഫ്യൂച്ചേഴ്‌സ് വില കിലോയ്ക്ക് 155,000 രൂപയിലെത്തി. ഇന്ന് വിലയിൽ 0.65% ഇടിവുണ്ടായി.

Advertisement

അന്താരാഷ്ട്ര സ്വർണ വില

ആഗോള വിപണിയിലെ സാമ്പത്തിക സൂചനകൾക്ക് പിന്നാലെ സ്വർണ വിലയിൽ ഇന്ന് വീഴ്ചയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,050 ഡോളറായി കുറഞ്ഞു. ഫെഡ് നിരക്ക് കുറക്കില്ലെന്ന സൂചനയാണ് സ്വർണ വില കുറയാൻ പ്രധാന കാരണം. പലിശ നിരക്ക് വർദ്ധിക്കുമ്പോൾ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ ഡിമാൻഡ് കുറയുന്നു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

Advertisement

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.