ഒരു ലക്ഷം രൂപ കൈയിലുണ്ടോ? മാസാമാസം കാശുണ്ടാക്കാൻ ചില വഴികൾ ഇതാ

നിങ്ങൾ കൂടുതൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനായുള്ള ചില നിക്ഷേപ മാ‍ർ​ഗങ്ങളെക്കുറിച്ച് തീ‍ർച്ചയായും അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് നിങ്ങളുടെ കൈയിൽ ഒരു ലക്ഷം രൂപയുണ്ടെന്ന് കരുതുക. ഈ ഒരു ലക്ഷം രൂപ എവിടെ നിക്ഷേപിച്ചാലാകും കൂടുതൽ ലാഭം ലഭിക്കുക? ഇതിനായി ചില നിക്ഷേപ മാ‌ർ​ഗങ്ങൾ പരിചയപ്പെടാം.

ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്

ഒരു ലക്ഷം രൂപ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാൻ പറ്റുന്ന നിക്ഷേപ മാ‍ർ​ഗങ്ങളിലൊന്നാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ. റിസ്ക് വളരെ കുറവുള്ള ഒരു നിക്ഷേപ മാ‍ർ​ഗമാണിത്. എട്ട് ശതമാനം വരെയാണ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക്.

പ്രതിമാസ വരുമാന പദ്ധതി

ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ പറ്റിയ രണ്ടാമത്തെ മികച്ച മാ‍ർ​ഗമാണ് പ്രതിമാസ വരുമാന പദ്ധതികൾ. ഇന്ത്യൻ പോസ്റ്റൽ സർവീസ് പ്രതിമാസ വരുമാന പദ്ധതി നടത്തുന്നുണ്ട്. ഇവിടെ പണം നിക്ഷേപിച്ചാൽ വാർഷിക പലിശ നിരക്ക് 8.5 ശതമാനം വരെ ലഭിക്കും. അതായത് വ‍ർഷം 8500 രൂപയും പ്രതിമാസ കണക്കിൽ 708.33 രൂപയുമാണ് ലഭിക്കുന്നത്.

സേവിം​ഗ്സ് അക്കൗണ്ട്

ഹ്രസ്വകാല ഫണ്ടുകൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നിക്ഷേപ മാ‍ർ​ഗമാണിത്. ഈ നിക്ഷേപത്തിന് കാലാവധി ബാധകമല്ല. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാവുന്നതാണ്.

പിപിഎഫ്

നിങ്ങളുടെ പണം നിക്ഷേപിക്കാൻ സാധിക്കുന്ന സുരക്ഷിതമായ മറ്റൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകൾ. ഇവിടെ നിങ്ങൾക്ക് ഒരു ലക്ഷം രൂപയിൽ കൂടുതലും നിക്ഷേപിക്കാൻ കഴിയും.

സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീം

കുറഞ്ഞത് 5 വർഷമാണ് സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീമിന്റെ കാലാവധി. പരമാവധി റിട്ടേൺ ലഭിക്കുന്ന ഒരു നിക്ഷേപ മാ‍ർ​ഗമാണിത്.

മ്യൂച്വൽ ഫണ്ട് സ്കീം

മറ്റൊരു മികച്ച നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ട് പദ്ധതികൾ. പ്രത്യേകിച്ച് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ ഇവയുടെ റിട്ടേൺ തുക മുൻകൂട്ടി പ്രവചിക്കാനാകില്ല. അൽപ്പം റിസ്കുള്ള ഒരു നിക്ഷേപ മാ‍ർ​ഗം കൂടിയാണിത്.

സ്വ‍ർണത്തിൽ നിക്ഷേപിക്കാം

സ്വർണ നിക്ഷേപം മികച്ച ഒരു മാ‍ർ​ഗമാണ്. 20 മുതൽ 22 ശതമാനം വരെയാണ് വിവിധ ഇടിഎഫ് നിക്ഷേപങ്ങളുടെ റിട്ടേൺ. പണം സ്വ‍ർണത്തിലാണ് നിക്ഷേപിക്കുന്നതെങ്കിൽ ഇടിഎഫുകൾ മാത്രം തിരഞ്ഞെടുക്കുക.

ടാക്സ് ഫ്രീ ബോണ്ട്

ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ പറ്റുന്ന മറ്റൊരു മാ‍ർ​ഗമാണ് ടാക്സ് ഫ്രീ ബോണ്ടുകൾ. സ്ഥിര നിക്ഷേപം പോലെ തന്നെ സുരക്ഷിതമായ നിക്ഷേപ മാർഗമാണിത്.

malayalam.goodreturns.in

Have a great day!
Read more...

English Summary

Money makes money. If you want to make more money then you should know how to invest your money for maximum returns. You just could not spend money and expect to raise your savings. In order to raise your savings you need to know ways investing your money.