2023 അവസാനിക്കുകയാണ്. കേവലം 24 മണിക്കൂർ മാത്രമാണ് ബാക്കിയുള്ളത്. ലോകം പുതിയ പ്രതീക്ഷകളുമായി പുതുവർഷത്തെ, 2024 നെ സ്വീകരിക്കും. പുതിയ വർഷത്തിൽ എങ്ങനെ സാമ്പത്തിക ആസൂത്രണം ചെയ്യണമെന്ന് ഭൂരിപക്ഷം ആളുകളും തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ടാകും.

Advertisement

എവിടെയൊക്കെ യാത്ര പോകണമെന്നും ഇപ്പോഴേ തീരുമാനിച്ചിട്ടുണ്ടാകും അല്ലേ. എന്നാൽ യാത്ര ദിവസം നിശ്ചയിച്ച് കഴിഞ്ഞോ...? ഇല്ലെങ്കിൽ 2024ലെ അവധി ദിവസങ്ങൾ പരിശോധിക്കാം. 2024-ൽ ആർബിഐ ലിസ്റ്റ് ചെയ്തിട്ടുള്ള നീണ്ട വാരാന്ത്യ ബാങ്ക് അവധി ദിവസങ്ങളാണ് നമ്മൾ പരിശോധിക്കുന്നത്.

Advertisement


2024 ജനുവരി

ജനുവരിയിൽ ഒരു നീണ്ട വാരാന്ത്യമേ ഉള്ളൂ.

റിപ്പബ്ലിക് ദിനം (ജനുവരി 26) വെള്ളിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും വരുന്നതിനാൽ 3 ദിവസം തുടർച്ചയായി ബാങ്ക് അവധിയായിരിക്കും.

ഫെബ്രുവരി 2024

ഫെബ്രുവരിയിൽ നീണ്ട വാരാന്ത്യങ്ങളൊന്നുമില്ല.

2024 മാർച്ച്

മാർച്ചിൽ രണ്ട് നീണ്ട ബാങ്ക് അവധികൾ ഉണ്ടാകും. മാർച്ച് 8 വെള്ളിയാഴ്ച ശിവരാത്രി അവധിയാണ്. തുടർന്ന് രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും. നാലാമത്തെ ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഹോളി വരുന്നത്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിലും തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ അവധിയായിരിക്കും.

ഏപ്രിൽ 2024

ഏപ്രിൽ 1 ആണ് ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത്. ഏപ്രിൽ 7 ഞായറാഴ്ചയാണ്. 9 ന് പല സംസ്ഥാനങ്ങളിലും ബാങ്ക് അവധിയാണ്. അതുകൊണ്ടുതന്നെ 8 ആം തീയ്യതി അവധിക്ക് അപേക്ഷിച്ചാൽ നീണ്ട അവധി ദിവസങ്ങൾ ലഭിക്കും.

ഏപ്രിൽ 11 വ്യാഴാഴ്ച റംസാൻ-ഈദ് അവധിയാണ്. ഏപ്രിൽ 12-ന് (വെള്ളി) അവധിക്ക് അപേക്ഷിക്കാം. 13 ആം തീയ്യതി

രണ്ടാമത്തെ ശനിയാഴ്ചയും 14 ആം തീയ്യതി ഞായറാഴ്ചയും. അതായത് 4 ദിവസത്തെ അവധി ലഭിക്കും.

മെയ് 2024

മെയ് മാസത്തിൽ 23 വ്യാഴാഴ്ച ബുദ്ധ പൗർണിമ അവധിയാണ്. വെള്ളിയാഴ്ച അവധിയെടുത്താൽ നാലാമത്തെ ശനിയും ഞായറും കൂടി 4 ദിവസത്തെ അവധി ലഭിക്കും.

Advertisement

ജൂൺ 2024

ജൂണിൽ നീണ്ട വാരാന്ത്യങ്ങളില്ല.

ജൂലൈ 2024

ജൂലൈയിൽ നീണ്ട വാരാന്ത്യങ്ങളില്ല.

ഓഗസ്റ്റ് 2024

ഈ വർഷം ഓഗസ്റ്റ് 15 വ്യാഴാഴ്ച വരുന്നതിനാൽ ആ ആഴ്‌ച അവരുടെ നീണ്ട വാരാന്ത്യമായിരിക്കില്ല. എന്നാൽ നാലാം ശനി, ഞായർ എന്നിവയ്ക്കു ശേഷമുള്ള ജന്മാഷ്ടമി ഓഗസ്റ്റ് 26 തിങ്കളാഴ്ച ആയതിനാൽ തുടർച്ചയായ 3 ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും.

സെപ്റ്റംബർ 2024

രണ്ടാം ശനിയാഴ്ചയ്ക്കും ഞായറിനും ശേഷം ഈദ്-ഇ മീലാദ് പ്രമാണിച്ച് സെപ്റ്റംബർ 16 തിങ്കളാഴ്ച ചില സംസ്ഥാനങ്ങളിൽ ബാങ്കുകൾ അവധിയാണ്.

ഒക്ടോബർ 2024

ദസറ പ്രമാണിച്ച് ചില സംസ്ഥാനങ്ങളിലെ ബാങ്കുകൾ ഒക്ടോബർ 10,11, 12, 13, 14 തീയതികളിൽ അടച്ചിരിക്കും. കലണ്ടർ പരിശോധിച്ച് അവധി ദിവസങ്ങൾ മനസിലാക്കിയാൽ നീണ്ട അവധി ആഘോഷിക്കാം.

Advertisement

നവംബർ 2024

നവംബറിൽ നീണ്ട വാരാന്ത്യങ്ങളില്ല.

ഡിസംബർ 2024

ഡിസംബറിൽ നീണ്ട വാരാന്ത്യമില്ല.

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിലാണ് 2024ലെ നീണ്ട അവധി ദിവസങ്ങൾവരുന്നത്. എന്നാൽ ചില സംസ്ഥാനങ്ങളിൽ ഈ അവധി ദിവസങ്ങളിൽ മാറ്റം ഉണ്ടായേക്കാം. പ്രത്യേകിച്ച് കേരളത്തിൽ സെപ്റ്റംബർ മാസം ഓണാവധി ഉണ്ട് എന്ന കാര്യം മറക്കരുത്. സെപ്തംബർ 15ആം തീയതിയാണ് തിരുവോണം. അതുകൊണ്ട് പ്രാദേശിക അവധികൾ കൂടി കണക്കിലെടുത്തു വേണം യാത്രകൾ തീരുമാനിക്കാൻ.