അങ്ങനെ കാത്തിരുന്ന റെക്കോർഡും തകർത്ത് സ്വർണ വില മുന്നേറുന്നു. ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കീഴടക്കി സ്വർണം പവന് 90,000 രൂപ കടന്ന് ഉയർന്നിരിക്കുന്നു. കേരളത്തിൽ സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്കും, വിവാഹ പാർട്ടികൾക്കുമെല്ലാം എട്ടിന്റെ പണിയായി. ഒരു തരി പൊന്ന് വാങ്ങാൻ വീടിൻ്റെ ആധാരം പണയം വെക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇത്രയും റെക്കോർഡ് കുതിപ്പിന് പിന്നിൽ രാജ്യാന്തര വിപണിയിലെ കുതിപ്പ് തന്നെയാണ്. എന്നാൽ ഇത് സാധാരണക്കാർക്ക് താങ്ങാനാവുന്നില്ല എന്നതാണ് സത്യം.

Advertisement

രാവിലെ കുതിച്ചുയർന്ന സ്വർണ വില ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും ഉയർന്നു. വീണ്ടും പവന് 560 രൂപയും ഗ്രാമിന് 70 രൂപയും വർദ്ധിച്ചിരിക്കുന്നു.

Advertisement

കേരളത്തിൽ സ്വർണം വാങ്ങാത്തവർ വിരളമാണ്. വിവാഹം തുടങ്ങിയ എല്ലാ ആഘോഷങ്ങളിലും സ്വർണാഭരണങ്ങൾ ധരിക്കാത്ത സ്ത്രീകൾ ഉണ്ടായിരിക്കില്ല. എന്നാൽ നിലവിലെ സാഹ​ചര്യം സ്വർണം വാങ്ങാൻ അനുകൂലമല്ല. 1 ലക്ഷം രൂപയുണ്ടെങ്കിൽ വെറും ഒരു പവൻ മാത്രമേ കിട്ടുള്ളൂ. പത്ത് വർഷം മുന്നേ, അതായത് 2015ലെ ഒക്ടോബറിൽ സ്വർണം പവന് ഏറ്റവും ഉയർന്ന വില 20,080 രൂപയായിരുന്നു.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 175 രൂപ വർദ്ധിച്ച് 11,360 രൂപയായി. ഒരു പവന് 1,400 രൂപ വർദ്ധിച്ച് 90,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,13,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 12,393 രൂപയും, പവന് 99,144 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9295 രൂപയും പവന് 74,360 രൂപയുമാണ്.

Advertisement

രാജ്യാന്തര സ്വര്‍ണ വിപണിയിലും പുത്തൻ റെക്കോർഡ് കയറ്റം. കാത്തിരുന്നതു പോലെ സ്വർണ വില 4,000 ഡോളർ ഭേദിച്ചു. ഇതാണ് കേരളത്തിലും വില കുതിക്കാൻ കാരണമായത്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,044.96 ഡോളറിലെത്തി.

രാജ്യാന്തര വില 4,000 ഡോളർ കടന്നു

രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പാണ് രാജ്യാന്തര വിലയിലും കാണാൻ സാധിച്ചത്. ആദ്യമായി 4,000 ഡോളർ പിന്നിട്ടിരിക്കുന്നു. 5,000 ഡോളർ എന്ന ലക്ഷ്യത്തിലേക്കും ഉടൻ എത്തിയേക്കാം. യുഎസിൻ്റെ സാമ്പത്തിക രം​ഗത്തെ പ്രതിസന്ധികൾ രൂക്ഷമാവുന്നതോടെ ഡോളർ ഇടിയുകയും സ്വർണത്തിൻ്റെ മൂല്യം വർദ്ധിക്കുകയും ചെയ്യുന്നതാണ് സ്വർണ വില ഉയരാൻ വഴിയൊരുക്കുന്നത്.

Advertisement

ഇന്നത്തെ സ്വർണാഭരണ വില

സ്വർണ വില ആദ്യമായി ഇന്ന് 90,000 രൂപ കടന്നിരിക്കുന്നു. ഇത് ചരിത്ര നിമിഷം. ഇന്നത്തെ സ്വ‍ർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 97,730 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,260 രൂപയും കരുതേണ്ടി വരും. ഇനി പവന് 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ എതാനും ദിവസങ്ങൾ മാത്രം. നിലവിലെ ട്രെൻഡ് തുടർന്നാൽ നവംബറിനുള്ളിൽ തന്നെ പവന് 1 ലക്ഷം കടക്കും.

Advertisement

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.