ഓൺലൈൻ വഴി പണം സമ്പാദിക്കാൻ 17 മാർഗ്ഗങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം സമ്പാദിക്കാനുള്ള പരമ്പരാഗത രീതികളെല്ലാം ഇന്ന് പഴങ്കഥകളാണ്. ഇന്റര്‍നെറ്റിന്റെ കടന്നുവരവ് നാമേവരുടെയും സമ്പാദ്യ ശീലങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് ഭൂരിഭാഗം പേരും എങ്ങനെ ഓണ്‍ലൈനിലൂടെ വരുമാനം നേടാമെന്ന് ചിന്തിക്കുന്നവരാണ്. ഓണ്‍ലൈനിലൂടെ സമ്പാദിക്കാന്‍ ഇന്ന് നിരവധി സാധ്യതകള്‍ ലഭ്യമാണ്. എങ്കിലും ഏത് മേഖല നിങ്ങള്‍ സ്വീകരിക്കുമെന്നതാണ് പ്രധാനം. ഓണ്‍ലൈന്‍ തൊഴില്‍ സാധ്യതകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും സജീവമായ ഇക്കാലത്ത് വളരെ സൂക്ഷിച്ച് മാത്രമെ നിങ്ങളുടെ സമ്പാദ്യ മേഖല തിരഞ്ഞെടുക്കാവൂ. നിങ്ങള്‍ ഓണ്‍ലൈന്‍ വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ തുടക്കത്തില്‍ തന്നെ വലിയ തുകകള്‍ പ്രതീക്ഷിക്കരുത്. പടിപടിയായി മാത്രമെ ഓണ്‍ലൈന്‍ സമ്പാദ്യ മേഖല വിപുലീകരിക്കാന്‍ കഴിയൂ. ഇതാ ഓണ്‍ലൈനിലൂടെ വരുമാനം നേടാന്‍ കഴിയുന്ന ചില മേഖലകള്‍.

 

1. ഫ്രീലാന്‍സിങ്

1. ഫ്രീലാന്‍സിങ്

ഇന്റര്‍നെറ്റ് വഴി വരുമാനം നേടാനുള്ള ഒരുപാട് സാധ്യതകളില്‍ ഏറ്റവും പ്രമുഖമായതെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഫ്രീലാന്‍സിങ്. നിങ്ങളുടെ കഴിവുകള്‍ക്കനുസരിച്ച് ഫ്രീലാന്‍സ് ടാസ്‌കുകള്‍ നല്‍കുന്ന ഒരുപിടി മികച്ച വെബ്‌സൈറ്റുകള്‍ ഓണ്‍ലൈനില്‍ സജീവമാണ്. ഇതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഈ വെബ്‌സൈറ്റുകളില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുക, നിങ്ങളുടെ മേഖല തിരഞ്ഞെടുക്കുക, അപേക്ഷ സമര്‍പ്പിക്കുക. ചില വെബ്‌സൈറ്റുകള്‍ നിങ്ങളുടെ ഇഷ്ട മേഖലകള്‍, സ്‌കില്‍ ലിസ്റ്റ് എന്നിവ സമര്‍പ്പിക്കാനും നിര്‍ദ്ദേശം തരാറുണ്ട്. ഇതിനാല്‍, നിങ്ങളുടെ പ്രൊഫൈല്‍ കണ്ട് താത്യപര്യമുള്ള തൊഴില്‍ദാതാക്കള്‍ക്ക് നിങ്ങളെ സമീപിക്കാന്‍ കഴിയുന്നു. Outfiverr.com, upwork.com, freelancer.com, Worknhire.com എന്നീ വെബ്‌സൈറ്റുകള്‍ ഫ്രീലാന്‍സ് ജോലികള്‍ നല്‍കുന്നതില്‍ മുന്‍പന്തിയിലാണ്. ഇവിയിലേത് വെബ്‌സൈറ്റുകള്‍ നിങ്ങള്‍ തെരഞ്ഞെടുത്താലും 5 മുതല്‍ 100 ഡോളര്‍ വരെ നിങ്ങള്‍ക്ക് സമ്പാദിക്കാം. ഓര്‍ക്കുക, ടാസ്‌ക് പൂര്‍ത്തിയാക്കി, തൊഴില്‍ദാതാവ് ഇത് അംഗീകരിച്ചതിന് ശേഷം മാത്രമെ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയുള്ളൂ.

