പണം ഇല്ലാതെ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം തുടങ്ങി മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പണം കൂടിയേ തീരു. 'നാണം കെട്ടും പണം നേടിനാൽ, പണം ആ നാണക്കേട് മാറ്റിടും' എന്ന പഴഞ്ചൊല്ല് പോലും നമ്മുടെ നാട്ടിലുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സുരക്ഷ തുടങ്ങിയ അവശ്യകാര്യങ്ങൾ നിറവേറ്റാൻ വരുമാനം സഹായിക്കുമ്പോൾ അത് സന്തോഷം നൽകുന്നു. എന്നാൽ ഇതേ പണം തന്നെയാണ് മനുഷ്യന്‍റെ സങ്കടത്തിനും കാരണം. എങ്ങനെയാണ് പണം മനുഷ്യന്‍റെ സന്തോഷത്തിന് അതിര് നിശ്ചയിക്കുന്നത് എന്ന് നോക്കാം.
1. താരതമ്യം
ആളുകൾ പലപ്പോഴും തങ്ങളുടെ സാമ്പത്തിക വിജയത്തെ വിലയിരുത്തുന്നത് സമപ്രായക്കാരുമായോ, സഹപ്രവർത്തകരുമായോ, സോഷ്യൽ മീഡിയ ജീവിതശൈലിയുമായോ താരതമ്യം ചെയ്താണ്. ഈ താരതമ്യം നിരന്തരം ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യത്തെ മാറ്റും. അയൽക്കാരനെ പോലെ ജീവിക്കാൻ കൊതിക്കുമ്പോൾ കൂടുതൽ പണം നേടണം എന്ന് തോന്നും. ഈ ചിന്ത ജീവിതത്തിൽ സംതൃപ്തി നൽകില്ല.
2. ജീവിതവും മൂല്യങ്ങളും
നിങ്ങളുടെ മൂല്യങ്ങൾ, റിസ്ക് എടുക്കാനുള്ള കഴിവ്, ചെലവഴിക്കൽ ശീലങ്ങൾ, വൈകാരിക സുരക്ഷ എന്നിവയുമായി പണം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സന്തോഷം. ഈ ഘടകങ്ങളിൽ വ്യക്തതയില്ലെങ്കിൽ, ഉയർന്ന വരുമാനം പോലും അപര്യാപ്തമാണെന്ന് തോന്നാം.
3. വരുമാനത്തേക്കാൾ ചിലവ്
ദീർഘകാല സന്തോഷത്തിൽ സമ്പത്തിനേക്കാൾ ശക്തമായ ബന്ധങ്ങൾ, ആരോഗ്യം, ലക്ഷ്യം, കാലക്രമേണയുള്ള നിയന്ത്രണം എന്നിവയ്ക്ക് വലിയ പങ്കുണ്ട്. ജീവിതത്തിലെ ഈ സാമ്പത്തികേതര വശങ്ങളെ പ്രാപ്തമാക്കുമ്പോഴാണ് പണം സന്തോഷത്തെ ഏറ്റവും നന്നായി പിന്തുണയ്ക്കുന്നത്. അതുകൊണ്ടുതന്നെ വരുമാനത്തിന് അനുസരിച്ച് ചിലവാക്കുകയും ഭാവി ജീവിതത്തിലേക്ക് നീക്ക് ഇരിപ്പ് നടത്തുകയും ചെയ്യുക.
4. സുഖസൗകര്യങ്ങളുടെ പരിധി
അടിസ്ഥാന സുഖസൗകര്യങ്ങളും സ്ഥിരതയും കൈവരിച്ചുകഴിഞ്ഞാൽ അതിൽ സംപൃതി നേടാൻ പലർക്കും സാധിക്കാറില്ല. കൂടുതൽ സമ്പാദിക്കുക എന്ന ചിന്തയിലേക്ക് പലരും പോകുന്നു. അതുകൊണ്ടുതന്നെ നിലിവിലുള്ള ജീവിതം ആസ്വദിക്കാൻ പലരും മറന്ന് പോകുന്നു.
പണം ജീവിത്തിലെ ഏറ്റവും ആവശ്യമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിനുള്ള പണം സമ്പാദിക്കുക. അതുവഴി ലഭിക്കുന്ന ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുക. സമ്പാദ്യത്തിൽ നിന്ന് നിക്ഷേപം നടത്തുകയും ഭാവി ജീവിതത്തിൽ സാമ്പത്തിക അടിത്തറ ഉണ്ടാക്കുകയും ചെയ്യുക. അധികമായാൽ അമൃതം വിഷം എന്നത് പോലെ പണം നേടുന്നതിലും ചിലവഴിക്കുന്നതിലും കണക്ക് സൂക്ഷിക്കു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More Articles
- എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?
- നിഫ്റ്റി 24,420-ൽ; ടിസിഎസ് ഫലങ്ങൾ വരാനിരിക്കെ ഇന്ത്യൻ ഓഹരി വിപണിയിൽ കരുത്തുറ്റ മുന്നേറ്റം
- ഇന്ത്യൻ ഓഹരി വിപണിയിൽ ജാഗ്രത: കുസുംഗർ ഐപിഒയും ടിസിഎസ് ഫലങ്ങളും വിപണിയെ സ്വാധീനിക്കുമോ?
- 10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!
- മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?
- ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!