ഓരോ ഓണക്കാലവും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ആഘോഷമാണ്. ഓണം എത്തിയാൽ പൂക്കളമിടാനും ഓണസദ്യ ഒരുക്കാനും മലയാളികൾക്ക് പ്രത്യേക ആവേശമാണ്. ഇവ രണ്ടും ഓണാഘോഷങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്തവയുമാണ്. നിലവിൽ അവശ്യ സാധനങ്ങൾക്കെല്ലാം വമ്പൻ വിലക്കയറ്റമാണ്. ഇത് ഓണാഘോഷങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രധാനമായും പച്ചക്കറി വില ഒട്ടും ആശ്വാസം നൽകുന്നില്ല.

Advertisement

ഓണസദ്യയ്ക്ക് പച്ചക്കറികൾ അവിഭാജ്യ ഘടകമാണ്. അവിയൽ, കൂട്ടുകറി, തോരൻ, പച്ചടി, കിച്ചടി, സാമ്പാർ, ഓലൻ, കാളൻ എന്നിവയ്ക്കെല്ലാം വിവിധ പച്ചക്കറികൾ ആവശ്യമാണ്. വിലക്കയറ്റം രൂക്ഷമാവുമ്പോൾ ഈ ഇനങ്ങളെല്ലാം മലയാളികൾക്ക് താങ്ങാനാവുമോ? പച്ചക്കറിക്കു പുറമേ തേങ്ങാ വിലയും, വെളിച്ചെണ്ണ വിലയും സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്.

Advertisement

കേരളത്തിലേക്ക് പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കറികൾ എത്തുന്നത്. നിലവിൽ കേരളത്തിൽ ഓണം സീസണായതിനാൽ വില നല്ല രീതിയിൽ ഉയരും. പണ്ട് വീട്ടുവളപ്പിൽ കൃഷി ചെയ്തിരുന്ന പച്ചക്കറികൾ ഉപയോ​ഗിച്ച് ഓണസദ്യയുണ്ടാക്കിയ മലയാളികൾ അന്യ സംസ്ഥാനത്തെ പച്ചക്കറി വണ്ടിക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

ഒരു ഓണസദ്യക്ക് എത്ര രൂപ ചിലവഴിക്കേണ്ടി വരുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ നാലം​ഗ കുടുംബത്തിൻ്റെ ഓണസദ്യക്ക് എത്ര രൂപ ചിലവഴിക്കേണ്ടി വരും? അറിയാം, അതിനു മുന്നേ നിങ്ങളുണ്ടാക്കുന്ന സദ്യയിലെ ഇനങ്ങളും പരിശോധിക്കാം.

സദ്യയിലെ പ്രധാന ഇനങ്ങൾ

ചോർ, സാമ്പാർ, അവിയൽ, കൂട്ടുകറി, പുളിയിഞ്ചി, അച്ചാർ, തോരൻ, പച്ചടി, കിച്ചടി, കാളൻ, പപ്പടം, കായ വറുത്തത്, ശർക്കര ഉപ്പേരി, പായസം എന്നിയാണ് പ്രധാനപ്പെട്ട ഇനങ്ങൾ. ഇവ ഒഴിച്ചു കൂടാനാവാത്ത ഓണസദ്യയിലെ വിഭവങ്ങളാണ്. എന്നാൽ ഇതിലും കൂടുതൽ വിഭവങ്ങളും സദ്യയിൽ കാണാം. ഇനി ഈ വിഭവങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം എത്ര രൂപ നിങ്ങൾ മുടക്കേണ്ടി വരുമെന്നും പരിശോധിക്കാം;

Advertisement

ഓണസദ്യയുടെ ചിലവ് ഇത്രയും

പച്ചക്കറികളുടെ വില

  • വെണ്ടക്ക - 250 ​ഗ്രാമിന് 12 രൂപ
  • മുരിങ്ങക്ക - 500 ​ഗ്രാമിന് 23 രൂപ
  • തക്കാളി- 250 ​ഗ്രാമിന് 12 രൂപ
  • കാരറ്റ്- 500 ​ഗ്രാമിന് 32.5 രൂപ
  • കാബേജ്- 300 ​ഗ്രാമിന് 10 രൂപ
  • ഇഞ്ചി- 250 ​ഗ്രാമിന് 22.5 രൂപ
  • സവാള - 500 ​ഗ്രാമിന് 14 രൂപ
  • വെള്ളരിക്ക- 500 ​ഗ്രാമിന് 10 രൂപ
  • ചേന- 250 ​ഗ്രാമിന് 18 രൂപ
  • പച്ചക്കായ- 300 ​ഗ്രാമിന് 20 രൂപ
  • പച്ചമുളക്- 100 ​ഗ്രാമിന് 8 രൂപ
  • ബീറ്റ്റൂട്ട്- 250 ​ഗ്രാമിന് 17.5 രൂപ

150 രൂപ മുതൽ ഓണസദ്യ വിതരണം ചെയ്യാനൊരുങ്ങി കുടുംബശ്രീ, പ്രീ-ബുക്ക് ചെയ്താൽ വീട്ടിലെത്തിക്കും

Advertisement

മറ്റു സാധനങ്ങൾ

  • മട്ട അരി- 1 കിലോക്ക് 49 രൂപ
  • തേങ്ങ- 1 കിലോക്ക് 60 രൂപ
  • വെളിച്ചെണ്ണ - 500 ​ഗ്രാമിന് 158.5 രൂപ
  • പാൽ - 1 ലിറ്ററിന് 56 രൂപ
  • പായസക്കിറ്റ് - 300 ​ഗ്രാമിന് 70 രൂപ
  • പഞ്ചസാര- 500 ​ഗ്രാമിന് 60 രൂപ

ഇത്രയും സാധനങ്ങൾ പ്രധാന അവശ്യ വസ്തുക്കളാണ്. ഇതെല്ലാം മൊത്തം 642 രൂപയുണ്ട്. അതായത് ഒരു ഓണസദ്യക്ക് 500 രൂപയിൽ കൂടുതൽ ചിലവഴിക്കേണ്ടി വരുന്നു. ഇതൊരു ഏകദേശ കണക്കാണെങ്കിലും ഇതിലും കൂടുതൽ ചിലപ്പോൾ ബഡ്ജറ്റ് ഉയരാനും സാധ്യതയുണ്ട്.