2. നിങ്ങളുടെ സ്വന്തം വെബ്‌സൈറ്റ്

2. നിങ്ങളുടെ സ്വന്തം വെബ്‌സൈറ്റ്

സ്വന്തമായി നിങ്ങള്‍ക്കൊരു വെബ്‌സൈറ്റ് ആരംഭിക്കാനുള്ള എല്ലാ മെറ്റീരിയലും ഇക്കാലത്ത് ഓണ്‍ലൈനില്‍ ലഭ്യമാണ്. ഡൊമൈന്‍, ടെംപ്ലേറ്റ്, ഡിസൈന്‍ എന്നിങ്ങനെ ഒരു വെബ്‌സൈറ്റിനു വേണ്ട എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വെബ്‌സൈറ്റ് തയ്യാറായിക്കഴിഞ്ഞാല്‍ ഗൂഗിള്‍ അഡ്‌സെന്‍സുമായി ബന്ധപ്പെട്ട് പരസ്യ വരുമാനങ്ങളും മറ്റും നിങ്ങള്‍ക്ക് ലഭിക്കും. കൂടുതല്‍ ആളുകള്‍ നിങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും അതിലെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുകയും ചെയ്താല്‍ നിങ്ങളുടെ വരുമാനത്തിലും ഇത് പ്രതിഫലിക്കും.

3. അഫിലിയേറ്റ് മാര്‍ക്കറ്റിങ്

3. അഫിലിയേറ്റ് മാര്‍ക്കറ്റിങ്

നിങ്ങളുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായാല്‍, അഫിലിയേറ്റ് മാര്‍ക്കറ്റിങ് (മാര്‍ക്കറ്റിങുമായി ബന്ധിപ്പിക്കല്‍) വഴി കമ്പനികള്‍ക്ക് അവരുടെ ലിങ്കുകള്‍ നിങ്ങളുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കാവുന്നതാണ്. നിങ്ങളുടെ വെബ്‌സൈറ്റിലെ സന്ദര്‍ശകര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ പ്രസ്തുത കമ്പനികളുടെ സാധനങ്ങളോ സേവനങ്ങളോ വാങ്ങുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നു.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത

4. സര്‍വ്വേ, സെര്‍ച്ചുകള്‍, റിവ്യൂ

4. സര്‍വ്വേ, സെര്‍ച്ചുകള്‍, റിവ്യൂ

ഓണ്‍ലൈന്‍ സര്‍വ്വേ, സെര്‍ച്ചുകള്‍ എന്നിവയില്‍ പങ്കാളിയാവുക, കമ്പനികളുടെ ഉത്പ്പന്നങ്ങളെ കുറിച്ച് റിവ്യൂ എഴുതുക തുടങ്ങിയവ വഴി വരുമാനം നേടാനുള്ള നിരവധി വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റാവുന്നതായിരിക്കും. എന്നാല്‍, പണം ഓഫര്‍ ചെയ്യുന്ന കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ച് നീണ്ട പഠനം നടത്തിയതിന് ശേഷം മാത്രമെ ഇവയുടെ ഭാഗമാകാവൂ. കൂടാതെ തട്ടിപ്പില്‍ അകപ്പെടാതെ ശ്രദ്ധിക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്.

