സംസ്ഥാനത്തെ ബെവറജസ് ഔട്ട്‌ലെറ്റുകള്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 30) പ്രവര്‍ത്തിക്കുക രാത്രി ഏഴുമണി വരെ മാത്രം. അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ചാണ് സെപ്റ്റംബര്‍ 30-ന് ഔട്ട്‌ലെറ്റുകള്‍ നേരത്തേ അടയ്ക്കുന്നത്.

Advertisement

ഒക്ടോബര്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ആയതിനാലും ബെവറജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ഇതിനുശേഷം ഒക്ടോബര്‍ മൂന്നാം തീയതി മാത്രമേ ഔട്ട്‌ലെറ്റുകള്‍ പിന്നീട് തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കും ഈ അവധി ബാധകമായിരിക്കും.

Advertisement

20 രൂപയിൽ വലഞ്ഞ് ജീവനക്കാർ

പ്ലാസ്റ്റിക് ബോട്ടില്‍ മദ്യത്തിന് ഇരുപത് രൂപ നിക്ഷേപം വാങ്ങുന്ന ബെവ്‌കോയുടെ പരീക്ഷണ പദ്ധതിയില്‍ വലഞ്ഞ് ജീവനക്കാര്‍. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ പത്ത് ഔട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. ഇരുപത് രൂപ അധികം നല്‍കി വാങ്ങുന്ന മദ്യത്തിന്റെ കുപ്പി തിരികെ നല്‍കിയാല്‍ ഈ പണം തിരികെ നല്‍കുന്നതാണ് പദ്ധതി. പ്ലാസ്റ്റിക് മാലിന്യത്തിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. കൂടാതെ 800 രൂപയില്‍ കൂടുതലുള്ള മദ്യത്തിന് ചില്ല് കുപ്പികള്‍ മതിയെന്നും തീരുമാനിച്ചിരുന്നു.

Advertisement

എന്നാൽ തിരികെ വാങ്ങുന്ന കുപ്പികൾ ഔട്‌ലെറ്റുകളിൽ നിന്നും ആരും ശേഖരിക്കാൻ എത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കുപ്പി തിരികെ ശേഖരിക്കാന്‍ കുടുംബശ്രീയില്‍ നിന്നും പ്രത്യേകം ജീവനക്കാരെ നിയമിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഇതോടെ വില്‍പ്പന, കുപ്പിക്ക് മുകളില്‍ സ്റ്റിക്കറൊട്ടിക്കല്‍, രസീത് നല്‍കല്‍, ഒഴിഞ്ഞ കുപ്പി ശേഖരിക്കല്‍, നിക്ഷേപം തിരികെ നല്‍കല്‍ എല്ലാം കൂടി ജീവനക്കാര്‍ വലയുകയാണ്.

ഓണക്കാലത്ത് കുടിച്ചത് 920 കോടിയുടെ മദ്യം

ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്.

Advertisement

ഓണക്കാലത്തെ മദ്യ വില്‍പനയിലെ ഉയര്‍ച്ച ബെവ്‌കോയുടെ വാര്‍ഷിക വരുമാനത്തെയും സ്വാധീനിക്കും. 2023 -24ല്‍ ഇത് 19,069.27 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ ചെലവായത്. 2024-25ല്‍ 19,730.66 കോടി രൂപയായി ഈ കണക്ക് ഉയര്‍ന്നു. അതായത് 3.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബെവ്‌കോ നേടിയത്.

ശ്രദ്ധിക്കുക മദ്യപാനം ആരോഗ്യത്തിന് ഹാനികരം

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

Advertisement

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.