സ്വർണ വിലയിൽ ഇന്ന് ആശ്വസിക്കണോ? തുടർച്ചയായ വിലക്കുതിപ്പിന് ശേഷം ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്. മൂന്ന് ദിവസം കൊണ്ട് പവന് വർദ്ധിച്ചത് 2,000 രൂപയും ​ഗ്രാമിന് 250 രൂപയുമാണ്. എന്നാൽ ഇന്ന് പവന് കുറഞ്ഞത് 200 രൂപ മാത്രം. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വസിക്കാനുള്ള വിലയിടിവായി ഇന്നത്തെ വിലക്കുറവിനെ കണക്കാക്കാൻ സാധിക്കില്ല. എങ്കിലും ഇന്നത്തെ അപ്രതീക്ഷിത വിലക്കുറവ് നേരിയ പ്രതീക്ഷ നൽകുന്നു.

Advertisement

വിവാഹ സീസണിൽ സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് തന്നെ ജ്വല്ലറികളിലേക്ക് വിടാം. ഒരുവേള നാളെ ശക്തമായ മുന്നേറ്റം ഉണ്ടായേക്കാം. നിലവിലെ ആ​ഗോള വിപണി സാഹചര്യത്തിൽ സ്വർണ വില ഉയരാനാണ് സാധ്യത കൂടുതൽ.

Advertisement

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയായി. ഒരു പവന് 200 രൂപ കുറഞ്ഞ് 95,480 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 28 രൂപ കുറഞ്ഞ് 13,020 രൂപയും, പവന് 224 രൂപ കുറഞ്ഞ് 1,04,160 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 21 രൂപ കുറഞ്ഞ് 9,465 രൂപയും, പവന് 168 രൂപ കുറഞ്ഞ് 75,720 രൂപയുമായി.

രാജ്യാന്തര സ്വർണ വിലയിലും ഇന്ന് നേരിയ ഇടിവുണ്ടായി. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,216.69 ഡോളറിലേക്ക് കുറഞ്ഞു. ഇതിൻ്റെ ഭാ​ഗമായി കേരളത്തിലും വില ഇടിഞ്ഞു.

Advertisement

ലാഭമെടുപ്പാണോ വിനയായത്?

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഉടൻ തന്നെ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന സൂചന നൽകിയത് സ്വർണത്തിന് കരുത്തായി. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ വില കുതിക്കാൻ കാരണമായതും. എന്നാൽ വില ശക്തമായി ഉയർന്നതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്നും ലാഭമെടുക്കാൻ തുടങ്ങി. ഇതോടെ ഇന്ന് സ്വർണ വിലയിൽ ഇടിവുണ്ടായി. മാത്രമല്ല ഡോളറിൻ്റെ മൂല്യം ഉയർന്നതും സ്വർണ വിലയെ പ്രതികൂലമായി ബാധിച്ചു.

സ്വർണാഭരണ വില അറിയാം

കേരളത്തിൽ ഇന്ന് സ്വർണ വില കുറഞ്ഞു. ഇത് സ്വർണം വാങ്ങുന്നവർക്ക് നേരിയ ആശ്വാസമാവുന്നു. എങ്കിലും ആഭരണം വാങ്ങുമ്പോൾ വിലയിൽ കാര്യമായ ആശ്വാസമൊന്നും ഉണ്ടാവുന്നില്ല. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,310 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,960 രൂപയുമായിരിക്കും. അതായത് ഇന്ന് വിലയിൽ നേരിയ ഇടിവുണ്ടായിട്ടും പവന് 1 ലക്ഷത്തിനു മുകളിൽ തുക ചിലവാക്കേണ്ടി വരുന്നു.

Advertisement

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.