5. വിര്‍ച്വല്‍ അസിസ്റ്റന്റ്

5. വിര്‍ച്വല്‍ അസിസ്റ്റന്റ്

കോര്‍പ്പറേറ്റ് ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ സ്വന്തം വീട്ടില്‍ നിന്ന് ചെയ്യുന്നതിനെയാണ് വിര്‍ച്വല്‍ അസിസ്റ്റന്റ് എന്നു വിളിക്കുന്നത്. ഇടപാടുകാര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ മുഖേന ജോലി ചെയ്യുന്നവരാണിവര്‍. വിവിധ കമ്പനികള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍, വ്യവസായ സംരഭകര്‍ എന്നിവര്‍ക്ക് അഡ്മിനിട്രേറ്റിവ് സഹായം നല്‍കുന്ന സ്‌കില്‍ഡ് പ്രൊഫഷണലുകളാണിവര്‍. ഫോണ്‍ കോള്‍ ചെയ്യുക, ഇ-മെയില്‍ ഇടപാടുകള്‍, ഇന്റര്‍നെറ്റ് റിസര്‍ച്ച്, ഡാറ്റ എന്‍ട്രി, കൂടിക്കാഴ്ചകള്‍ ക്രമീകരിക്കുക, എഡിറ്റിങ്, ബുക്ക് കീപ്പിങ്, മാര്‍ക്കറ്റിങ്, ബ്ലോഗ് കൈകാര്യം ചെയ്യുക, പ്രൂഫ് റീഡിങ്, പ്രൊജക്റ്റ് മാനേജ്‌മെന്റ്, ഗ്രാഫിക് ഡിസൈന്‍, ടെക് സപ്പോര്‍ട്ട്, കസ്റ്റമര്‍ സേവനങ്ങള്‍, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് എന്നിവ ഇവരുടെ ജോലിയില്‍ ഉള്‍പ്പെടുന്നു. Elance.com, 24/7 Virtual assistant, Assistant Match, eaHelp, Freelancer, FlexJobs, People Per Hour, Uassist Me എന്നിവ ചില ഉദാഹരണങ്ങള്‍.

6. പരിഭാഷ

6. പരിഭാഷ

ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളറിഞ്ഞാലും കൈ നിറയെ നിങ്ങള്‍ക്ക് സമ്പാദിക്കാം. ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് പരിഭാഷ അഥവാ തര്‍ജ്ജമ ചെയ്യുന്നതില്‍ നിങ്ങള്‍ക്കുള്ള പ്രാവീണ്യം മാത്രം മതി ഇതിന്. ഇടപാടുകാരന്‍ അല്ലെങ്കില്‍ തൊഴില്‍ദാതാവ് നല്‍കുന്ന പരിഭാഷ പ്രൊജക്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം ലഭിക്കുന്നതാവും. Freelancer.in, fivere.com, Worknhire.com, Upwork.com എന്നീ വെബ്‌സൈറ്റുകളാണ് ഒരു പ്രൊഫഷണല്‍ പരിഭാഷകന്‍/ പരിഭാഷകയ്ക്ക് ഏറ്റവും യോജിച്ചത്. ഓരോ വാക്കുകള്‍ക്കും ഒരു രൂപ തൊട്ട് അഞ്ച് രൂപവരെ നിങ്ങള്‍ക്ക് നേടാവുന്നതാണ്.

യൂട്യൂബ് വീഡിയോ ഹിറ്റായാല്‍, അറിയാം കിട്ടുന്ന പൈസയുടെ കണക്ക്

7. ഓണ്‍ലൈന്‍ അധ്യാപനം

7. ഓണ്‍ലൈന്‍ അധ്യാപനം

നിങ്ങളൊരു വിഷയത്തില്‍ പരിജ്ഞാനമുള്ളൊരാളാണെങ്കില്‍ ഓണ്‍ലൈന്‍ അധ്യാപനത്തിലൂടെ വരുമാനം നേടാം. Vedantu.com, MyPrivateTutor.com, BharatTutors.com, tutorindia.net മുതലായ വെബ്‌സൈറ്റുകളില്‍ സൈന്‍ അപ്പ് ചെയ്യുക വഴി ഓണ്‍ലൈന്‍ അധ്യാപനത്തിലേക്ക് നിങ്ങള്‍ക്ക് പ്രവേശിക്കുന്നതാണ്. ഇവിയില്‍ നിങ്ങളുടെ പ്രൊഫൈല്‍ ഉണ്ടാക്കിയതിന് ശേഷം പഠിപ്പിക്കാന്‍ താത്പര്യപ്പെടുന്ന വിഷയം നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. തുടക്കക്കാര്‍ക്ക് മണിക്കൂറിന് 200 രൂപ വരെ നല്‍കുന്നു. മാത്രമല്ല, പരിചയസമ്പത്തുണ്ടെങ്കില്‍ മണിക്കൂറിന് 500 രൂപവരെ ഓണ്‍ലൈന്‍ അധ്യാപനത്തിലൂടെ സമ്പാദിക്കാവുന്നതാണ്.

