നീണ്ട അവധിക്കു ശേഷമാണ് ഇന്ന് കേരളത്തിലെ സ്കൂളുകൾ തുറന്നിരിക്കുന്നത്. ആ​ഗസ്റ്റ് 26നായിരുന്നു അത്തം തുടങ്ങിയതെങ്കിലും ആ​ഗസ്റ്റ് 29നാണ് സ്കൂളുകൾ ഓണാവധിക്ക് അടച്ചുപൂട്ടിയത്. ഓണാഘോഷങ്ങൾക്കു ശേഷം കേരളത്തിലെ 14 ജില്ലകളിലെ സ്കൂളുകളും ആവേശത്തോടെ തുറന്നിരിക്കുന്നു. പക്ഷേ നാളെ വിവിധ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ അവധി ബാധകമാണോ? വിശദമായി അറിയാം.

Advertisement

നാളെ സെപ്റ്റംബർ 9ന് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കും. ഇതു പ്രമാണിച്ച് നാളെ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇത് പത്തനംതിട്ടയിൽ മാത്രമാണ് ബാധകമാവുന്നത്. അങ്കണവാടി, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്കെല്ലാം നാളെ പ്രാദേശിക അവധിയാണ്. സ്കൂളുകൾക്ക് മാത്രമല്ല പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധിയായിരിക്കും.

Advertisement

കേരളത്തിലെ ഏറ്റവും വലിയ പ്രസിദ്ധമായ വള്ളംകളി മഹോത്സവമാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. ഇതിനോടനുബന്ധിച്ചുള്ള വള്ളസദ്യയും ലോകപ്രസിദ്ധമാണ്. ആറന്മുള ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും എന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, സര്‍വകലാശാല പരീക്ഷകള്‍ എന്നിവയ്ക്ക് ഈ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Take a Poll

പത്തനംതിട്ടയിൽ ഈ പ്രദേശങ്ങളിലുള്ളവർക്ക് നാളെ അവധി ആഘോഷിക്കാം. എന്നാൽ കേരളത്തിലെ മറ്റു ജില്ലകളിൽ പ്രത്യേകം അവധികളൊന്നും ഇല്ല. ആറന്മുള്ള വള്ളംകളി പ്രമാണിച്ച് എല്ലാ വർഷവും പത്തനംതിട്ടയിൽ അവധി പ്രഖ്യാപിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രാ​ദേശിക അവധികൾ മറ്റു ജില്ലകളെ ബാധിക്കാറില്ല.

Advertisement

പത്തനംതിട്ടയിൽ മാത്രമല്ല അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെ സെപ്തംബര്‍ 9ന് ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ചൊവ്വാഴ്ച വൈകിട്ട് നാലിന് മാനവീയം വീഥിയില്‍ വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഈ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയില്‍ ഘോഷയാത്ര സമാപിക്കും.

എല്ലാ വർഷവും തിരുവനന്തപുരത്തെ ഓണാഘോഷം വർണ്ണാഭമായിരിക്കും. തിരുവനന്തപുരത്ത് ഈ ദിവസങ്ങളിൽ തെരുവുകൾ പോലും മനോഹരമായിരിക്കും.

നാളെ മാത്രമല്ല ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരുന്നു. അതായത് തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് പുലിക്കളിയോടനുബന്ധിച്ച് അവധിയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിക്ക് സ്വരാജ് റൗണ്ടില്ലായിരുന്നു പുലിക്കളി ആരംഭിച്ചത്.

Advertisement

കേരളത്തിൽ 10 ദിവസത്തെ ഓണാവധിക്കു ശേഷമാണ് വീണ്ടും അവധി. സെപ്റ്റംബറിൽ ഇനി വലിയ അവധികളൊന്നും ഇല്ല. ഒക്ടോബറിലാണ് പൂജാ അവധിയും ദീപാവലിയുമെല്ലാം വരാനിരിക്കുന്നത്. ഈ സമയങ്ങളിൽ കേരളത്തിലെ സ്കൂളുകൾക്ക് അവധിയുണ്ടാവും. പൂജാ അവധിക്ക് പല സംസ്ഥാനങ്ങളിലെയും സ്കൂളുകൾക്ക് കൂടുതൽ ദിവസം അവധി ഉണ്ടായിരിക്കും.