ഇന്ത്യയിലെ സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗങ്ങള്‍

സുരക്ഷിത നിക്ഷേപം

Advertisement

സുരക്ഷിത നിക്ഷേപങ്ങളിൽ റിസ്കിന്റെ അളവ് കുറവാണെന്നു മാത്രമല്ല, ഒട്ടും തന്നെ നഷ്ടവും വരുകയുമില്ല. റിട്ടയർ ചെയ്തവർക്കും റിസ്ക് എടുക്കാൻ ഇഷ്ടമില്ലാത്തവർക്ക് സുരക്ഷിത നിക്ഷേപം നല്ല മാർഗ്ഗമാണ് . റിസ്ക് എടുക്കാൻ താല്പര്യം ഇല്ലാത്ത പല വ്യക്തികളും നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിലുള്ളവർ കൂടുതലും തിരഞ്ഞെടുക്കുന്നത് , സുരക്ഷിതമായ ഇത്തരം നിക്ഷേപങ്ങൾ ആണ് .
ഇന്ത്യയിലെ സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങൾ.

Advertisement

കെ.ടി.ഡി.എഫ്.സി ഫിക്സഡ് ഡെപ്പോസിറ്റുകൾ

കേരള ഗവണ്‍മെന്റ് പിന്തുണയോടു കൂടെയുള്ള നിക്ഷേപമായതിനാൽ ഇത് സുരക്ഷിതമാണ്. ഒന്ന് മുതൽ മൂന്നു , മൂന്ന് വർഷത്തെ കാലാവധിയിൽ നിങ്ങൾക്കു 8.25 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശയാണ് ലഭിക്കുക.ബ്രോക്കർമാർ വഴി കമ്പനി നിക്ഷേപ കാര്യങ്ങൾ പരിഗണിക്കാത്ത കൊണ്ട് നിക്ഷേപം ആരംഭിക്കാൻ ഒരു വ്യക്തി കമ്പനിയിലേക്ക് നേരിട്ട് ഫോം അയക്കേണ്ടതാണ് .നിങ്ങളുടെ ഫോമുകൾ അയയ്ക്കാൻ കഴിയുന്ന വിവിധ ശാഖകൾ കേരളത്തിൽ ഉണ്ട് .കേരള ഗവൺമെൻറിെൻറ പിന്തുണയോടെ ആയതിനാൽ ഇത് സുരക്ഷിതമാണ് .

ശ്രദ്ധിക്കേണ്ട കാര്യം: പലിശനിരക്ക് ഉയരുകയാണ്, അതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ പണം നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതു .

Advertisement

മഹീന്ദ്ര ഫിനാൻസ് എഫ്ഡി സുരക്ഷിതമാണ്

മഹീന്ദ്ര ഫിനാൻസ് വളരെ ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത് . നിങ്ങൾ ഓൺലൈനിൽ അപേക്ഷിക്കുകയാണെങ്കിൽ എഫ്ഡി യ്ക്കു ലഭിക്കുന്ന പലിശ 8.75% ആണ് .ഈ പലിശ നിരക്ക് മുപ്പത്തി മൂന്ന് മുതൽ നാൽപതു മാസത്തേക്കുള്ള നിക്ഷേപങ്ങൾക്കാണ് . പതിനഞ്ചു മാസത്തേക്കുള്ള നിക്ഷേപങ്ങൾക്കു നിങ്ങൾക്ക് 7.95 ശതമാനം പലിശ ലഭിക്കുന്നു . സുരക്ഷിതമായ ചെറിയ ബാങ്കുകളെ സമീപിച്ചാൽ നിങ്ങൾക്ക് 9.50 ശതമാനം വരെ പലിശ ലഭിച്ചേക്കാം . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസ് ഉള്ള അത്തരം ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതും സുരക്ഷിതമാണ്

English Summary

Read about Best safe investment options in India,
Advertisement