8. സമൂഹമാധ്യമങ്ങള്‍

8. സമൂഹമാധ്യമങ്ങള്‍

സുഹൃത്തുക്കളോടും അപരിചിതരോടും സംസാരിക്കാന്‍ മാത്രമല്ല ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യങ്ങള്‍ ഇക്കാലത്ത് ഉപയോഗിക്കപ്പെടുന്നത്. മറിച്ച്, വരുമാനം നേടാനുള്ള വലിയ അവസരങ്ങളും ഇവ തുറന്നുകാട്ടുന്നു. പ്രമുഖ ബ്രാന്‍ഡുകളും കമ്പനികളും അവരുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രചാരം വര്‍ധിപ്പിക്കാനും ഇവ ഉപയോഗിക്കുന്നു. ഇതിനായി സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റുകളെയാണ് ഇവര്‍ നിയമിക്കുന്നത്. ഇത്തരം സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റുകളിലൊരാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഓണ്‍ലൈന്‍ വരുമാനം നേടാനുള്ള മികച്ച പോംവഴികളിലൊന്നാണിത്.

9. വെബ് ഡിസൈനിങ്

9. വെബ് ഡിസൈനിങ്

എല്ലാ ബിസിനസുകാര്‍ക്കും സാങ്കേതികതയുടെ വശങ്ങള്‍ അറിഞ്ഞിരിക്കണമെന്നില്ല. ഇത്തരക്കാര്‍ ഇവരുടെ വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കാനും നിയന്ത്രിക്കാനുമൊക്കെ വിദഗ്ധ സഹായം തേടാറുണ്ട്. ഇതുപോലുള്ള സംരഭകര്‍, ബിസിനസുകാര്‍ എന്നിവര്‍ക്ക് വെബ്‌സൈറ്റ് നിര്‍മ്മിച്ച് കൊടുക്കുന്നതിലൂടെയും ഭാവിയില്‍ ഈ വെബ്‌സൈറ്റുകളിലെ മെയിന്റനെന്‍സ്, അപ്‌ഡേറ്റുകള്‍ എന്നിവ നിയന്ത്രിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് ഓണ്‍ലൈനായി സമ്പാദിക്കാം. 20,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഈ മേഖലയില്‍ വരുമാനമായി ലഭിക്കാം.

ലോക കോടീശ്വരൻ ജെഫ് ബെസോസ് കാമുകിയ്ക്ക് വേണ്ടി വാങ്ങിയ വീടിന്റെ വില കേട്ടാൽ ഞെട്ടും

10. കണ്ടന്റ് റൈറ്റിങ്

10. കണ്ടന്റ് റൈറ്റിങ്

ഇന്റര്‍നെറ്റിലൂടെയുള്ള വരുമാന മാര്‍ഗങ്ങളില്‍ മുന്‍പന്തിയിലാണ് കണ്ടന്റ് റൈറ്റിങിന്റെ സ്ഥാനം. നിങ്ങള്‍ എഴുതുന്ന ആര്‍ട്ടിക്കിളിന്റെ നിലവാരം നോക്കിയാവും പ്രതിഫലം ലഭിക്കുക. മാത്രമല്ല, നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി അനുസരിച്ചാവണം ആര്‍ട്ടിക്കിള്‍ എഴുതേണ്ടത്.

11. ബ്ലോഗിങ്

11. ബ്ലോഗിങ്

ഒരു ഹോബി അല്ലെങ്കില്‍ പാഷനായി ബ്ലോഗിങ് തുടങ്ങുന്ന ആളുകളാവും നമുക്ക് ചുറ്റുമുള്ളത്. ഇന്ന് നിരവധി ബ്ലോഗര്‍മാരാണ് രാജ്യത്തുള്ളത്. രണ്ട് രീതിയിലാണ് നമുക്ക് ബ്ലോഗ് ആരംഭിക്കാന്‍ സാധിക്കുക: ഒന്ന് വേര്‍ഡ്പ്രസ്സ് അല്ലെങ്കില്‍ ടമ്പ്‌ളറിലൂടെ. കാര്യമായ നിക്ഷേപം ആവശ്യമില്ലാത്ത രീതിയാണിത്. രണ്ടാമത്തേത് സെല്‍ഫ് ഹോസ്റ്റഡ് ബ്ലോഗ്, 3,000-5,000 രൂപ വരെ ചെലവ് വരുന്ന രീതിയാണിത്. കൃത്യമായ മെയിന്റനെന്‍സ്, അപ്‌ഡേറ്റ്, പരസ്യങ്ങള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള ബ്ലോഗ് വരുമാന മാര്‍ഗമാക്കാം. എന്നാല്‍, ബ്ലോഗിങിലൂടെ സമ്പാദ്യം നേടാന്‍ കാലതാമസമെടുക്കുമെന്നുള്ളതും ഓര്‍ക്കേണ്ടതാണ്.

12. യൂട്യൂബ്

12. യൂട്യൂബ്

ബ്ലോഗിങ്, കണ്ടന്റ് റൈറ്റിങ് എന്നിവയെപ്പോലെ യൂട്യൂബും ഒരു വരുമാന മാര്‍ഗമാണ്. യൂട്യൂബില്‍ ചാനല്‍ തുടങ്ങിയതിന് ശേഷം വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. നിങ്ങള്‍ ഏത് തരത്തിലുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നതെന്നും വീഡിയോ വിഭാഗവും നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ഇന്ന് യൂട്യൂബ് ചാനലുകളില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത് വരുമാനമുണ്ടാക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിങ്ങള്‍ വീഡിയോ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയം നിരവധി പേര്‍ക്ക് ഇഷ്ടപ്പെടുന്നതാണോ എന്ന് പരിശോധിക്കേണ്ടതാണ്. ചാനല്‍ സബ്‌സ്‌ക്രൈബര്‍മാരും വീഡിയോ കാണുന്ന ആളുകളിലെ വര്‍ധനവും നിങ്ങളുടെ വരുമാനം കൂട്ടുന്നതിന് സഹായകമാവും.

13. കിന്‍ഡില്‍ ഇ-ബുക്ക്

13. കിന്‍ഡില്‍ ഇ-ബുക്ക്

നിങ്ങള്‍ക്ക് താത്പ്പര്യമുള്ള വിഷയങ്ങളില്‍ ആഴമേറിയ ലേഖനങ്ങളോ ബുക്കുകളോ എഴുതാറുണ്ടോ? എങ്കില്‍ ആമസോണ്‍ വഴി ഇ-ബുക്ക്, പേപ്പര്‍ബാക്കുകള്‍ എന്നിവയായി കിന്‍ഡില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്. ലക്ഷക്കണക്കിന് ആളുകളിലേക്ക് ഇവ എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രസിദ്ധീകരിക്കാന്‍ അഞ്ച് മിനുറ്റില്‍ താഴെ സമയം മതിയെന്നതും 24-48 മണിക്കൂറുകള്‍ക്കുള്ളില്‍ ഇവ ലോകമെങ്ങുമുള്ള കിന്‍ഡില്‍ സ്‌റ്റോറുകളില്‍ ലഭ്യമാവുമെന്നതും ഇതിന്റെ മറ്റു സവിശേഷതകള്‍. വില്‍പ്പനയുടെ 70 ശതമാനത്തോളം റോയല്‍റ്റി വരെ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

 14. ഓണ്‍ലൈന്‍ വില്‍പ്പന

14. ഓണ്‍ലൈന്‍ വില്‍പ്പന

സ്വന്തമായൊരു വെബ്‌സൈറ്റ് നിര്‍മ്മിച്ച് ഉത്പ്പന്നങ്ങള്‍ ഇതിലൂടെ വിറ്റഴിക്കുന്ന രീതിയും ഇന്ന് നിലവിലുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന രംഗത്ത് നിരവധി സൈറ്റുകള്‍ ഇന്നു സജീവമായുണ്ട്. അതിനാല്‍ തന്നെ പുത്തന്‍ മാര്‍ക്കറ്റിങ്, ഓഫര്‍ രീതികള്‍ അവലംബിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ചെങ്കില്‍ ഇവ വിജയത്തിലെത്തിക്കാന്‍ സാധിക്കൂ.

കേരളത്തിൽ സ്വർണ വില വീണ്ടും റെക്കോർഡിലേയ്ക്ക്, പൊന്നിന് പൊള്ളും വില

15. പിടിസി സൈറ്റുകള്‍

15. പിടിസി സൈറ്റുകള്‍

പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് കാശ് നല്‍കുന്ന വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. പെയ്ഡ് ടു ക്ലിക്ക് സൈറ്റുകള്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ഇതിനായി ഒരു പ്രൊജക്റ്റ് തുടങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍, ഇത്തരത്തിലുള്ള എല്ലാ സൈറ്റുകളും സത്യസന്ധമായിരിക്കണമെന്നില്ല. ഇവ സുഹൃത്തുക്കള്‍ക്ക് റെഫര്‍ ചെയ്ത് കാശ് നേടുന്ന രീതിയും നിലവിലുണ്ട്. Clixsense.com, BuxP, NeoBux എന്നിവയാണ് പ്രമുഖ പിടിസി സൈറ്റുകള്‍.

16. പീയര്‍ ടു പീയര്‍ (P2P)

16. പീയര്‍ ടു പീയര്‍ (P2P)

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണ്‍, ഒഎല്‍എക്‌സ് എന്നിവയ്ക്ക് സമാനമായ വെബ്‌സൈറ്റാണ് പീയര്‍ ടു പീയര്‍ പ്ലാറ്റഫോം. ഇവിടെ നിങ്ങള്‍ക്ക് മറ്റൊരു വ്യക്തി കാശ് കടം നല്‍കാം. 13-30 ശതമാനം വരെ പലിശ ഇതുവഴി നിങ്ങള്‍ക്ക് നേടാം. എന്നാല്‍, ഇത്തരത്തിലുള്ള വെബ്‌സൈറ്റുകളെ കുറിച്ച് വ്യക്തമായ ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ മാത്രമെ ഇതില്‍ പങ്കാളിയാകാവൂ.

ഇന്ത്യൻ ട്രാക്കുകളിൽ കൂടുതൽ സ്വകാര്യ ട്രെയിനുകൾ ഓടിത്തുടങ്ങും

17. ഡാറ്റ എന്‍ട്രി

17. ഡാറ്റ എന്‍ട്രി

അനവധി ഡാറ്റ എന്‍ട്രി ജോലികളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഓണ്‍ലൈന്‍ വരുമാനെ നേടാന്‍ ഏറ്റവും അനുയോജ്യമായി ജോലികളിലൊന്നാണിത്. മാത്രമല്ല, വീട്ടിലിരുന്ന് നിങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റിയ ജോലിയും ഇതുതന്നെയാണ്. ഒരു കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ബന്ധം, ടൈപ്പിങ് സ്‌കില്‍ എന്നിവയുണ്ടെങ്കില്‍ മണിക്കൂറില്‍ 300 മുതല്‍ 1,500 രൂപവരെ ഡാറ്റ എന്‍ട്രിയിലൂടെ നിങ്ങള്‍ക്ക് സമ്പാദിക്കാവുന്നതാണ്.


English summary

Earn Money Online | ഓൺലൈൻ വഴി പണം സമ്പാദിക്കാൻ 17 മാർഗ്ഗങ്ങൾ

17 ways to Earn Money Online
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X